ആനി ടീച്ചർ 10 [Amal Srk]

Posted by

” മം.. ”

മറുപടിയായി ഒന്നും മൂളിയശേഷം അവൾ മുറി വിട്ടു പോയി.

മുറിയിൽ അണ്ടി പോയ അണ്ണനെ പോലെ നിൽക്കാനേ പാപ്പിക്കായുള്ളു. തന്റെ അവസ്ഥയെ അവൻ സ്വയം പഴിച്ചു.

ദിവസങ്ങൾ കടന്നു പോയി. പാപ്പിയും, കുട്ടാപ്പിയും ടൗണിൽ പോയി വരികയാണ്.

” എന്റെ പാപ്പിച്ചായ കല്യാണം കഴിഞ്ഞേ പിന്നെ നിങ്ങടെ സ്വഭാവം മൊത്തം മാറി. പഴയ ചുറുചുറുക്കും, കളിയും തമാശയും ഒക്കെ നഷ്ടപ്പെട്ടു. ”

കുട്ടാപ്പി പറഞ്ഞു.

” നീ പറഞ്ഞത് ശരിയാടാ കുട്ടാപ്പി. ഇപ്പൊ തോന്നുവാ കല്യാണം കഴിക്കേണ്ടായിരുന്നുന്ന്.. ”

പാപ്പി അലസതയോടെ പറഞ്ഞു.

” എനിക്ക് എല്ലാം മനസ്സിലായി ഇച്ചായാ 😁 ” കുട്ടാപ്പി ഇളിച്ചുകൊണ്ട് പറഞ്ഞു.

അതുകേട്ട് പാപ്പിയൊന്നു ഞെട്ടി. കർത്താവെ ഇവന് എല്ലാം മനസ്സിലായോ..? പപ്പി ആശങ്കപ്പെട്ടു.

” നിനക്ക് എന്ത് മനസ്സിലായിന്നാ പറയുന്നേ..? ”

” ആനി ടീച്ചറ് ഭരണം തുടങ്ങി അല്ലേ.. 🤭”

അത് കേട്ടപ്പോഴാണ് പാപ്പിക്ക് ആശ്വാസമായത്.

” നിനക്കെങ്ങനെ മനസ്സിലായി..? ”

പാപ്പി ചോദിച്ചു.

” ഇതൊക്കെ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാ ഇച്ചായാ… കെട്ട് കഴിഞ്ഞാൽ പിന്നെ ഭാര്യയുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടി വരും… 😁 അല്ലേൽ ബെഡ്റൂമിൽ പോലും കേറ്റത്തില്ല ” അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു.

” നീ അധികം വാചകമടിക്കാണ്ട് നേരെ നോക്കി വണ്ടിയോടിക്ക്… ”

വണ്ടി കുറേ ദൂരം കൂടി സഞ്ചരിച്ചു. യാത്രക്ക് ശേഷം ജീപ്പ് വീടിന്റെ മുൻപിൽ എത്തി.

” ജീപ്പ് ഞാൻ കൊണ്ടുപോണോ അതോ ഇവിടെ വെക്കണോ..? ”

വണ്ടിയിൽ നിന്നും ഇറങ്ങി കുട്ടാപ്പി ചോദിച്ചു.

” ജീപ്പ് ഇവിടെ വച്ചിട്ട് നീ നടന്നു പൊയ്ക്കോ.. 😏 ”

പാപ്പി പറഞ്ഞു.

” ഇച്ചായാ… 😠 ”

അവൻ ദേഷ്യത്തോടെ നോക്കി.

” ചാവി തന്നിട്ട് വേഗം വീട്ടി പോവാൻ നോക്കടാ.. ”

പാപ്പി കുട്ടാപ്പിന്റെ കൈയ്യിന്ന് ചാവി വാങ്ങി അവനെ പറഞ്ഞുവിട്ടു.

പുറത്ത് മത്തായി കാത്തുനിൽപ്പുണ്ടായിരുന്നു. പാപ്പിയെ കണ്ടയുടനെ ഒരുമാതിരി ആക്കി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *