” നന്നായിട്ടുണ്ട് നിന്റെ അഭിനയം… ”
ആനി അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
” ടീച്ചറെ ഞാൻ… ”
” നീ എനി ഒന്നും പറയണ്ട… സോഫി ടീച്ചറുടെ നാക്കിൽ നിന്നും നടന്നതെല്ലാം ഞാൻ അറിഞ്ഞു. ”
” ഞാൻ ഒന്നും മനഃപൂർവം ചെയ്തതല്ല… ”
” നിന്റെ മനസ്സില് വെറും കാമം മാത്രേ ഉള്ളു… അതുകൊണ്ടാണല്ലോ ഞാൻ വിലക്കിയപ്പോ നീ അവൾടെ അടുത്തേയ്ക്ക് പോയത്.. ”
” എന്നോട് ക്ഷമിക്കണം ടീച്ചറെ… അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ പറ്റി പോയി ”
അവൻ കണ്ണീരോടെ കേണ് പറഞ്ഞു.
” നീ ഇപ്പൊ ഇവിടുന്ന് ഇറങ്ങണം… ”
കൈ ചൂണ്ടി അവനെ പുറത്തേയ്ക്ക് നയിച്ചു.
അവൻ എന്തൊക്കെ പറഞ്ഞിട്ടും ആനി കേൾക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ വേറെ വഴിയില്ലാതെ അവൻ അവിടം വിട്ടിറങ്ങി.
മനസ്സിൽ നല്ല വിഷമമുണ്ട്, മുറിയിൽ ചെന്ന് കതകടച്ച് അവൻ കരയാൻ തുടങ്ങി. അന്നത്തെ ദിവസം ഒരു തരി ആഹാരം പോലും കഴിച്ചില്ല. തെറ്റ് തന്റെ ഭാഗത്ത് മാത്രമാണ്, മുടിഞ്ഞ കാമം കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. എനി ഒരിക്കലും ആനി ടീച്ചറെ തനിക്ക് കിട്ടില്ല.
രാത്രി അത്താഴം കഴിക്കുകയാണ് ആനി. അമ്മ അവളുടെ അടുത്തേയ്ക്ക് ചെന്നു. ഒന്നും മിണ്ടാതെ കുറച്ചു നേരം പരുങ്ങി കളിച്ചു.
” അമ്മക്ക് എന്താ എന്നോട് പറയാനുള്ളത് ? ”
അമ്മയുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ ആനിക്ക് കാര്യം പിടികിട്ടി.
” നിനക്ക് വയസ്സ് കൂടിവരികയാ, അച്ഛൻ വരുത്തിയ കടങ്ങളൊക്കെ വീട്ടിയിട്ട് കല്യാണം കഴിക്കാൻ നിന്നാൽ അത് എനിയും ഒരുപാട് വൈകും… നിന്നെ നല്ലൊരുത്തന്റെ കൈ പിടിച്ച് ഏല്പിചിട്ട് വേണം എനിക്ക് കണ്ണടക്കാൻ “