ആദിത്യഹൃദയം 6 [അഖിൽ]

Posted by

പെട്ടന്ന് അഭി എല്ലാവരോടുമായി പറഞ്ഞു …”വിഷ്‌ണു…,,,,,
അവർ ഇവിടെ അടുത്ത് തന്നെയുണ്ട് …..
നമ്മുക്ക് എത്രയും വേഗം തന്നെ അവരെ കണ്ടുപിടിക്കണം ……”

അത് പറഞ്ഞു തീർന്നതും വിഷ്‌ണു ….

“കാർലോസെ …,,,,
ഇനി നമ്മുക്ക് രണ്ട്‌ സംഘമായി തിരയാം …..
അവർ അധിക ദൂരം പോകുവാൻ സമയമായിട്ടില്ല ….
ഒന്നിലെങ്കിൽ അവർ ഇവിടെ കാണും …
അല്ലെങ്കിൽ അവർ നദി മുറിച്ചു കടന്നിരിക്കണം ……
അല്ലാതെ അവർ ഇവിടെ വണ്ടി മറച്ചു വെക്കില്ല… ”

ഇത് കേട്ടതും കാർലോസ് ….

“നമ്മുക്ക് ഇരുവശത്തേക്കും കുറച്ചു ദൂരം പോയി നോക്കാം ….
അവരുടെ സാനിധ്യം ഒന്നും ഇവിടെ ഇല്ലെങ്കിൽ…
നമുക്ക് ഇവിടേക്ക് തന്നെ തിരിച്ചുവരാം ….
എന്നിട്ട് നദി മുറിച്ചു കടക്കാം…. .”

അത് പറഞ്ഞു തീർന്നതും …..
അവർ രണ്ട് സംഘങ്ങളായി പിരിഞ്ഞു …..
കാർലോസും നാലുപേരും കൂടെ വലത്തേക്കും ….
അഭിയും വിഷ്‌ണുവും ബാക്കിയുള്ള നാലുപേരും കൂടെ ഇടത്തേക്കും …
ആമിയെ തേടി വേഗത്തിൽ നീങ്ങി…….

**************************************

ആദി … ആ വലിയ ഗർതത്തിലൂടെ താഴേക്ക് വീണുക്കൊണ്ടിരുന്നു …..
ആദി തൻ്റെ മരണം മുഖാമുഖം കണ്ടതു പോലെ കണ്ണുകൾ കൂട്ടി അടച്ചുപിടിച്ചു …..
പെട്ടന്ന് തന്നെ ആദി വലിയ ശബ്ദത്തോടെ ഗർത്തത്തിലെ വെള്ളക്കെട്ടിലേക്ക് വീണു …
ആ വെള്ളക്കെട്ടിനു നല്ല ആഴമുണ്ടായിരുന്നു …..
വീഴ്ച്ചയുടെ ആഘാദത്തിൽ ആദി വെള്ളക്കെട്ടിലെ അടിത്തട്ടിലേക്ക് മുങ്ങി താഴ്ന്നു …..
നിമിഷ നേരത്തിനുള്ളിൽ തന്നെ ആദി വെള്ളക്കെട്ടിൻ്റെ…
അടിത്തട്ടിൽ എത്തി….
അടിത്തട്ടിൽ ചളിയോ അഴുക്കോ ഒന്നുംതന്നെയില്ലാ …
പാറകൾ മാത്രം ….
ആദി തൻ്റെ കാലുകൾ താഴെയുള്ള പാറയുടെ മുകളിൽ കുത്തി ….
ശക്തിയിൽ മുകളിലോട്ട് കുതിച്ചു …..
നിമിഷ നേരംകൊണ്ട് തന്നെ ആദി വെള്ളത്തിന്റെ മുകളിൽ എത്തി….
മുകളിൽ എത്തിയതും ആദി രണ്ടുമൂന്നു തവണ ദീർഘമായി ശ്വാസം എടുത്തു……
വീഴ്ച്ചയിൽ ഒന്നും പറ്റാത്ത ആശ്വാസവും ആദിയിൽ ഉണ്ടായിരുന്നു ….

പെട്ടന്നാണ് ആദിക്ക് ആമിയുടെ കാര്യം ഓർമവന്നത് ……
ആദി തനിക്ക് ചുറ്റും കണ്ണുകൾ പായിച്ചു …..
ഗർത്തത്തിലെ ഇരുട്ട് കാരണം ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല ….
ആദി ഒന്നും കൂടെ സൂക്ഷിച്ചു നോക്കി …..
പതിയെ ആദിയുടെ കണ്ണിലെ കൃഷ്ണമണി ചെറുതായി വികസിച്ചു തുടങ്ങി ….
പതിയെ പതിയെ … ആദിയുടെ കണ്ണിലേക്ക് വെളിച്ചം വരുന്നതുപോലെ ….
ആദിക്ക് ആ കുരാ കൂരിട്ടിലും ചെറുതായിട്ട് കാണുവാൻ സാധിക്കുന്നു …
ആദി വെള്ളത്തിൽ നിന്നുകൊണ്ട് തന്നെ തനിക്ക് ചുറ്റും വീണ്ടും നോക്കി …
അപ്പോഴാണ് ആദി തൻ്റെ അടുത്തായി രണ്ട് കൈകൾ മുങ്ങി താഴുന്നത് കണ്ടത് ….
അത് കണ്ടതും ആദിക്ക് ആ കൈകൾ ആമിയുടെതാണ് എന്ന് മനസിലായി ….
പിന്നെ ഒട്ടും താമസിക്കാതെ ആദി വേഗം തന്നെ അവിടേക്ക് നീന്തി …..
അടുത്തെത്തിയതും പെട്ടന്ന് തന്നെ ആമിയെ തൻ്റെ കൈകൾകൊണ്ട് പിടിച്ചു …..
പെട്ടന്ന് നിൽകുവാനായി ഒരു നില കിട്ടിയതും ആമി ആദിയുടെ ദേഹത്തേക്ക് പിടിച്ചു കയറി കൊണ്ടിരിക്കുന്നു ….
ആമിയുടെ പരാക്രമം കാരണം ആദി പതിയെ വെള്ളത്തിലേക്ക് താഴ്ന്നു തുടങ്ങി …

Leave a Reply

Your email address will not be published. Required fields are marked *