ആനന്ദം
Aanandam | Author : Ayisha
ഒന്ന്
2018 ജനുവരി 23, 5:45 AM
ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷന് ഏതാനും കിലോമീറ്ററു കൾക്കു മുൻപുള്ള ആവടി എന്ന ചെറിയ റെയിൽവേസ്റ്റേഷൻ അതി രാവിലെ ട്രാക്കിലും ട്രാക്കിൻ്റെ പരിസരത്തുമൊക്കെയായി വെളിക്കിറഞാനിരുന്നവർ സുരക്ഷിതമായ മറ്റുസ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഹോൺ മുഴക്കി വേഗത കുറച്ച് നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ആലപ്പി ചെന്നെ എക്‌സ്പ്രസ്സ് വന്ന് നിൽക്കുമ്പോഴേക്കും പുറത്തേ ക്കിറങ്ങുവാനുള്ള ആളുകളുടെ തിരക്ക് വാതിലിനരികിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ട്രെയിൻ നിൽക്കുന്നതിനു മുൻപേതന്നെ ആളുകൾ തിക്കിത്തിരക്കി ഇറങ്ങിത്തുടങ്ങി ചെന്നൈ സിറ്റിയുടെ ഔട്ടറിൽ താമസിക്കുന്നവരും ജോലിചെയ്യുന്നവരുമൊക്കെയാണ് സാധാരണ ആ സ്റ്റേഷൻ ഉപയോഗിക്കാറുള്ളത്. തിരക്കുകൾക്കിടയിൽപ്പെട്ട് ഞെരി ഞ്ഞമർന്ന ബാഗുകളുമായി ഒരുവിധത്തിൽ ശ്രീറാമും പുറത്തേക്കി റങ്ങി.
വലിയ കേടുപാടുകളില്ലാതെ പുറത്തേക്കിറങ്ങിയ സമാധാനത്തിൽ അവൻ പ്ലാറ്റ്ഫോമിൽ നിന്ന് ഒന്ന് നടുനിവർത്തി.ആ സ്റ്റേഷനിൽ ഇറങ്ങിയ ആളുകളൊക്കെയും നിമിഷനേരം കൊണ്ട് പല ഭാഗത്തേക്കും ചിതറിപ്പോയി. ആ സമയത്ത് ട്രെയിൻ ഹോൺ മുഴങ്ങിക്കൊണ്ട് വീണ്ടും മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു. ചുമലിലും തോളിൻ്റെ ഇരുവശങ്ങളിലും തൂക്കിയിട്ടിരുന്ന ബാഗുകൾ നിലത്തേക്ക് ഊരിവച്ചിട്ട് അവൻ പ്ലാറ്റ്ഫോമിൽ മൊത്തമായി ഒന്ന് കണ്ണോടിച്ച് നോക്കി. തന്നെ കൂട്ടുവാനായി ബിനീഷേട്ടൻ എത്തിയി ട്ടില്ല. നിലത്തിരിക്കുന്ന ബാഗുകൾ സമീപത്തെ സിമൻ്റ് ബെഞ്ചിലേക്ക് കയറ്റിവച്ച് പ്ലാറ്റ്ഫോമിലെ ഡ്രിങ്കിങ് വാട്ടർടാപ്പിനരികിലേക്ക് മുഖം കഴു കാനായി ശ്രീറാം നടന്നു.
ടാപ്പ് തുറന്നതും ‘ശൂ..’ എന്നുള്ള ശബ്ദം മാത്രം കേട്ടു. ടാപ്പിൽ രണ്ടുവട്ടം തട്ടിനോക്കിയപ്പോൾ കേട്ട ശബ്ദത്തിൽ വ്യത്യാസമുണ്ടായതല്ലാതെ വെള്ളം വന്നില്ല. മുഖം കഴുകാനുള്ള പദ്ധതി ഉപേക്ഷിച്ച് അവൻ ബാഗുകൾ വച്ചിരുന്ന ബെഞ്ചിലേക്ക് പോയിരുന്നു.
തന്റെ എതിർവശത്തുള്ള ട്രാക്കിൽ ഒരാൾ ഒരുകുപ്പി വെള്ളവുമായി ബീഡിയും വലിച്ച് കുത്തിയിരിക്കുന്നത് കണ്ടപ്പോൾ അവൻ ചുറ്റു പാടും ഒന്ന് ശ്രദ്ധിച്ചു ദൂരേക്ക് മാറിയും ചില ആളുകൾ രണ്ട് ട്രാക്കുക ളുടെ നടുഭാഗത്തും ട്രാക്കിനുള്ളിലുമൊക്കെയായി കാര്യം സാധിക്കുവാൻ വേണ്ടി കുത്തിയിരിപ്പുണ്ട്. സമീപത്തുള്ള പബ്ലിക് നോക്കി. അത് താഴിട്ട് പൂട്ടിയിട്ടിരിക്കുന്നു. ടോയ്‌ലറ്റിലേക് നോക്കി. അത് താഴിട്ടു പൂട്ടിയിരിക്കുന്നു.