അനന്തു കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറിയതും നീട്ടി വിളിച്ചു…..
“മരംകേറി അച്ചൂ…”
ആ വിളി കേട്ടാൽ സാധാരണ അവൾ ഓടി വന്ന്
അവന്റെ താടി പിടിച്ച് വലിക്കും….. കുഞ്ഞനിയത്തി സ്നേഹം പ്രകടിപ്പിക്കുന്നത് എന്നും ഇങ്ങനെയാണ്…..
പതിവ് തെറ്റിക്കാതെ ഇന്നും അവൻ വിളിച്ചു…… പക്ഷേ അവൾ പതിവ് തെറ്റിച്ചു…….
തല മറച്ചിരുന്ന കറുത്ത തൂവാല ഒന്ന് ശരിയാക്കി അവൾ ഉമ്മറത്തേക്ക് പയ്യെ നടന്നു വന്നു…..
അനന്തുവിന്റെ കണ്ണ് നിറയുന്നുണ്ടോ.. ഉണ്ട്….. അപ്പു അത് കണ്ടു…. ആ നിമിഷം ഒന്ന് തണുപ്പിക്കാൻ.. അപ്പു കേറി സംസാരിച്ചു……..
” അനന്തുവേ… നിനക്ക് അവളുടെ കൈയിന്ന്
ഒന്ന് കിട്ടിയാലേ വീട്ടിൽ കേറാൻ പറ്റുള്ളൂലേ..?”
അവന്റെ തോളിൽ കൈ ഒന്ന് മുറുക്കി അപ്പു
പറഞ്ഞു.. ആ പിടിയുടെ അർത്ഥം എന്താണെന്ന്
അനന്തുവിന് കൃത്യമായി മനസ്സിലായി.. പെയ്യാൻ
വെമ്പി നിന്ന കണ്ണുനീർ ഉള്ളിലൊതുക്കി അവർ
അകത്തേക്ക് കടന്നു…..
അപ്പോഴാണ് അവർ മാളൂട്ടിയെ ശ്രദ്ധിക്കുന്നത്… കീമോ കഴിഞ്ഞ് ആദ്യമായിട്ടാണ് അവൾ അച്ചുവിനെ കാണുന്നത്… കുഞ്ഞല്ലേ
അവൾ അച്ചുവിനെ വിഷമിപ്പിക്കും വിധത്തിൽ
എന്തെങ്കിലും ചോദിച്ചാലോ എന്ന് എല്ലാവരും
ഭയന്നു….
രമ്യയുടെ മടിയിൽ നിന്ന് ഇറങ്ങി ആ
നാലുവയസ്സുക്കാരി അച്ചുവിന്റെ അടുത്തേക്ക്
നടന്നു.. അച്ചുവിന്റെ തുടയിൽ ചാരി നിന്ന് കുറച്ച്
നേരം അവളെ തന്നെ നോക്കി….
“അച്ചോള്ടെ മുടി എവിടെ പോയ്… അമ്പാട്ടിക്ക്
കൊടുത്തതാ…?” അവൾ കൗതുകത്തോടെ
ചോദിച്ചു….
“മ്മ്…അമ്പാട്ടിക്ക് കൊടുത്തതാ…”
“അപ്പൊ വേഗം മുടി വരും…മാളുട്ടിക്ക് വന്നല്ലോ..”
അത് കേട്ടതും അവൾ മാളുവിനെ വാരി എടുത്തു.. അവളുടെ കണ്ണിലും നെറ്റിയിലും
ഉമ്മ വെച്ചു… അച്ചുവിന്റെ കണ്ണിൽ നിന്ന് ഒഴുകി
ഇറങ്ങിയ കണ്ണുനീർ മാളുട്ടി കുഞ്ഞികൈ കൊണ്ട്
ഒപ്പിയെടുത്തു.. അച്ചു അവളുടെ വേദന എല്ലാം
മറന്ന് അവളോടൊപ്പം അവളുടെ കുസൃതികളിൽ
മുഴുകി…..
അച്ചുവിന് കൂട്ടായി രമ്യയെയും, മാളുവിനേം
വീട്ടിലിരുത്തി അവർ നാട്ടിലേക്ക് തിരിച്ചു……
അവിടെ വലിയ മാറ്റങ്ങൾ ഒന്നുമില്ല…..
പഴയ മണ്ണ് ഇട്ട വഴികൾ ഒക്കെ ഇപ്പോൾ ടാർ ചെയ്തു…. നാട്ടിൽ നിന്ന് ടൗണിലേക്കുള്ള ബസുകളുടെ എണ്ണം കൂടി… കവലയിൽ കുറെ പുതിയ കടകൾ വന്നു… അങ്ങനെ ചെറിയ മാറ്റങ്ങളെ അവിടെയുള്ളൂ…. കുട്ടന്റെ കടയുടെ
ഉദ്ഘാടനത്തിനാണ് അവർ അവസാനമായി
നാട്ടിൽ വന്നത്….
വണ്ടി കൈതോടിന് കുറുകെയുള്ള പാലം
കടന്ന് കലാക്ഷേത്രത്തിന്റെ മുന്നിൽ എത്തി…..
വേനലവധി ആയത് കൊണ്ട് അവിടെ നിറയെ കുട്ടികളുണ്ടായിരുന്നു.. അവർ രണ്ടുപേരും
കൂടെ അകത്തേക്ക് നടന്നു.. അകത്ത് നടരാജ
വിഗ്രഹത്തിന്റെ മുന്നിൽ കുറച്ച് നീങ്ങിയിട്ട് ടീച്ചർ
ഇരുന്നു താളം പിടിക്കുന്നു….
കുട്ടികളുടെ കാലിന്റെ താളം അതിനോടൊപ്പം ഇഴുകി ചേരുന്നു… അവരെ കണ്ടതും ടീച്ചർ പരിചയഭാവത്തിൽ ചിരിച്ചു.. ചൊല്ലികൊണ്ടിരുന്ന ചൊല്ല് അവസാനിപ്പിച്ച്, കൂട്ടത്തിലെ മുതിർന്ന കുട്ടിയോട് കൈതാളം കൊടുക്കാൻ പറഞ്ഞ് ടീച്ചർ അവരുടെ അടുത്തേക്ക് നടന്നു…..
“എന്താ അപ്പു ഈ വഴിക്കൊക്കെ… അനന്തൂം
ഇണ്ടോ..?”
“അത്..പിന്നെ… ഒരു കാര്യം…” അപ്പു പറഞ്ഞ്
തുടങ്ങുന്നതിന് മുൻപേ ടീച്ചർ അച്ചുവിനെ പറ്റി