കോളേജ് കഴിഞ്ഞു ആരിഫ വീട്ടിലെത്തിയപ്പോ തന്നെ ആയിഷ കാര്യങ്ങൾ
അവതരിപ്പിച്ചു ഫോട്ടോയും കാണിച്ചു
കൊള്ളാം ആരിഫക്കു ബോധിച്ചു ….സൗന്ദര്യം ജോലി വിദ്യാഭ്യാസം
എല്ലാ ഗുണവുമുണ്ട് പോരാത്തതിന് നല്ല കുടുംബവും
ഉപ്പാന്റെ കൂട്ടുകാരന്റെ മകനും
എല്ലാം കൊണ്ടും ചേരും …….
എന്തെ അനക്കിഷ്ടായിലെ …….
നാണം പുത്തുവിരിഞ്ഞ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരിപോലെ
പുഞ്ചിരി തൂകി അവൾ തല കുലുക്കി
ആയിഷ അബുക്കാനേ മോളുടെ സമ്മതമറിയിച്ചു …
അപ്പൊത്തന്നെ ആ വിവരം മുത്തുവിലേക്കും അബുക്ക എത്തിച്ചു
ആങ്ങളമാർക്ക് അവളാ ഫോട്ടോ അയച്ചുകൊടുത്തു
അവർക്കും ഷെരീഫിനെ ബോധിച്ചു
പിറ്റേന്ന് തന്നെ മുസ്തഫ സൈതാലികുട്ടി ഹാജ്യാരെ പോയി കണ്ടു
അബൂന്റെ മോളാ ന്ന ഒന്നും നോക്കണ്ട
ഷെരീഫിനെ വിവരമറിയിച്ചു
ഞായറാഴ്ച അവരെല്ലാരും വന്നു ആരിഫയെ കണ്ടു
എല്ലാര്ക്കും ഇഷ്ട്ടമായി …
പഴയ വിശേഷങ്ങളും പുതിയ വിശേഷങ്ങളുമായി അബുവും സൈതാലിയും
തള്ളിനീക്കിയത് മണിക്കൂറുകളാണ്
ഷെരീഫിനും ആരിഫയുമായി സംസാരിക്കാൻ ഇഷ്ടംപോലെ
സമയംഅനുവദിക്കപ്പെട്ടു അവർ തുറന്നു സംസാരിച്ചു
ആദ്യ കാഴ്ച്ചയിൽ തന്നെ പിരിയാനാവാത്ത വിധം
അവർ അടുത്തു
പ്രണയം മുൻഅനുഭവമില്ലാത്തവരാണ് രണ്ടാളും പഠിക്കുമ്പോ
പലരും ആരിഫയെ കിട്ടാൻ പുറകെകൂടിയെങ്കിലും അവൾ അതിലൊന്നും
താല്പര്യം കാണിച്ചില്ല …പാടിത്തമായിരുന്നു അതിനേക്കാൾ അവൾക്കു
പ്രിയം ……ഷെരീഫിനും അവസ്ഥമറിച്ചല്ല പക്ഷെ ഒരു വ്യത്യാസമുണ്ട്
സ്കൂൾ ജീവിതത്തിൽ അവന് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു
പക്ഷെ അവൾക് വേറെ ഇഷ്ട്ടമുണ്ടായിരുന്നു ….
അന്ന് മനസ്സിൽ കുറിച്ചിട്ട തീരുമാനമാണ് ഇനിയൊരു പെണ്ണ് അത് തന്റെ
ബീവിയായിരിക്കും …….
അവന് ആരിഫയെ വല്ലാതങ്ങു ഇഷ്ടായി നല്ല അടക്കം
സംസാരത്തിലെ ലാളിത്യം പെരുമാറ്റം …..
വിദ്യാസമ്പന്നതയുടെ അഹങ്കാരമോ ഉന്നത ജോലിയുടെ ഗർവോ
അവളിൽ ലവലേശം ഇല്ലായിരുന്നു ……