തിരികെ വരുമോ എന്ന് പോലും അറിയാതെ
രണ്ട് തറവാടുകൾ അവൾക്ക് വേണ്ടി
കാത്തിരുന്നു….
കുളത്തിൽ വീണ്ടും പായൽ നിറഞ്ഞു….. കലാക്ഷേത്രത്തിൽ ഒരു ഇടങ്കാൽ ചിലങ്ക
അനാഥയായി അവളെ കാത്തിരുന്നു….
************
“അച്ഛാ…
എന്റെ ചിലങ്ക എവിടെ..?”
ഗുരുവായൂർ പൂന്താനം ഓഡിറ്റോറിയത്തിന്റെ
വലത് വശത്ത് ഒരു കുട്ടികുറുമ്പി മുഖം വീർപ്പിച്ചു
നിന്നു….
“ചിലങ്ക സ്റ്റേജിൽ കേറുമ്പോഴാ കെട്ടാ…ഇപ്പൊ നല്ല
കുട്ടിയായി നിൽക്ക്.”
അപ്പു അവളെ അടുത്ത് പിടിച്ച് നിർത്തി…..
പക്കവാദ്യക്കാരെല്ലാം സ്റ്റേജിൽ ഇരുന്നു…. ഓരോ കുട്ടികളായി സ്റ്റേജിൽ കയറി… ഓരോരുത്തരായി ഗുരുവിന് ദക്ഷിണ വെച്ച് അനുഗ്രഹം വാങ്ങി….
കുഞ്ഞികാലുകളിൽ ചിലങ്ക കെട്ടി…
അടുത്തത് നമ്മുടെ കുട്ടികുറുമ്പിയാണ്….
ദക്ഷിണ വെച്ച് കാലിൽ തൊട്ട് തൊഴുത്… ചിലങ്ക കെട്ടാൻ കാല് നീട്ടി നിന്നു…..
അവളുടെ കുഞ്ഞികാലിൽ ചിലങ്ക കെട്ടി…..
“മുറുകിയോ..?”
“ഈ കാലിലെ മുറുകീല്ല അമ്മേ..” അവൾ
ഇടംങ്കാൽ മുന്നിലേക്ക് വെച്ച് നിന്നു….
പുറകിൽ ഇനിയും കുട്ടികൾ കാത്ത് നിൽക്കുകയാണ്……
“അച്ഛനോട് മുറുക്കി കെട്ടി തരാൻ പറയാട്ടോ… അപ്പുവേട്ടാ… അമ്മൂന്റെ ചിലങ്ക ഒന്ന്
ശരിക്ക് കെട്ടി കൊടുക്കോ..?”
അവൾ കിലുങ്ങി കിലുങ്ങി അപ്പുവിന്റെ
അടുത്തേക്ക് നടന്നു.. അവളെ ഒരു കസേരയിൽ
പിടിച്ച് ഇരുത്തി.. അവളുടെ കുഞ്ഞികാലെടുത്ത്
നെഞ്ചിലേക്ക് വെച്ച്, ചിലങ്ക മുറുക്കി കെട്ടി….
അവൾ വേദിയിൽ കയറി… താളം പിടിക്കാൻ
ഇരിക്കുന്ന അമ്മയേയും തൊട്ടടുത്ത് തബല
വായിക്കാൻ ഇരിക്കുന്ന അച്ഛനെയും നോക്കി
അവൾ പുഞ്ചിരിച്ചു….
“അച്ചൂ…നമ്മുടെ കാന്താരി ഇപ്പൊ നിന്നെ പോലെ
തന്നെണ്ട്…”
“എന്റെ മോള് പിന്നെ എന്നെ പോലെ തന്നെ
അല്ലേ ഇണ്ടാവാ മനുഷ്യാ…”
പാട്ട് തുടങ്ങി.. അമ്മു അവളുടെ അമ്മയെ പോലെ
തന്നെ വേദിയിൽ നിറഞ്ഞ് കളിച്ചു.. അച്ചുവിന്റെ
കണ്ണിൽ നിന്നും സന്തോഷം ധാരയായി പെയ്തു..
“” ഉണ്ണികണ്ണന്റെ മുറ്റത്ത് മഴ പെയ്തു… മഞ്ജുളാലിൽ നിന്ന് ഒരു കുളിർക്കാറ്റ് വന്ന് അവിടം ആകെ വട്ടമിട്ട് പറന്നു… ചിലങ്കയുടെ താളം ആ മഴയോടൊപ്പം അലിഞ്ഞ് ചേർന്നു…..””
********************************
ശുഭം
********************************