ആകാശം ഭൂമിയെ പ്രണയിക്കുന്നു 1
Aakasham Bhoomiye Pranayikkunnu Part 1 Author : ജോയ്സ്
ഈ കഥ സുഹൃത്ത് പങ്കാളിയ്ക്ക് വേണ്ടി എഴുതുന്നതാണ്. ഒരു ടീച്ചര്‍ കഥ എന്നോട് എഴുതാന്‍ നമ്മളൊക്കെ സ്നേഹപൂര്‍വ്വം പങ്കു എന്ന് വിളിക്കുന്ന പങ്കാളി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ധേഹത്തിന്റെ കൂത്തിച്ചി വില്ലയ്ക്ക് ഞാന്‍ കമന്റ്റ് ഇട്ടപ്പോള്‍ അത് ഒരിക്കല്‍ കൂടി അദ്ധേഹം ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
എന്റെ ആദ്യത്തെ കഥ “അമ്മയുടെ കൂടെ ഒരു യാത്ര” വളരെ നിരാശാജനകമായ രീതിയിലാണ് ഞാന്‍ നിര്‍ത്തിയത്. അതിന്റെ കാരണം കുടുംബത്തില്‍ സംഭവിച്ച മരണമായിരുന്നു. ആ ഘട്ടത്തില്‍ പ്ലാന്‍ ചെയ്തത്പോലെ അത് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നെ അകമഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്ത പലരുടെയും അപ്രീതിക്ക് ഞാന്‍ അത്കാരണം പാത്രമായി. അതിനു ക്ഷമ ചോദിക്കുന്നു.
ശ്രീദേവി ടീച്ചറിന്റെ ഈ കഥ അറുപതു ശതമാനവും യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കിയാണ്. ഇതില്‍ ഞാന്‍ അവിടിവിടെയുണ്ട്. സ്ഥലവും പേരുകളും മാറ്റിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ആരെയും ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കുവാനാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.
വായനക്കാര്‍ ഈ കഥയും സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്ത്തിക്കുന്നു.
സ്വന്തം,
ജോയ്സ്.
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഷാരോണ്‍, ശ്രീദേവി മിസ്സിനെ ഒന്ന് പാളി നോക്കി. ഗ്ലാസ്സിലൂടെ അവള് പുറത്തുള്ള ദ്രിശ്യവിസ്മയങ്ങള്‍ ആസ്വദിക്കുകയാണ്. പട്ടിക്കാട്ട്കാരന്‍ നയാഗ്ര വെള്ളച്ചാട്ടം കാണുമ്പോളുണ്ടാവുന്ന വിസ്മയമാണ് മിസ്സിന്റെ മുഖത്ത്.
പാതയുടെ ഇരു വശങ്ങളിലും നിരനിരയായി മേപ്പിള്‍ മരങ്ങള്‍. അവയുടെ മേല്‍ മഞ്ഞയും ചുവപ്പും വര്‍ണ്ണങ്ങളില്‍ പ്രഭാത മഞ്ഞില്‍ക്കുളിച്ച പുഷ്പങ്ങള്‍. നേര്‍ത്ത മൂടല്‍ മഞ്ഞിന്റെ സുതാര്യതയിലൂടെക്കാണാവുന്ന വിദൂരതയിലെ മലനിരകള്‍ക്ക് ചിരവപ്പല്ലിന്റെ ആകൃതി.
ദില്ലി ലോക്കണ്ട് വാലയിലെ അലീക്ക നഗറില്‍ ജനിച്ചു വളര്‍ന്ന ശ്രീദേവി മിസ്സിന് സര്‍ഗ്ഗം താണിറങ്ങി വന്ന ഈ പ്രദേശത്തിന്റെ സൌന്ദര്യം വിസ്മയിപ്പിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.