“അയ്യോ ആരതി.. ഞാൻ അത് തമാശക്ക് പറഞ്ഞതാ.. നീ അത് സീരിയസ് ആയി എടുത്തോ.. അതും അല്ല നമ്മൾ സെറ്റ് ആകില്ല എപ്പോഴും അടി ആണ്.. പിന്നെ നീ കണ്ടതല്ലേ അമ്മയുടെ റിപ്ലൈ.. സോറി ടോ ” ഞാൻ പറഞ്ഞു ഒപ്പിച്ചു..അവളുടെ കണ്ണുകളിൽ ഇണ്ടായിരുന്ന ആ തിളക്കം അങ്ങ് പോയി അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…
“സോറി അഭിരാം.. ഞാ.. ഞാൻ കരുതി..” പറഞ്ഞു മുഴുവപ്പിക്കാതെ വാ പൊത്തിപിടിച്ചുകൊണ്ട് അവൾ റൂമിൽ നിന്ന് പുറത്തേക്ക് ഓടി.. എനിക്ക് അത് വല്ലാതെ ഫീൽ ആയി.. ഓർമ വെച്ച കാലം തൊട്ട് അഭി എന്ന അല്ലാതെ അവൾ എന്നെ വേറെ ഒന്നും വിളിച്ചിരുന്നില്ല…പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അവൾ എന്നെ അങ്ങനെ കൂടെ വിളിച്ചപ്പോൾ.. ഞാൻ തളർന്നു പോയി ഞാൻ റൂമിൽ നിന്ന് ഇറങ്ങി അവളുടെ റൂമിലേക്ക് നോക്കി ആ ഡോർ ലോക്ക് ആണ്.. എന്റെ നോട്ടം കണ്ടിട്ട് അമ്മ പറഞ്ഞു..
“അവൾക്ക് പഠിക്കാൻ ഉണ്ട് എന്ന പറഞ്ഞു കേറിയത്… അല്ല രണ്ടിന്റേം അടി കഴിഞ്ഞോ…”ഞാൻ മറുപടി ഒന്നും പറയാതെ തിരിച്ചു റൂമിലേക്ക് കേറി.. അമ്മ എന്തോ പിറുപിറുത്തുകൊണ്ട് (ചെറിയ ശബ്ദത്തിൽഎന്തോ പറഞ്ഞു )അവിടെ ഇരുന്നു.. ഉച്ചവരെ ഞാൻ മൂഡ് ഓഫ് ആയിരുന്നു… ഓരോന്നൊക്കെ ആലോചിച്ചു ഇരുന്നു… ഉച്ചക്ക് അമ്മയാണ് കഴിക്കാൻ വിളിക്കാൻ വന്നത്… ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു..
“അവൾ എന്തെ അമ്മ ” ഞാൻ ചോദിച്ചു…
“അവൾക്ക് നാളെ ക്ലാസ്സ് ഉണ്ടെന്ന് അതുകൊണ്ട് അവൾ തിരികെ വീട്ടിൽ പോകുവാണെന്ന്… നീ അവളെ ഒന്ന് കൊണ്ട് ആക്കു ” അമ്മ എന്നോട് പറഞ്ഞു…
“അതിനു ഇപ്പൊ ക്ലാസ്സ് ഇല്ല എന്ന അല്ലെ പറഞ്ഞിരുന്നേ ” ഞാൻ ചോദിച്ചു..
“ആ.. നാളെതൊട്ട് ക്ലാസ്സ് തുടങ്ങുവാണെന്ന് ”
അവൾക്ക് ക്ലാസ്സ് ഇല്ലന്നും എന്നെ ഫേസ് ചെയ്യാനുള്ള മടികൊണ്ട് ആണ് തിരികെ പോകുന്നതെന്നും എനിക്ക് മനസിലായി… കഴിച്ചു കഴിഞ്ഞു ഞാൻ കൈ കഴുകി വന്നപ്പോൾ അവൾ ഡ്രസ്സ് മാറി റൂമിൽ നിന്ന് ഇറങ്ങി…
“നിക്ക് മോളെ അവൻ കൊണ്ട് വിടും..”അവൾ പുറത്തേക്ക് നടക്കുന്നത് കണ്ട് അമ്മ പറഞ്ഞു…
“വേണ്ട അമ്മായി ഞാൻ ഇവിടുന്ന് ബസ് കേറി അങ്ങ് പൊക്കോളാം ” അവൾ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു…
“കൊണ്ട് ആക്കാം എന്ന പറഞ്ഞല്ലോ… അവിടെ ഇരിക്ക് ഞാൻ ഡ്രസ്സ് മാറിയിട്ട് വരുന്നു ” ഞാൻ എന്നോട് തന്നെ ഉള്ള ദേഷ്യത്തിൽ പറഞ്ഞു…
ഞാൻ മുകളിലേക്ക് പോയി ഡ്രസ്സ് മാറി തിരികെ വരുമ്പോൾ അവൾ അമ്മയുമായി സംസാരിക്കുകയായിരുന്നു..
ഞാൻ ബൈക്കിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി.. ഷൂ രാക്കിൽ ഇരുന്ന ഷൂ എടുത്തിട്ടു.. ബൈക്കിന്റെ അടുത്തേക്ക് നടന്ന് നീങ്ങി.. അവൾ അമ്മയെ കെട്ടി പിടിച്ചു എന്നിട്ട് തിരിച്ചു നടന്നു…
“ഇനി എന്നാ ഇങ്ങോട്ടുള്ള വരവോക്കെ ” അമ്മ അവളോട് ചോദിച്ചു…
“അടുത്ത ലീവിന് ഞാൻ ഇവിടെ തന്നെ ആയിരിക്കും ” എന്ന പറഞ്ഞു അവൾ നടന്ന് ബൈക്കിൽ വന്നു കയറി… അവൾ നടന്നു വരുന്ന കാഴ്ച ഞാൻ ബൈക്കിന്റെ സൈഡ് മിററിലൂടെ നോക്കി നിന്നു.. ചോര ചുവപ്പിൽ അടിപൊളി ഡിസൈൻ ഉള്ള ടോപ്പിട്ട്.. പച്ച കളർ പാന്റ്സ് ഇട്ട് ആരെയും മോഹിപ്പിക്കുന്ന മുഖവും റോസാപൂ ഇതളുകൾ പോലെയുള്ള ചുണ്ടും.. കരി എഴുതിയ കണ്ണുകളും.. കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്.. ഒരു നിമിഷം ഞാനും ആലോചിച്ചു ഇത്രയും നല്ല ഒരു പെണ്ണിനെ വേറെ കിട്ടില്ലെന്ന്.. പെട്ടന്ന് തന്നെ ചിന്ത മാറ്റി അവൾ വണ്ടിയിലേക്ക് കയറി… ഞാൻ വണ്ടി മുൻപോട്ട് എടുത്തു..
. ഇതൊരു തുടക്കം മാത്രം.. ഇഷ്ടപെടുവാണേൽ ലൈക് അടിക്കുക… തെറ്റുകൾ ഉണ്ടേൽ കമന്റ് വഴി അറിയിക്കുക…😍