“ഏയ്, എനിക്കതൊന്നും ഇഷ്ടമല്ല. അവന്മാരുടെ ഒരു വേലയും എന്റെ അടുത്ത് നടക്കില്ല..” ആനി തല വലത്തേക്കും ഇടത്തേക്കും ആട്ടിക്കൊണ്ട് പറഞ്ഞു.
“എങ്കിൽ നിന്റെ ഇഷ്ടം.. പോ.. പോയി വീണ്ടും ജോലിയും കളഞ്ഞിട്ട് വാ..” ചിത്രയും തിരിച്ചടിച്ചു.
ആനി ഒന്നും പറയാനാകാതെ ചിത്രയെ മിഴിച്ചു നോക്കി.. അവളുടെ കണ്ണിൽ ചെറിയൊരു മിഴിനീർ തളം കെട്ടി..
“ആനി.. നിന്റെ മനസ്സിലുള്ളത് എന്താണെന്ന് എനിക്കറിയാം.. ഞാനും ആദ്യമൊക്കെ അങ്ങനെയായിരുന്നു. പക്ഷേ ഇവിടെ അങ്ങനെയായാൽ പറ്റില്ല.. എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നതെന്ന് വേണേൽ കൂട്ടിക്കോ..” ചിത്ര തന്റെ സുഹൃത്തിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“മ്മ്.. ശെരി, ഞാൻ ട്രൈ ചെയ്യാം. ഞാൻ എന്താണ് ചെയ്യേണ്ടത്?” ആനി അവളോട് ചോദിച്ചു.
“ജസ്റ്റ് റിലാക്സ് ടാ… അതത്ര പാടുള്ള കാര്യമൊന്നുമല്ല. ഞാനുണ്ടല്ലോ നിന്നെ അവിടെ നിന്നെ സഹായിക്കാൻ. എന്തായാലും, ആദ്യം തന്നെ ഒരു കാര്യം. ഇനി മുതൽ നീ സീരിയലിൽ കാണുന്ന അമ്മായിമാരെപ്പോലെ എല്ലാം മൂടിക്കെട്ടി ഡ്രസ്സ് ധരിക്കുന്നത് നിർത്തുക. കുറച്ചു കൂടി മോഡേൺ ആവണം.” ചിത്ര പറഞ്ഞു.
“ഈ ഡ്രെസ്സിങ്ങ് സ്റ്റൈലിനു എന്താ കുഴപ്പം?” ആനി അമ്പരപ്പോടെ ചോദിച്ചു.
ചിത്ര ഒരു കള്ളച്ചിരിയോടെ, “അതൊക്കെ നിനക്ക് മനസ്സിലാവും.. ഇപ്പൊ നീ ഈ കോഫി കുടിക്ക്.”
അവരുടെ സംസാരം തുടർന്നു. ആനിയെ അവളുടെ പുതിയ ജോലിയിലും അതിനായുള്ള ഡ്രെസ്സ് ഷോപ്പിംഗിലുമൊക്കെ സഹായിക്കാമെന്ന് ചിത്ര വാഗ്ദാനം ചെയ്തു..
പുതിയ ജോലി
ഒരാഴ്ചയ്ക്കുള്ളിൽ ആനിയ്ക്ക് ചിത്രയുടെ കമ്പനിയിൽ ജോലി ലഭിച്ചു. വീണ്ടും അവൾ പുരുഷന്മാരുടെ കോർപ്പറേറ്റ് ലോകത്തേക്ക് പ്രവേശിക്കാൻ തയ്യാറായി.. ജോയ്ൻ ചെയ്യേണ്ട ദിവസം രാവിലെ അവളുടെ വീട്ടിൽ..
“ആഹാ.. ഇതാണോ നിന്റെ പുതിയ സാരി?” ആനി ഹാളിലേക്ക് വന്നപ്പോൾ അവളുടെ ഭർത്താവ് റോഷൻ അൽപ്പം അത്ഭുതത്തോടെ ചോദിച്ചു.
“യെസ്.. ഫസ്റ്റ് ഡേ തന്നെ ഒരു മതിപ്പ് ഉണ്ടാക്കാൻ ഓഫീസിൽ മോഡേൺ വസ്ത്രം ധരിക്കണമെന്ന് ചിത്രയാ നിർബന്ധിച്ചെ..” ആനി കുറച്ച് നാണത്തോടെ മറുപടി പറഞ്ഞു.
ആ സാരി അത്ര മോശമായ രീതിയിൽ ഒന്നുമല്ല ആനി ഉടുത്തിരുന്നത്. എന്നാലും അവൾ ഇത്തരമൊരു സാരി ധരിക്കുന്നത് ആദ്യമായിട്ടായിരുന്നു. മുന്താണി ചെറുതായി മടക്കി വശത്തേക്ക് ധരിക്കണമെന്നും സാരിയുടെ ഞൊറി അൽപ്പം താഴേക്ക് നീക്കണമെന്നും ചിത്ര അവളെ നിർബന്ധിച്ചിരുന്നു. ആനിയ്ക്ക് അത് വളരെ കൂടുതലായിട്ടാണ് തോന്നിയത്. അതുകൊണ്ട് അവളത് കഴിയുന്നതുപോലെ നീക്കി വെച്ചു. പതിവുപോലെ മുടി ഒരു ക്ലിപ് വെച്ച് കെട്ടി നെറ്റിയിൽ അവളൊരു ചുവന്ന പൊട്ടും വെച്ചു. അതിലാണ് അവൾക്ക് കൂടുതൽ ഭംഗിയെന്ന് റോഷൻ എപ്പോഴും പറയാറുണ്ട്..