കുറച്ചുകൂടി ചർച്ചകൾക്കൊടുവിൽ, “ഞാൻ തനിക്ക് നമ്മുടെ ടീമിനെ പരിചയപ്പെടുത്താം.” എന്ന് പറഞ്ഞുകൊണ്ട് രാജേഷ് ഒരു മിനിറ്റ് പുറത്തേക്ക് പോയി. ചിത്രവും ആനിയും പരസ്പരം നോക്കി പുഞ്ചിരി തൂകി. ആനി വളരെ ത്രില്ലിൽ ആയിരുന്നു.
രാജേഷിനോടൊപ്പം അവരുടെ ടീം അകത്തേക്ക് വന്നു. ആനി അത്ഭുതത്തോടെ വന്നവരെ നോക്കി. രാജേഷ് പരിചയപ്പെടുത്തിയതു പോലെ 3 പേർ ആ ടീമിലുണ്ടായിരുന്നു. ടോണി, സമീർ, അമർ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. മൂവരും ചെറുപ്പക്കാർ.
ആനി എല്ലാവരോടും സ്വയം പരിചയപ്പെടുത്തി. ഓരോരുത്തരായി മുന്നോട്ട് വന്ന് അവളുടെ കൈയിൽ ഷേക്ക്‌ഹാന്റ് നൽകി വെൽക്കം ചെയ്തു. അതിൽ ടോണി എന്ന് പേരുള്ള പയ്യൻ ഷേക്ക്‌ഹാന്റ് നൽകിയപ്പോൾ തന്റെ കയ്യിൽ പിടിച്ചപ്പോൾ ഒന്ന് ചെറുതായി അമർത്തിയത് ആനിയുടെ ശ്രെദ്ധയിൽ പെട്ടില്ല..
അവർ മൂവരും തിരിച്ചു പോയപ്പോൾ രാജേഷ് തുടർന്നു, “മിസ്സ് ആനി, ഇവർ മൂന്നു പേരും ചെറിയ പിള്ളേരാ. കോളേജിൽ നിന്ന് ഇന്റേൺഷിപ് വഴി ജോലിയിൽ കയറിയവരാണ്. ഏതാനും മാസങ്ങളായി കമ്പനിയിൽ വന്നിട്ട്. ടീം ലീഡർ എന്ന നിലയിലുള്ള ആനിയുടെ എക്സ്പീരിയൻസിനെക്കുറിച്ച് ചിത്ര എന്നോട് പറഞ്ഞിരുന്നു. സോ, അവരെ ഉപദേശിക്കാനും സമയാസമയം ജോലി തീർത്തിട്ടില്ലെങ്കിൽ ഗുണദോഷിക്കുവാനുമുള്ള പൂർണസ്വാതന്ത്ര്യം ഞാൻ ആനിക്ക് വിട്ടുതരുന്നു. ഞാൻ ആവശ്യപ്പെടുന്ന സമയത്ത് വർക്ക് തീർത്തു തന്നാൽ നിങ്ങളുടെ ടീമിന് വേഗം ഈ കമ്പനിയിൽ ഉയരം.. ഓൾ ദ ബെസ്റ്റ്!..”
അതു കേട്ടപ്പോൾ ആനി ചിത്രയെ ഞെട്ടലോടെ ഒന്ന് നോക്കി. അവൾക്കറിയില്ലായിരുന്നു ആദ്യമേ തന്നെ അവൾക്ക് ടീം ലീഡർ പോസ്റ്റ് കിട്ടുമെന്ന്. ഉടനെ അവൾ സമനില വീണ്ടെടുത്തുകൊണ്ട് രാജേഷിന്റെ മുഖത്തു നോക്കി നന്ദി രേഖപ്പെടുത്തി.
“തീർച്ചയായും സാർ, താങ്ക്സ്..” ആനി മറുപടി പറഞ്ഞു.
“മ്മ്, ഹാപ്പി ആയല്ലോ ആനി. എന്റെ ഓഫീസ് താഴത്തെ ഫ്ലോറിലാ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിചാൽ മതി കേട്ടോ..” ചിത്ര പറഞ്ഞു.
ആനി ചിത്രയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അവളെ യാത്രയാക്കി. രാജേഷ് ആനിയ്ക്ക് ഓഫീസിന്റെ ഓരോ സ്ഥലങ്ങളും ചുറ്റിക്കാണിച്ചു. നടക്കുമ്പോൾ ആനിയ്ക്ക് ചില സമയം അയാൾ തന്റെ ശരീരത്തിൽ അറിയാത്ത രീതിയിൽ നോക്കുന്നതായി തോന്നിപ്പോയി. ചിത്ര പറഞ്ഞത് അവളോർത്തു, രാജേഷിന് ഈ നോട്ടം മാത്രമേ ഉള്ളെന്നും, നിരുപദ്രവകാരിയാണെന്നുമൊക്കെ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും അയാളുടെ കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ ആനി തന്റെ എടുത്തുകാണിക്കുന്ന ഭാഗങ്ങൾ അറിയാത്ത രീതിയിൽ കൈ കൊണ്ട് മറയ്ക്കാൻ ശ്രെമിച്ചുകൊണ്ട് അയാളോടൊപ്പം നടന്നു. ഒടുവിൽ രാജേഷ് ആനിയ്ക്ക് അവളുടെ ഓഫീസ് ക്യാബിൻ കാണിച്ചു കൊടുത്തു.