പോലെ…. ഞാൻ അടുത്ത് കണ്ട ഒരു കരിങ്കല്ലിൽ
ഇരുന്നു… ഇതിനിടയ്ക്ക് മഴയുടെ ശക്തി ഒന്ന്
കുറഞ്ഞിട്ടുണ്ട്… വല്ലാത്തൊരു പേടി എന്റെ
നെഞ്ചിടിപ്പിന്റെ വേഗം കൂട്ടികൊണ്ടിരുന്നു…….
അകലെ നിന്ന് കുട്ടൻ ഓടി വരുന്നുണ്ട്… അവൻ
എന്തോ ഉറക്കെ വിളിച്ച് കൂവുന്നുമുണ്ട്….
“അപ്പൂ…അച്ചു അവിടെ…”
അവൻ എന്റെ അടുത്ത് എത്തുന്നതിന് മുന്നേ
ഞാൻ അവന്റെ അടുത്തേക്ക് നടന്നു… അവൻ
നന്നായി കിതക്കുന്നുണ്ട്…. പറയാൻ വാ
തുറക്കുമ്പോഴൊക്കെ വെറും കാറ്റ് മാത്രമാണ്
പുറത്തേക്ക് വന്നത്….
“അച്ചു…. നിന്റെ…. നിന്റെ…. വീടിന്റെ… പുറകിലെ
കുളത്തിൽ…”
അവൻ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപേ
ഞാൻ അവിടെ നിന്ന് ഓടി…….
അച്ചു എനിക്ക് വെറും കളിക്കൂട്ടുകാരിയല്ല എന്ന് അന്നാണ് എനിക്ക് മനസ്സിലായത്…..അവളെ കാണാതായപ്പോൾ എനിക്ക് ഉണ്ടായ ആ പിടച്ചിലിൽ നിന്ന് അവളെനിക്ക് ആരെല്ലാമോ ആണെന്ന് മനസ്സിലായി…..
ഓടി കിതച്ച് വീടിന് പുറകിലെ കുളക്കടവിൽ
എത്തി… അനന്തുവിന്റെ മുന്നിൽ ഒരു
കുസൃതിചിരിയുമായ് ഒരു കൂസലും ഇല്ലാതെ
നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിന് ഒരു
തണുപ്പ്… അതു വരെ ഓടിയതിന്റെ ക്ഷീണം ആ
കാഴ്ചയിൽ അലിഞ്ഞില്ലാണ്ടായി….
“ഡീ…നിനക്ക് എന്താ ബോധല്ല്യേ……” ഞാൻ
അവൾക്ക് നേരെ കൈ ഓങ്ങി നിന്നു…. അവൾ
വീണ്ടും ചിരിച്ചു…. അത് കണ്ടപ്പോൾ എന്റെ ദേഷ്യം
മൂർധന്യാവസ്ഥയിൽ എത്തി…. അടുത്ത നിമിഷം
എന്റെ കൈ അവളുടെ മുഖത്ത് വീഴും എന്ന് ഉറപ്പ്
ആയ ആ നിമിഷം…
“എവ്ട്രാ അവള്… പെൺകുട്ട്യോള് ആയാൽ
ഇത്ര അഹങ്കാരം പാടില്ല…” കൈയിൽ ഒരു
കൊന്ന വടിയുമായി കുഞ്ഞച്ഛനും അമ്മാവനും
എത്തി…. അവളുടെ പുറത്ത് വടി വീണു….
“ഹൂ…. കുഞ്ഞ്ച്ഛാ….. തല്ലല്ലേ…”
അവൾ ഓടി അനന്തുവിന്റെ പിന്നിൽ ഒളിച്ചു….
അടി കൊണ്ടിടം കൈ എത്തിച്ച് ഉഴിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ പാവം തോന്നി..
അടി ഒന്നും അച്ചുവിന് പുത്തരി അല്ലായിരുന്നു….. വെറുതെ പോവുന്ന തല്ല് വരെ അവൾ ചോദിച്ച് വാങ്ങും….
അമ്മാവൻ അവളുടെ കൈ പിടിച്ച് വലിച്ച്
അവിടെ നിന്ന് കൊണ്ടുപോവുമ്പോ അവൾ
എന്നെ നോക്കി ഒന്ന് ചിരിച്ചു….
അന്ന് ആദ്യമായി ആ കാന്താരിയോട് എനിക്ക് പ്രണയം തോന്നി….
ഇതെല്ലാം കണ്ട് എന്റെ തോളിൽ കൈയിട്ട്
ഒരുത്തൻ നിൽപ്പുണ്ടെന്ന് ഞാൻ അപ്പോഴാണ്
ഓർത്തത്… അവളുടെ ആങ്ങള… അവനോട്
പറയാൻ മുതിർന്നപ്പോഴേക്കും…. അവൻ ആ
കാര്യം ഇങ്ങോട്ട് ചോദിച്ചു…
അവനെ പോലെ എന്നെ അറിയാവുന്നൊരാൾ വേറെ ഇല്ല… നാളെ കാണാം എന്ന് പറഞ്ഞ് അവൻ പോവുമ്പോ തോന്നി,
‘ അച്ചൂന് തല്ല് കിട്ടാതെ നോക്കണേടാ ‘ എന്ന്
പറയാൻ… പിന്നെ ഒന്നും പറയാൻ നിന്നില്ല….
പിറ്റേദിവസം ക്ലാസിൽ പോകാൻ തയ്യാറായി….
അനന്തുവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ പതിവില്ലാത്ത ഒരു പേടി…
അവൻ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞ്
കാണുവോ….അവൾക്കാണേൽ നാക്കിന് ഒരു
ലൈസൻസും ഇല്ലാത്തതാ…
കണ്ണിൽ കണ്ട പട്ടിയോടും, പൂച്ചയോടും, ചെടികളോടും വരെ അവളത് പറയും……
ഓരോന്ന് ആലോചിച്ച് അവരുടെ
പടിപ്പുര വരെ എത്തി.. ഇന്ന് അനന്തു മാത്രേള്ളൂ…
വാൽകഷ്ണം അച്ചുവിനെ ആ ഭാഗത്ത് ഒന്നും
കാണാനില്ല… ഞാൻ കുനിഞ്ഞും ചെരിഞ്ഞും
നോക്കി…..
“എന്തുവാടേയ്…? അവൾ ഇവിടെ ഇല്ല….
നീ വല്ലാണ്ട് ചൂഴ്ന്ന് നോക്കണ്ട…”