ഇതുവരെ തന്ന പോർഷൻസ് മുഴുവൻ കൃത്യമായി പഠിക്കാതെ എനി ആനി ടീച്ചറുടെ അടുത്ത് ചെല്ലാൻ കഴിയില്ല. വെറുതെ നിന്ന് സമയം കളഞ്ഞാൽ ഒരു പക്ഷെ ആനി ടീച്ചറെ തനിക്ക് എന്നന്നേക്കാമായി നഷ്ടപ്പെട്ടേക്കാം. അതിന് ഒരിക്കലും ഇട വരുത്തരുത്. നാളെ മുതൽ കൃത്യമായി പഠിക്കണം. വിധു ധൃഡ നിശ്ചയമെടുത്തു.
പതിവ് പോലെ രാവിലെ ഒരുമിച്ച് സ്കൂളിൽ പോകുകയാണ് ആനി ടീച്ചറും, സോഫി ടീച്ചറും.
” പതിവില്ലാതെ ടീച്ചറുടെ മുഖത്ത് നല്ല തെളിച്ചം ഉണ്ടല്ലോ ? ”
ആനി ചോദിച്ചു.
” എന്താ സംഭവം ? ”
ആനി വീണ്ടും ചോദിച്ചു.
” അതൊക്കെയുണ്ട്.. ”
സോഫി ചെറു ചിരിയോടെ പറഞ്ഞു.
” എന്താന്ന് വച്ചാ പറ ടീച്ചറെ ”
ആനി നിർബന്ധിച്ചു.
” അത് നിന്നോട് പറഞ്ഞാൽ ശെരിയാകില്ല മോളെ ”
” അതെന്താ ? അത്ര വലിയ സീക്രട്ട് ആണോ ? ”
” വേണമെങ്കിൽ അങ്ങനെയും പറയാം ”
” ടീച്ചറ് സസ്പെൻസ് ഇടാതെ കാര്യം പറ ” ആനി വീണ്ടും നിർബന്ധിച്ചു.
” ശെരി ശെരി ഞാൻ പറയാം. ”
” എങ്കിൽ പറ… ”
” പക്ഷേ ഞാൻ പറയാൻ പോകുന്ന കാര്യം വളരെ സീക്രട്ട് ആയി വെക്കണം, അബദ്ധത്തിൽ പോലും ആരോടും പറഞ്ഞേക്കരുത്. ”
” ടീച്ചർക്ക് എന്നെ വിശ്വാസമില്ലേ ? ഞാൻ അങ്ങനെ പറയുന്ന ടൈപ്പ് ആണോ ? ”
” നിന്നെ എനിക്ക് വിശ്വാസമാണ്, പക്ഷേ എന്നാലും ഇക്കാര്യത്തിൽ നല്ല പേടിയുണ്ട്. ”
സോഫി ചെറിയൊരു അങ്കലാപ്പോടെ പറഞ്ഞു.
” ടീച്ചർ ധൈര്യമായി പറഞ്ഞോളൂ.. ” തന്നെ വിശ്വസിക്കാം എന്ന മട്ടിൽ ആനി പറഞ്ഞു.
ഒരു ദീർഘനിശ്വാസം എടുത്തശേഷം സോഫി പറയാൻ ആരംഭിച്ചു : ഇന്നലെ