രാവിലെ തന്നെ മാളിക വീട് ഉണർന്നു ബന്ധുക്കൾ ഓരോരുത്തരായി
വന്നു ….കളിയും ചിരിയും …എല്ലാവരും ഉത്സാഹത്തിൽ
ആരിഫയുടെ അനിയന്മാർ ഓടിനടന്നു ….ഓരോരോ കാര്യങ്ങൾ …..
അബൂബക്കറിന് മക്കളുടെ കാര്യപ്രാപ്തിയിൽ അഭിമാനം തോന്നി
അവരുള്ളതോണ്ട് തനിക്ക് അല്പം വിശ്രമമൊക്കെ കിട്ടുന്നുണ്ട് ……
വൈകിട്ടായതോടെ ശരിക്കും അതൊരു കല്യാണ വീടായി
അയൽവക്കത്തുള്ളവരും നാട്ടുകാരും ബന്ധുക്കളും …..എല്ലാരും
ചേർന്ന് ഉത്സവ പ്രതീതി ഉളവാക്കി …..
അനിയന്മാരുടെ കൂട്ടുകാരുടെ വക ഗാനമേളയും …….
ആകെ ബഹളമയം …..
ആരിഫക്ക് സന്തോഷവും പേടിയും …..കൂടിക്കലർന്ന അവസ്ഥ ..
എന്ത് പറ്റി മോളെ …..അവളുടെ മുഖത്തെ ഭാവം ആയിഷ പെട്ടന്ന് മനസിലാക്കി
ഒന്നുലുമ്മ ……ഉമ്മയോടിതെങ്ങനെ പറയും ….
അവൾ ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു ….
ആയിഷ തന്റെ നാത്തൂനേ കാര്യം അറിയിച്ചു
എന്താന്നറിയില്ല റുഖി ആരിഫാക്ക് ഒരു വിഷമം പോലെ
നീ അവളോടൊന്നു ചോദിക് ….
ആയിഷ നാത്തൂനായ റുഖിയയോട് കാര്യങ്ങൾ തിരക്കാൻ പറഞ്ഞേല്പിച്ചു
റുഖി ആരിഫയുടെ അടുത്തേക്ക് പോയി
അവളോട് സംസാരിച്ചു
എന്താ മോളെ ഒരു വിഷമം അമ്മായിയോട് പറ
അവൾ അടക്കി വച്ച വിഷമങ്ങൾ പൊട്ടിച്ചെറിഞ്ഞു
അമ്മായിയുടെ മാറിലേക്ക് ചാഞ്ഞു വിതുമ്പി ….
കാര്യം മനസിലാകാതെ റുഖി പേടിച്ചു ….
എന്താണാവോ ഇത്രേം വലിയ സങ്കടപെടുത്തുന്ന കാര്യം
റുഖി അവളെ പുറത്തു തലോടി സമാധാനിപ്പിച്ചു
അവളുടെ മുടിയിൽ തഴുകി
അമ്മായിയോട് പറ എന്തായാലും നമുക്കു പരിഹാരം കാണാം
മോൾക്ക് ഈ കല്യാണം ഇഷ്ടമല്ലെ
ഷെരീഫു വഴക്ക് വല്ലതും പറഞ്ഞോ
ഇക്കഒന്നും പറഞ്ഞില്ല ….മായി
പിന്നെന്താ മോള് മായിയോട് പറ
ഞാൻ എങ്ങനെ പറയും ……