അവൻ ആകാംഷയോടെ ചോദിച്ചു.
” ഞാൻ ഇച്ചായനോട് സത്യം പറഞ്ഞു.”
ആനി അവന്റെ ഉള്ളങ്കൈ കോർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ട് അവൻ ഞെട്ടി എഴുന്നേറ്റു. ഒരു വിറയലോടെ ആനിയെ നോക്കി.
” നീ ഇരിക്ക് ഞാൻ പറയട്ടെ “
ആനി അവന്റെ ഷോൾഡറിൽ പിടിച്ച് വീണ്ടും ബെഡിൽ ഇരുത്തി.
” ടീച്ചർ എന്ത് പണിയാ കാണിച്ചത്. വെറുതെ മനുഷ്യനെ കൊലക്ക് കൊടുക്കാനായിട്ട്. “
അവന് ഒരേ സമയം ഭയവും,സങ്കടവും തോന്നി.
ആനി അവന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് അവനെ സമാധാനിപ്പിച്ചു : ഞാൻ അങ്ങേരോട് എല്ലാം പറഞ്ഞെന്ന് കരുതി നീ ഇത്ര പേടിക്കാനൊന്നുമില്ല.
” ടീച്ചർക്ക് അങ്ങനെ പറയാം,അയാൾ എന്നെയാ പഞ്ഞിക്കിടുവാ…”
അവന്റെ മനസ്സിൽ നല്ല പേടിയുണ്ട്. കാരണം പാപ്പിയുടെ സ്വഭാവത്തെ കുറിച്ചുള്ള ഏകദേശ ധാരണ അവനുണ്ട്.
” വിധു നീ ആദ്യം ഒന്ന് അടങ്,എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്ക്.”
ആനി അവനെ നോക്കി സൗമ്യമായി പറഞ്ഞു. അവൻ തലയാട്ടി കൊണ്ട് അവള് പറയുന്നത് കേൾക്കാൻ തയ്യാറായി. ശേഷം ആനി തുടർന്നു : ഞങ്ങടെ കെട്ട് കഴിഞ്ഞ ആദ്യ ആഴ്ചയിൽ തന്നെ എനിക്ക് സത്യം അയാളോട് തുറന്ന് പറയേണ്ടി വന്നു. അത് മറ്റൊന്നും കൊണ്ടല്ല ദിവസം ഇത്ര കഴിഞ്ഞിട്ടും അയാളെ എന്റെ ദേഹത്ത് തൊടാൻ പോലും ഞാൻ അനുവദിച്ചിട്ടില്ല. അങ്ങനെയിരിക്കെ ഗർഭം ഉണ്ടായാൽ സത്യം പറയാതിരിക്കാൻ പറ്റില്ലല്ലോ “
” ടീച്ചർ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യാൻ പോയെ ? ആദ്യ രാത്രിയിൽ തന്നെ അയാൾക്ക് വഴങ്ങി കൊടുക്കാമായിരുന്നില്ലേ ? എങ്കിൽ ഈ പ്രശ്നം വല്ലതുമുണ്ടാവുമായിരുന്നോ ? “
വിധുവിന്റെ ചോദ്യം കേട്ട് ആനി രൂക്ഷമായി അവനെ നോക്കി. അവളുടെ നോട്ടത്തിന്റെ അർത്ഥം അവന് മനസ്സിലായില്ല.