അമ്മു അതും പറഞ്ഞു റൂമിൽ പോയി എന്നിട്ടും അച്ഛന്റെ മുഖത്തെ ഭാവ വ്യത്യാസം മനസ്സിലാക്കാൻ കഴിയാത്തത് അവളെ അലട്ടി
രാത്രി അവിടെ അച്ഛൻ അമ്മുവിനും അച്ഛനും വാങ്ങി വരുകയാണ് ചെയ്യുക അമ്മ ഓഡർ ചെയ്തു വരുത്തും അന്ന് അമ്മ എന്തൊ ചെയ്യുന്നു അവൾ ശ്രദ്ധിക്കാൻ പോയില്ല പക്ഷേ അച്ഛൻ ഒന്നും വാങ്ങി വന്നില്ല അവൾക്ക് വിശന്നപ്പോൾ അവൾ അച്ഛന്റെ റൂമിലേക്ക് പോയി റൂമിന്റെ വാതിലിന്റെ അരുത്ത് എത്തിയപ്പോൾ അച്ഛന്റെ റൂമിൽ നിന്നും ഒരു ശബ്ദം കേട്ടു അച്ഛൻ ആരേയൊ ഫോണിൽ വിളിച്ച് സംസാരിക്കുകയാണ് ഫോണിൽ ആരാണ് എന്ന് അറിയാൻ അവൾ കുറച്ചു കൂടി അടുത്തേക്ക് ചെന്നു നോക്കി ഫോണിൽ സുദർശൻ അങ്കിൾ ആണ് അച്ഛന്റെ കൂടെ വർക്ക് ചെയ്യുന്ന ആൾ ആണ് അത്
അച്ഛൻ : ഞാൻ എങ്ങനെ അവളോട് ഇത് പറയും എനിക്ക് അറിയില്ല
സുദർശൻ : നീ കേട്ടതല്ലെ ചെയർമാൻ പറഞ്ഞത് പറഞ്ഞ ഡേറ്റിന് പൈസ അടച്ചില്ലെങ്കിൽ നിന്റെ എല്ലാം പോവും നീ വെറും പിച്ചക്കാരനൊ അല്ലെങ്കിൽ ജയിലിലൊ. ആവും
അച്ഛൻ : ശരിയാണ് പക്ഷേ എന്റെ മകളല്ലേ അവൾ അവളെ എങ്ങനെയാണ് എനിക്ക് അറിയില്ല
സുദർശൻ : ഞാൻ പറയണ്ടത് ഞാൻ പറഞ്ഞു ഇനി നിന്റെ ഇഷ്ടം പോലെ
അച്ഛൻ : ഞാൻ സംസാരിച്ചു നോക്കാം
പക്ഷേ ഉറപ്പില്ല ചിലപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം തന്നെ ഇല്ലാതെ ആവും എനിക്ക് അവളെ ഉള്ളു വേറെ ആരും ഇല്ല
സുദർശൻ : പറഞ്ഞ് നോക്കു
അച്ഛൻ : ശരി
അച്ഛൻ ഫോൺ കട്ട് ചെയ്തു തിരീഞ്ഞ് നോക്കിയപ്പോൾ പിന്നിൽ ഇതെല്ലാം കേട്ട് അമ്മു നിൽപ്പുണ്ടായിരുന്നു
അമ്മു : എന്താ അച്ഛാ എന്താ പ്രശ്നം അച്ഛൻ അല്ലെ കുറച്ചു നേരത്തെ പറഞ്ഞത് എന്നോട് എല്ലാം തുറന്നു പറയും എന്ന് പിന്നെ എന്താ
അച്ഛൻ : ശരി പറയാം നമ്മുക്ക് ഇന്ന് പുറത്തു പോയി കഴിക്കാം