ആനന്ദയാനം 3
Aananda Daayakam Part 3 | Author : Thrissurkaran
Previous Part
വീട്ടിലെത്തി മൊബൈൽ എടുത്തപ്പോ ദേ കിടക്കുന്നു അഖിലയുടെ റിപ്ലൈ.
“ഹാപ്പി വിഷു ചേട്ടാ, പിന്നെ ഡ്രോപ്പ് ചെയ്തതിനും താങ്ക്സ്”.
ആഹാ, മോശമല്ലല്ലോ ഇത്തവണത്തെ വിഷു.
തിരിച്ചു മെസ്സേജ് അയക്കണോ? വേണ്ട, പെട്ടന്ന് കയറി മെസ്സേജ് അയച്ചാൽ ഇനി ചിലപ്പോ വെറും കോഴി ഡോക്ടർ ആണ് ഞാനെന്ന് അവൾക്ക് തോന്നിയാലോ.?
അവൾക്ക് സ്മൈലിയും തിരിച്ചയച്, മൊബൈലും പോക്കറ്റിൽ തിരുകി മൂളിപ്പാട്ടും പാടി വീട്ടിലോട്ട് കയറുമ്പോ എന്നെയും നോക്കി വാതിലും ചാരി നിൽക്കുന്നുണ്ട് അമ്മു.
“എന്താണ് മോനെ ചേട്ടാ ഒരു ഇളക്കം? അഖിലയെ കണ്ടപ്പോ തുടങ്ങിയതാണല്ലോ. ആവശ്യമില്ലാത്ത വല്ല കാര്യത്തിനും പോയ ചേട്ടാ, നിന്റെ അവസാനം എന്റെ കൈകൊണ്ടായിരിക്കും”
എന്റെ ചുമലിലെ പൊടി തട്ടിക്കളയുന്ന പോലെ ഭാവിച്ചു ഒരു ചെറു ചിരിയോടെ അമ്മു പറഞ്ഞു.
“മോളെ അനിയത്തി, ഇതിലും കിടുക്കാച്ചി പെൺപിള്ളേർ ചേട്ടന്റെ ഹോസ്പിറ്റലിൽ ഉണ്ട് എന്നിട്ടു ഞാൻ വീണിട്ടില്ല പിന്നല്ലേ നിന്റെ പീറ കൂട്ടുകാരി, ഒന്ന് പോയെടി പിതാക്കാടി”.
അമ്മുവിനെ നോക്കി കണ്ണടച്ച് കാണിച്ചു ഞാൻ വീട്ടിലേക്ക് കയറി.
ഡ്രസ്സ് ഒക്കെ മാറി കിടക്കയിൽ കിടന്നു മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോഴാണ് അഖിലയുടെ കാര്യം ഓർമ്മ വന്നത്. ഫേസ്ബുക്കിൽ സെർച്ച് ചെയ്താലോ. അമ്മുന്റെ അക്കൗണ്ടിൽ കയറിയാൽ അറിയാം.
അധികം തപ്പേണ്ടി വന്നില്ല അമ്മു അവളെ ടാഗ് ചെയ്തു ഒന്നുരണ്ടു ഫോട്ടോ ഫേസ്ബുക്കിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രൊഫൈലിൽ ഒന്ന് കയറി നോക്കി. അത്യാവശ്യം കാര്യ ഗൗരവം ഉണ്ട് കൊച്ചിന്.
പേർസണൽ ഡീറ്റെയിൽസ് ഒക്കെ ഹൈഡ് ചെയ്തിട്ടുണ്ട്, പ്രൊഫൈൽ ഫോട്ടോ അവളുടേത് തന്നെയാണ്.