ചിത്രയെ സംബന്ധിച്ച് സ്ത്രീകൾ ആ ഓഫീസിൽ സാധാരണയായി വസ്ത്രം ധരിക്കുന്നത് ഇങ്ങനെയായിരുന്നു. എന്നാൽ ആനിയ്ക്ക് ഇത് അവളുടെ കംഫർട്ട് സോണിന് പുറത്തുള്ള ഒരു പടിയായിരുന്നു.
“ഈ പൊട്ടിന്റെ കാര്യമോ?” തനിക്കത് വേണോ വേണ്ടയോ എന്ന് ഉറപ്പില്ലാതെ ആനി ചോദിച്ചു.
“പൊട്ട് ശരിക്കും നല്ലതാണ്.. നിന്നെ അതിൽ കാണാൻ കൂടുതൽ സെക്‌സിയായി തോന്നും. ഇന്നത്തേക്ക് അതങ്ങനെ കിടന്നോട്ടെ..” ആനിയെ വീണ്ടും നാണിപ്പിച്ചുകൊണ്ട് ചിത്ര മറുപടി നൽകി.
“ഹ്മ്ം, ശെരി വാ, നമുക്ക് പോകാം.”
ആനി ഒരിക്കലും ഇതുപോലെ സാരി ഉടുത്തിട്ടില്ല. വീട്ടിൽ നിന്ന് എവിടെ പോയാലും മൂടിക്കെട്ടിയ രീതിയിൽ മാത്രമേ അവൾ ഡ്രെസ്സ് ചെയ്തിട്ടുള്ളു. ആ അവൾ, കൂട്ടുകാരിയുടെ നിർബന്ധപ്രകാരം ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ തുറന്നുകാട്ടി, അതും തനിക്ക് പരിചയമില്ലാത്ത ഒരു ഓഫീസിൽ കൂടി നടക്കുന്നു. ചിത്രയും സമാനമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ആനിയുടെ സൗന്ദര്യത്തിനു മുന്നിൽ ചിത്ര ചില പടികൾ താഴെയായിരുന്നു.
ഓഫീസിലെ ആൾക്കൂട്ടത്തിനിടയിലൂടെ ആനി ചിത്രയുടെ നടത്തത്തിലെ സ്റ്റൈൽ അനുകരിക്കാൻ ശ്രമിച്ചു. ഓഫീസിലെ മറ്റ് സ്ത്രീകളെയും ആനി നോക്കി. അവരെല്ലാം സമാനമായ വസ്ത്രം ധരിച്ചിരുന്നുവെന്ന് കണ്ടപ്പോൾ അവൾക്ക് വീണ്ടും ആശ്വാസം തോന്നി. ഇനിമുതൽ അവളും അവരെപ്പോലെ കോർപ്പറേറ്റ് ലോകത്തിലെ ഒരു വനിത ആണെന്ന് അവൾ മനസാലെ വിധിയെഴുതി..
ആനിയെയും കൂട്ടി ചിത്ര നേരെ മാനേജരുടെ ഓഫീസിലേക്ക് ചെന്ന് വാതിലിൽ മുട്ടി. അകത്തേക്ക് വരാൻ നിർദേശം കിട്ടിയപ്പോൾ അവർ രണ്ടുപേരും കയറി.
“ഗുഡ്മോർണിംഗ് രാജേഷ് സർ. ഇതാണ് ആനി.” ചിത്ര അവളുടെ കൂട്ടുകാരിയെ മാനേജർക്ക് പരിചയപ്പെടുത്തി. മാനേജർ രാജേഷ് 40 വയസുള്ള ഒരാളായിരുന്നു. അൽപ്പം കഷണ്ടിയും നരയും കയറിയ എന്നാലും കാണാനും തരക്കേടില്ലാത്ത മുഖം.
“ഹലോ, ഗുഡ് മോർണിംഗ് സർ.” ആനിയും കൂട്ടിച്ചേർത്തു. രാജേഷ് തന്റെ കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവരെ അഭിവാദ്യം ചെയ്തു. ആനിയ്ക്ക് ഒരു ഷേക്ക്‌ഹാൻഡും കൊടുത്ത് ജോലി കിട്ടിയതിൽ അഭിനന്ദിച്ചു.
“വെൽക്കം ടു ദ കമ്പനി, ആനി. ഗ്ലാഡ് ടു മീറ്റ് യൂ.” ആനിയ്ക്ക് അയാളുടെ പെരുമാറ്റത്തിൽ നല്ല മതിപ്പു തോന്നി. തന്റെ പഴയ മാനേജരുമായി താരതമ്യം ചെയ്യുമ്പോൾ ഇദ്ദേഹം സൗമ്യനാണെന്ന് അവൾക്ക് മനസ്സിലായി.