“അതിന് ഇപ്പൊ അവിടെ മഴ
പെയ്തിണ്ടാവില്ലല്ലോ. പിന്നെ എങ്ങന്യാടീ..”
“അല്ല…അവിടേം മഴ പെയിണ്ട്…”
“എന്താ ഇത്ര ഉറപ്പ്..?”
“ദേ ഈ മഴത്തുള്ളി പറഞ്ഞതാ…”
“മഴ പെയ്തല്ലേ ഉള്ളൂ …. അപ്പോഴേക്കും ചളി തെറിച്ച് തുടങ്ങീലോ…”
“തമാശിക്കല്ലേ…ഞാൻ അച്ഛനോട് ആ കുളം ഒന്ന്
വൃത്തിയാക്കാൻ പറഞ്ഞിരുന്നു.. ചെയ്പ്പിച്ചോ
ആവോ..”
“ഇതൊക്കെ എപ്പൊ പറഞ്ഞ്…? അല്ല ആ കുളം
ഇപ്പൊ നേര്യാക്കീട്ട് എന്തിനാ..?”
അവൾ തിരിച്ച് ഒന്നും പറയാതെ എന്തോ ഓർത്ത്
ചിരിച്ചു…. മാസങ്ങളായി അവളുടെ മുഖത്ത് ഇങ്ങനെ ഒരു പ്രസാദം കണ്ടിട്ട്… ആ നനുത്ത ഓർമകൾ കൊടുത്ത സന്തോഷം കളയണ്ടെന്ന് വെച്ച് അവൻ പിന്നീട് ഒന്നും മിണ്ടിയില്ല… അവളെ അവളുടെ സ്വപ്നലോകത്തേക്ക് വിട്ടു….
ആ നിശബ്ദതയിൽ അവൻ കുറച്ച് കാലം
പുറകിലോട്ട് പോയി….
**************
അനന്തുവിന്റെ കുഞ്ഞമ്മാവന്റെ
മകളെ കാണാനില്ലെന്ന് കുട്ടനാണ് ഓടി വന്ന് പറഞ്ഞത്… മഴയായത് കൊണ്ട്
പുറത്തിറങ്ങരുതെന്ന് താക്കീത് തന്നിട്ടാണ്
അച്ഛൻ രാവിലെ പോയത്… പക്ഷേ കൂട്ടുക്കാരന്
ഒരു പ്രശ്നം വന്നാൽ പോവാതിരിക്കാൻ
പറ്റുവോ…
അമ്മയോട് ഇപ്പൊ വരാം എന്ന് പറഞ്ഞ്
ഞാൻ അനന്തുവിന്റെ വീട്ടിലേക്ക് ഓടി.. പിന്നാലെ
കുട്ടനും.. അനന്തു പടിക്കൽ തന്നെ ഞങ്ങളെ
കാത്ത് നിൽപ്പുണ്ടായിരുന്നു.. കാര്യങ്ങളൊക്കെ
തിരക്കി…. അച്ചുവിനെ അന്വേഷിക്കാനായി ഞങ്ങൾ മൂന്ന് പേരും മൂന്ന് വഴിക്ക് തിരിഞ്ഞു…
എവിടെ കണ്ടാലും ഒന്ന് കൊടുത്തിട്ട് കൊണ്ടു വന്നാ മതി എന്നാ വല്ല്യച്ഛൻ പറഞ്ഞിരിക്കുന്നത്… അതൊക്കെ എന്തെങ്കിലും ആവട്ടെ… ആ മരംകേറി എങ്ങോട്ട് പോയി എന്ന അങ്കലാപ്പായിരുന്നു ഞങ്ങൾക്ക്…….
അച്ചൂന് അല്ലറ ചില്ലറ കുറുമ്പൊന്നും അല്ലെന്ന്
ഞങ്ങളേക്കാൾ നന്നായി അറിയാവുന്നവർ
വേറെ ഇല്ല… പോരാത്തതിന് അവളെ കൊണ്ട്
നടന്ന് ചീത്തയാക്കുന്നത് ഞങ്ങളാണെന്നാണ്
എല്ലാവരുടെയും ഭാവവും…
അതുകൊണ്ട് അച്ചുവിന്റെ ഈ കുഞ്ഞ് തിരോധാനം ഞങ്ങളിൽ എത്രത്തോളം പ്രഹരമേൽപ്പിക്കുമെന്ന് ഞങ്ങൾക്ക്
അറിയാമായിരുന്നു…
കുഞ്ഞച്ഛനും, അമ്മാവനും ഒരു വഴിക്ക് അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്… അവരുടെ
കൈയിൽ ആണ് ആദ്യം കിട്ടുന്നതെങ്കിൽ
അവളുടെ കാര്യം പോക്കാ….
ആ പെരുംമഴയത്ത് ഞങ്ങൾ ആ നാട് മുഴുവൻ
അവളെ അന്വേഷിച്ച് ഓടി.. അമ്പലത്തിനടുത്ത്,
ആലിന്റെ ചോട്ടിൽ , കവലയിൽ, മാതാവിന്റെ
രൂപക്കൂടിന് മുന്നിൽ, അവൾ എന്നും
ചെന്നിരിക്കുന്ന പാറയുടെ അടുത്ത്,
പാടത്തും പറമ്പിലും എല്ലാം…
പിന്നെ അവളുടെ ഏറ്റവും പ്രിയപ്പെട്ട അവളുടെ
കലാക്ഷേത്രത്തിലും… കണ്ടവരോട് ഒക്കെ
ചോദിച്ചു…. ആരും അവളെ അന്ന് കണ്ടട്ടില്ല….
അതും കൂടി കേട്ടപ്പോൾ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോകുന്ന പോലെ…
എന്തെങ്കിലും പറ്റി കാണുമോ
എന്നൊരു ഭയം…
ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ
അന്ധാളിച്ചു നിന്നു.. കൈ കാലുകൾ കുഴയുന്ന