“ഇത്രേം വയസായിട്ട് നീ ഒരു ഗ്ലാസ് വെള്ളം സ്വന്തമായി എടുത്ത് കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. അപ്പോഴാ ഇത് ” അമ്മ അതുകൂടെ പറഞ്ഞത് കേട്ട് അവൾ നിർത്താതെ ചിരിക്കാൻ തുടങ്ങി.. ഞാൻ അവളെ ദേഷ്യത്തോടെ നോക്കി.. അവൾ അത് കണ്ട് എന്നെ പുച്ഛത്തോടെ നോക്കി…
“അമ്മേ ഞാൻ ഇവളെ അങ്ങ് കെട്ടിയാലോ.. എന്തായാലും ഇവൾ എന്റെ മുറപ്പെണ്ണ് അല്ലെ ” ഞാൻ അവളെ നോക്കി ചുമ്മാ ചോദിച്ചു…
“ഇയ്യോ എന്റെ പൊന്നെ വേണ്ട… ഇപ്പൊ അവളുടെ ചിരി എങ്കിലും ഞാൻ കാണുന്നുണ്ട്… നീ അവളെ കേട്ടി കഴിഞ്ഞാൽ പിന്നെ അതും ഇല്ലാതെ ആകും ” അമ്മ എന്നെ നിർത്തി അങ്ങ് അഭമാനിച്ചു…
ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് എഴുനേറ്റ്.. കൈ കഴുകി നേരെ റൂമിലേക്ക് ചെന്ന് ഇരുന്നു…. ഇന്ന് എങ്ങോട്ടും പോകുന്നില്ല…കുറച്ചു സമയം വാട്സ്ആപ്പ് ഇൽ കയറി കുറെ സ്റ്റാറ്റസ് കണ്ടുകൊണ്ട് ഇരുന്നു… അപ്പോഴുണ്ട് മെഹഭൂബാ എന്ന പാട്ട് തുടങ്ങിയതും ആരതി ഡോർ തുറന്ന് ഉള്ളിലേക്ക് വന്നതും.. ടേബിൾ ഫാൻ നേരെ അവളിലേക്ക് തിരിഞ്ഞു അഴിച്ചിട്ടിരുന്ന മുടി ഫാന്റെ കാറ്റിൽ പറന്നു ഒരുനിമിഷം എന്റെ മനസ്സിൽ എന്തൊക്കയോ മിന്നി മറഞ്ഞു… അവൾ നേരെ എന്റെ അടുത്ത വന്നു ഇരുന്നു… അവളുടെ കണ്ണിൽ എന്തൊക്കെയോ തിളക്കം ഞാൻ കണ്ടു…
“എന്താടി ” ഞാൻ കലിപ്പിൽ ചോദിച്ചു…
“എന്ത് ”
“എന്താ റൂമിൽ വന്നതെന്ന് ” ഞാൻ ചോദിച്ചു
” അതെന്ത് എനിക്ക് ഈ റൂമിൽ വന്നൂടെ…ഞാൻ ഈ റൂമിലും വരും ഈ കട്ടിലിൽ ഇരിക്കും ഇവിടെ കിടക്കും ചിലപ്പോ നിന്നെ കെട്ടിപിടിച്ചെന്നും ഇരിക്കും എന്ത് ചെയ്യാൻ പറ്റും നിനക്ക് ” അവൾ ഒരു കള്ള ചിരി ഒളിപ്പിച്ചു വെച്ചുകൊണ്ട് ചോദിച്ചു..
” നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് ” ഞാൻ പറഞ്ഞു…
“മനസ്സിലായോ.. എന്നാ പറ എങ്ങോട്ടാ ” അവൾ വിട്ട് താരത്തെ ചോദിച്ചു..
“നീ വന്നത് എന്തിനാണ് വെച്ച പറഞ്ഞിട്ട് പോകാൻ നോക്ക് ” കാര്യം എന്താണ് അറിയാത്തത് കൊണ്ട് ഞാൻ തന്നെ വിട്ട് കൊടുക്കാം എന്ന വിചാരിച്ചു…
“നീ കുറച്ചു മുൻപ് പറഞ്ഞത് കാര്യം ആയിട്ട് ആണോ ” അവൾ ഒന്നും അങ്ങോട്ട് തെളിക്കതെ പറഞ്ഞു..
“എപ്പോ പറഞ്ഞത് ” ഞാൻ മനസിലാകാത്തത്കൊണ്ട് ചോദിച്ചു…
“അല്ല കുറച്ചു മുൻപ് കഴിച്ചോണ്ട് ഇരുന്നപ്പോൾ അമ്മായിയോട് ചോദിച്ചില്ലേ.. അത് ” അവൾ പതിയെ പതിയെ നാണത്തോടെ പറഞ്ഞു… ആദ്യം എനിക്ക് അത് അങ്ങോട്ട് മനസിലായില്ല… മനസിലായപ്പോൾ പെട്ടന്ന് എന്റെ മുഖം അങ്ങ് മാറി..