ആനി ടീച്ചർ 10
Aani Teacher Part 10 | Author : Amal Srk | Previous Part
ഈ കഥയുടെ ആദ്യം ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുന്നതാവും മികച്ച ആസ്വദനത്തിന് നല്ലത്. കഥയുടെ എല്ലാ ഭാഗങ്ങളും സെർച്ച് ചെയ്താൽ സൈറ്റിൽ ലഭ്യമാണ്….
രാവിലെ വളരെ വൈകിയാണ് പാപ്പി ഉണർന്നത്. നിലത്തു നിന്ന് എഴുന്നേറ്റ് കിടക്കയിലേക്ക് നോക്കിയപ്പോൾ അവിടെ ആനിയെ കാണാനില്ല. ഉടനെ തന്നെ അവൻ മുറിവിട്ട് പുറത്തേക്കു ചെന്നു. പുറത്തെ ചാരുകസേരയിലിരുന്ന് പത്രം വായിക്കുകയാണ് അപ്പൻ മത്തായി. പാപ്പിയെ കണ്ട ഉടനെ മത്തായി ഒരുമാതിരി ആക്കിയ ചിരി ചിരിച്ചു.
അത് കണ്ട് പാപിക്ക് ദേഷ്യം വന്നു.
” എന്താ അപ്പച്ചാ ഒരുമാതിരി ആക്കി ചിരിക്കുന്നെ…? ”
” ഏയ് ഒന്നുമില്ല.. 🤭 ”
വീണ്ടും ഇളിച്ചുകൊണ്ടു പറഞ്ഞു.
” വെറുതെ കളിക്കല്ലേ അപ്പച്ചാ, ഇളിക്കാണ്ട് കാര്യം എന്താണെന്ന് വെച്ചാൽ പറ ”
” ഒന്നുമില്ലെടാ പാപ്പി… നീ ഇന്ന് വൈകി ഉണർന്നതിന്റെ കാരണം ഓർത്തു ചിരിച്ചു പോയതാ 😁 ”
അപ്പന്റെ കളിയാക്കല് കേട്ട് പാപ്പിക്ക് ദേഷ്യം സഹിക്കാനായില്ല.
” നിങ്ങളൊരു… അപ്പനാണോ..? ഒരു അപ്പൻ മകനോട് ചോദിക്കേണ്ട കാര്യമാണോ ഇത്. ച്ചെ…”
പാപ്പി ഗൗരവത്തോടെ പറഞ്ഞു.
” നീ ചൂടാവല്ല പാപ്പി… എനിക്ക് എല്ലാം മനസ്സിലായി… 🤭 ”
” നിങ്ങക്ക് എന്ത് മനസ്സിലായിന്ന്…? ”
ഇന്നലത്തെ തന്റെ ആദ്യരാത്രി നടക്കാത്ത കാര്യം എനി അപ്പൻ അറിഞ്ഞുകാണുമോ ? പാപ്പി സംശയിച്ചു.
” ഞാനും നിന്റെ പ്രായം കഴിഞ്ഞാ ഇവിടെ എത്തിയത്….എന്റെയും ആദ്യരാത്രി ഇതുപോലെ ആയിരുന്നു.. ”
” ഏതു പോലെ… 🤔 ”
പാപ്പി സംശയത്തോടെ ചോദിച്ചു.
” ഇതുപോലെ തന്നെ… First Night നന്നായി പണിയെടുത്തത് കൊണ്ട് രാവിലെ കുറേ വൈകിയാ എഴുന്നേറ്റത് ”
അത് കേട്ടപ്പോഴാ പാപ്പിക്ക് ആശ്വാസം വന്നത്. ഭാഗ്യം അപ്പച്ചൻ ഒന്നും അറിഞ്ഞിട്ടില്ല. കർത്താവെ ആനി നമ്മുടെ ഫസ്റ്റ് നൈറ്റ് നടന്നിട്ടില്ലാത്ത കാര്യം അമ്മയോടും, അനിയെത്തിയോടും പറഞ്ഞിട്ടുണ്ടാവല്ലേ 🙏.