നാല് പയ്യന്മാരുടെ ഫോട്ടോ മുത്തു അബുക്കയെ കാണിച്ചു
ട്രെയിൽ അവർക്കുള്ള ചായയും കടികളുമായി അയിഷയും
ഉമ്മറത്തേക്ക് വന്നു
ചായ കുടിക്കു മുത്തോ …..ഇതും പറഞ്ഞു അബുക്ക
ഫോട്ടോകൾ നോക്കി ഒരു കവിൾ ചായ കുടിച്ചിറക്കി
അതിലൊരു ഫോട്ടോ എടുത്തു ആയിഷയെ കാണിച്ചു
അബൂക്ക ആയിഷയുടെ മുഖത്തേക്ക് നോക്കി
ആയിഷയുടെ കണ്ണുകൾ വിടരുന്നത് അബൂക്ക കണ്ടു ബീവിക്ക് പിടിച്ചു
ഇനി എങ്ങനാണാവോ മകൾക്കു അയാൾ മനസ്സിൽ പറഞ്ഞേയുള്ളു
ഇതാരാ മുത്തോ ഈ പയ്യൻ ….ഫോട്ടോ മുത്തുവിനെ കാണിച്ചു
അബൂക്ക
ഇതിങ്ങക്കു പറ്റിയ ചെക്കനാ
പേര് ഷെരീഫ് നല്ല കുടുംബ വാപ്പ സൈതാലികുട്ടി ഹാജ്യാർ
നമ്മടെ പുഴന്റെ അവിടുത്തെ മില്ല് മൂപരുടെയ
ഇതിപ്പോ ഭയങ്കര അതിശയായല്ലോ …….
ഏ എന്തെപ്പുണ്ടായെ …….ആയിഷയുടെ അശ്ചര്യ പെട്ടുള്ള
ചോദ്യം മുഴുമിപ്പിക്കാൻ അബുക്ക സമ്മതിച്ചില്ല
എഡി സൈതാലികുട്ടി എന്റെ ചെങ്ങായിയാണ്
ഓന്റെ മോനാ ഷെരീഫ്
സൈതാലി ഞാനും ഒന്നിച്ചു പഠിച്ചു കളിച്ചു വളർന്നവരാ
ഓന് 4 മക്കളല്ലേ മുത്തോ ……കുട്ട്യോളൊക്കെ വലുതായില്ലേ
ഫോട്ടോ കണ്ടാലൊന്നും മനസിലാവൂല
ഇനിക്കിപോള സമദാനായത് അബൂക്ക ഇഞ്ഞി ഒന്നും നോക്കണ്ട
മ്മക്ക് ഇതന്നെ നോക്ക
അതിപ്പോ എങ്ങനേക്കാ ഓളോടൊന്നു ചോദിക്കണ്ട …..ആയിഷയുടെ ആ അഭിപ്രായം
അബുക്ക യും പിന്താങ്ങി ….
അതുവേണം ….ഓൾക്കിഷ്ട്ടവന്ടെ ….കാര്യം സൈതാലി മ്മടെ ചെങ്ങായിയാണ്
ന്നാലും നിക്കാഹ് ഓൾഡതല്ലേ …..
ഓൾക്കിഷ്ട്ടവും അബുക്ക ….ഓനെ മ്മടെ m e s ലെ മാഷാ ….
മുത്തു …ഷെരീഫിന്റെ ഗുണഗണങ്ങൾ ഓരോന്നായി
നിരത്തി …….
ന്തായാലും ഓളോടൊന് ചോദിക്കട്ടെ ന്നട്ട് മ്മക്ക് ബാക്കി തീരുമാനിക്കാം
ന്തെ ആയിഷ
ന്ന അങ്ങനാവട്ടെ അബുക്ക ഞാനിറങ്ങ ……ഇങ്ങള്
വൈന്നേരം വിളിക്ക് ….ഷെരീഫിന്റെ ഫോട്ടോ അബുക്കയെ ഏല്പിച്ചു മുസ്തഫ
അവിടെനിന്നിറങ്ങി