അവന്റെ സംസാരം കേട്ട് ആനിക്ക് ദേഷ്യം വന്നു. പക്ഷെ അവളത് പുറത്ത് കാട്ടിയില്ല. ” സോറി… ഇച്ചായന് എന്താ എന്നോട് സംസാരിക്കാനുള്ളത് ? ”
ആനി ആദ്യമായി ഇച്ചായാന്ന് വിളിച്ചപ്പോൾ പാപ്പിക്ക് കുളിര് കോരി.
” ഞാൻ പറയാൻ വന്നത് വേറൊന്നും അല്ല.. നമ്മുടെ കല്യാണം എത്രയും പെട്ടന്ന് നടത്തണം. ”
” പെട്ടന്നെന്ന് പറയുമ്പോ..? ഈ മാസമോ ? ”
ആനി സംശയത്തോടെ ചോദിച്ചു.
” അല്ല.. ഈ ആഴ്ചയിൽ ”
അത് കേട്ട് ആനി ഞെട്ടി.
” എന്തിനാ ഇത്ര പെട്ടന്ന്..? ”
” എനി അഥവാ.. ആനിയുടെ മനസ്സ് മാറിയാലോ..? ”
” എന്റെ മനസ്സൊന്നും മാറാൻ പോകുന്നില്ല ”
” എന്നാലും എന്റെ ഒരു ഉറപ്പിന് വിവാഹം നേരത്തെ വേണം ”
ആനി കുറേ പറഞ്ഞു നോക്കി പക്ഷെ പാപ്പി സമ്മതിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ പാപ്പിയുടെ തീരുമാനത്തോട് അവൾക്ക് യോജിക്കേണ്ടി വന്നു.
ഇങ്ങനെയൊരു പൊങ്ങനെയാണല്ലോ താൻ കെട്ടാൻ പോകുന്നതെന്ന് ഓർത്തപ്പോൾ ആനിക്ക് സങ്കടം തോന്നി.
ആനി ടീച്ചറുടെ വിവാഹ വാർത്ത അറിഞ്ഞത് മുതൽ ഊണും, ഉറക്കവും ഇല്ലാതെ മനസമാധാനം നഷ്ടപ്പെട്ട് നിൽക്കുകയാണ് വിധു. തന്നോടുള്ള ദേഷ്യം കൊണ്ട് മാത്രമാണ് വെറുക്കുന്ന ആളുമായി ആനി ജീവിതം പങ്കു വെക്കാൻ തീരുമാനിച്ചത്. എല്ലാം താൻ കാരണമാണെന്ന് ഓർത്തപ്പോൾ അവന് സങ്കടം ഇരട്ടിയായി.
വിവാഹം അടുത്ത് വരുന്നത് കൊണ്ട് തന്നെ ആനി ഒരാഴ്ച്ച സ്കൂൾ ലീവ് എടുത്തു. പന്തല് പണിയും, ഡ്രസ്സെടുക്കലുമൊക്കെയായി അവൾ തീരക്കിലായി.
അങ്ങനെയിരിക്കെ വീട്ടിൽ ഇരിക്കുമ്പോഴാണ് ആനിക്ക് ദേഹമോട്ടാകെ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടത്. സാധാരണ ഈ സമയങ്ങളിലാണ് തനിക്ക് പീരീഡ്‌സ് സംഭവിക്കാറുള്ളത്, ഇത്തവണ അത് മുടങ്ങിയിരിക്കുന്നു. എന്താണ് ഇതിന് കാരണം? അവളാകെ പരിഭ്രാന്തിയിലായി. കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. ഒരു ഞെട്ടലോടെ അവളാ സത്യം മനസ്സിലായി.
തുടരും..
അഭിപ്രായം അറിയിക്കുക.