” ശെരി ശെരി ഒരു മണിക്കൂറ് കൂടി നി കിടന്നോ, 10 മണിക്ക് ആനി ടീച്ചറുടെ അടുത്ത് ട്യൂഷന് പോകേണ്ട കാര്യം മറക്കണ്ട.”
അമ്മ പോകാൻ നേരം ഓർമ്മിപ്പിച്ചു.
” അതൊക്കെ ഞാൻ പൊക്കോളാം അമ്മാ…”
ശേഷം അവൻ വേഗം പുതപ്പ് മൂടി ഉറക്കം തുടർന്നു.
കുളിച്ച ശേഷം കണ്ണാടിക്ക് മുൻപിൽ നിന്ന് ഒരുങ്ങുകയാണ് ആനി. പാപ്പി ബെഡിൽ ഇരുന്ന് ദേഷ്യത്തോടെ അവളെ നോക്കി. ആനി തന്റെ ഈറൻ മുടിയിൽ തോർത്ത് കൊണ്ട് കെട്ടിവച്ചു. ” സമയം 9:30 കഴിഞ്ഞല്ലോ നിങ്ങളിന്ന് പോകുന്നില്ലേ ? ” ആനി ചോദിച്ചു.
” ഇന്ന് ഞാൻ എവിടെയും പോകുന്നില്ല.”
പാപ്പി ഗൗരവത്തോടെ പറഞ്ഞു.
” എന്ത് പറ്റി ? “
കണ്ണാടിക്ക് മുൻപിൽ നിന്ന് മാറിക്കൊണ്ട് ആനി ചോദിച്ചു.
” ഇന്ന് നിന്റെ *അവൻ* വരുന്ന ദിവസല്ലെ…? അതുകൊണ്ട് ഞാൻ ഇവിടെ തന്നെ കാണും. ” പാപ്പി കനത്തിൽ പറഞ്ഞു. അത് കേട്ട് ആനി നിസാരമായി പുഞ്ചിരിച്ചു. ” എനിക്കുള്ള മിക്ക ദിവസങ്ങളിലും അവനിവിടെ വരും, അതുകൊണ്ട് എല്ലാ ദിവസവും വീട്ടിൽ തന്നെ ഇരിക്കാനാണോ ഇച്ചായന്റെ പ്ലാൻ..? ” ആനി കളിയാക്കികൊണ്ട് ചോദിച്ചു.
” ദേ..ആനി കളിയാക്കികൊണ്ടുള്ള നിന്റെ സംസാരം നിർത്ത്, എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്.” പാപ്പി ദെയ്ഷ്യത്തോടെ പറഞ്ഞു.
ആനി പാപ്പിയുടെ മുഖത്ത് രൂക്ഷമായി നോക്കി ” ഇന്നലെ എനിക്ക് തന്ന വാക്ക് നിങ്ങള് മറന്നോ ? “
അത് കേട്ട് പാപ്പിക്ക് ഉത്തരം മുട്ടി. ഉടനെ അവൻ ഒരു ദീർഘ ശ്വാസം എടുത്ത് മനസ്സിലെ ദേഷ്യം നിയന്ധ്രിച്ചു.
പാപ്പിയുടെ വായ അടക്കിയ ശേഷം ആനി വീണ്ടും കണ്ണാടിക്ക് മുൻപിൽ ചെന്നു. ഒരു ചന്ദന കളർ സാരിയും,കറുത്ത ബ്ലൗസുമാണ് അവളുടെ വേഷം. ആ വേഷത്തിൽ ആനി വളരെ സുന്ദരിയാണ്. കണ്ണെഴുതി പൊട്ട് തൊട്ട ശേഷം പാപ്പിയെ നോക്കി പുഞ്ചിരിച്ചു. ആനിയുടെ മുത്ത് പൊഴിയുന്ന ചിരി ചെന്ന് കൊണ്ടത്ത് പാപ്പിയുടെ ചങ്കിലാ. അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു. ഇത്ര സുന്ദരിയായ ഭാര്യയെ കിട്ടിയതിൽ നാട്ടുകാർക്ക് ഇപ്പോഴും തന്നോട് അസൂയയാണ്, പക്ഷെ അവർക്കറിയില്ലല്ലോ ആനിയെ മനസ്സറിഞ് ഒന്ന് മുത്താൻ പോലും ഇതുവരെ തനിക്കായില്ലെന്ന്.