ആജൽ എന്ന അമ്മു 6
Aajal Enna Ammu Part 6 | Author : Archana Arjun | Previous Part
അവർ ചിരിച്ചോണ്ട് കെട്ടിപിടിക്കുന്നതും കൈ കൊടുക്കുന്നതും ഒക്കെയായിരുന്നു ആ ഫോട്ടോയിൽ….. പെരുവിരലിൽ നിന്നൊരു തരിപ്പുയർന്നു വന്നു….. അതെന്റെ തല വരെ കയറി….. കാര്യങ്ങൾ ഏറെക്കുറെ എനിക്ക് മനസ്സിലായിരുന്നു…… എനിക്കെതിരെ നേരിട്ട് അവനൊന്നും ചെയ്യാൻ പറ്റില്ല….. എന്നിൽ നിന്നും അവളെ അകറ്റുകയും അതേസമയം ഞങ്ങൾക്കെതിരെയുള്ള പ്രതികാരവും അതാണ് അവന്റെ ലക്ഷ്യം എന്നെനിക്ക് മനസിലായി……
എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്….കാരണം ശെരിക്കും വില്ലനാവേണ്ടിയിരുന്ന എന്നെ നായകൻ ആക്കിയതിൽ എനിക്ക് വിവേകിനോട് കടപ്പാടുണ്ട്…. എന്ന് കരുതി ആ തെണ്ടിയെ വെറുതെ വിടാൻ പാടില്ലല്ലോ……
എടാ മൈരന്മാരെ പ്ലാൻ ചെയ്തോളു പക്ഷെ എന്ത് എപ്പോ എങ്ങനെ നടപ്പാക്കണം എന്ന് ഞാൻ തീരുമാനിക്കും…….
ഈ നീരജ് നന്ദകുമാർ……… !!!!!!!!!!
************************
കുറച്ചു കഴിഞ്ഞു അമ്മുവിന്റെ കാൾ എനിക്ക് വന്നു…… ഞാൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു………….
” പറയടാ…….. ”
” ടാ അവൻ എന്നോട് ചോദിച്ചു മറ്റേ കാര്യം…….. ”
” ഏഹ്ഹ്……. ഏത് കാര്യം………? ”
കാര്യമെനിക്ക് പിടികിട്ടി എങ്കിലും ഞാൻ അത് ഭാവിച്ചില്ല………
” ഓഹ് എടാ പൊട്ടാ മറ്റേ ബീച്ചിലോട്ട് പോണത്…… ”
” ഓ ഓ കറങ്ങാൻ…… നന്നായി എന്നിട്ട് നീയെന്ത് പറഞ്ഞു…….. ”
” നീ പറഞ്ഞതുപോലെ തന്നെ……ആദ്യം ഒഴിഞ്ഞുമാറി പിന്നെ സമ്മതിച്ചു ……ടാ എനിക്കെന്തോ ഒരു പേടി പോലെ……. ”
” ശേ എന്തിനു നിന്റെ ചെറുക്കൻ അല്ലെ…. അയിന് പേടിക്കാൻ പാടുണ്ടോ……. ആട്ടെ എന്ന് പോകാം എന്ന് പറഞ്ഞു……..? ”
” നാളേ……നാളെതന്നെയാ….. എന്താ മാറ്റണോ…….? ‘
” ഏയ് വേണ്ട നാളെ തന്നെ പോകാം…. ടൈം പ്ലേസ് ഒക്കെ നീ അറിയിച്ച മതി….. ”