അടുത്തെത്താറായതും അയാൾ തന്റെ കൈയിലുള്ള വാൾ എടുത്തു എന്നിട്ട് വേഗം തന്നെ ആദിയുടെ നേരെ ഓടി….
ആദിയാന്നെങ്കിൽ കൈയിലുള്ള വാൾ നേരെ തന്റെ പിന്നിലുള്ള ഉറയിലേക്ക് തിരിക്കെ വെച്ച് നിരായുധനായി അയാളുടെ അടുത്തേക്ക് ഓടി…
അടുത്തെത്തിയതും ആയാൽ ആദിയുടെ തല ലക്ഷ്യമായി വാൾ വീശി ആദി തന്ത്രപൂർവ്വം അതിൽ നിന്നും ഒഴുഞ്ഞു മാറി…
അയാൾ നിന്നനില്പിൽ തന്നെ പിന്നിലേക്കും ആ വാൾ വീശി അത് മനസ്സിലാക്കിയതും ആദി വേഗം തന്നെ കുനിഞ്ഞു കൊണ്ട് അയാളുടെ അടുത്തേക്ക് നീങ്ങി എന്നിട്ട് തന്റെ ഇടത്തെ കൈ കൊണ്ട് ശക്തിയിൽ അയാളുടെ താടിയിൽ ഇടിച്ചു പെട്ടന്ന് തന്നെ അയാളുടെ ഇരു തോളിലും വാരിയെല്ലിലും ആദി ഇടിച്ചുകൊണ്ടിരുന്നു…… അതിനുശേഷം ആദി വേഗം തന്നെ പിന്നിലേക്ക് തിരിഞ്ഞ് അയാളുടെ മുഖം നോക്കി മുകളിലേക്ക് ചാടി ടോർണാഡോ കിക്കും ചെയ്തു…. അടി കിട്ടിയതും അയാൾ തെറിച്ചു താഴേക്ക് വീണു….ആമി ഇതെല്ലാം കണ്ട് നല്ലപോലെ പേടിച്ചിരുന്നു….
അവൾ ആദ്യമായാണ് ഇങ്ങനെയെല്ലാം നേരിൽ കാണുന്നത്….
പെട്ടന്ന് തന്നെ വീണുകിടന്നിരുന്ന അയാൾ എഴുന്നേറ്റു തന്റെ കൈയിലുള്ള വാൾ പിന്നിലേക്ക് നീട്ടി പിടിച്ചുകൊണ്ട് ആദിയുടെ നേരെ പാഞ്ഞു…
അത് കണ്ടതും ആദിയും തന്റെ ഉറയിലുള്ള വാൾ എടുത്ത് അയാളുടെ നേരെ ഓടി അടുത്തെത്തിയതും അയാൾ ആദിയുടെ നെഞ്ചിലേക്ക് വാൾ കുത്തിയിറക്കാൻ നോക്കി ആദി വേഗം തന്നെ വാളുകൊണ്ട് അത് തടഞ്ഞ് അയാളുടെ വലത്തേ കൈ അറുത്തു അതിനു ശേഷം തിരിഞ്ഞു ചാടികൊണ്ട് മുകളിലേക്ക് ഉയർന്ന് അയാളുടെ തോളിലേക്ക് തന്റെ കൈയിലുള്ള വാൾ കുത്തിയിറക്കി……
വാൾ കുത്തി കയറിയതും അയാൾ പതിയെ മുട്ടുകുത്തി താഴെയിരുന്നു…
ആദി പതിയെ ആമിയെയും അയാളെയും മാറി മാറി നോക്കി എന്നിട്ട് കുത്തിയിറക്കിയ വാൾ അയാളുടെ തോളിൽ ചവിട്ടി വലിച്ചൂരി….
അതിനുശേഷം വാൾ തന്റെ തോളിന്റെ പിന്നിലേക്ക് കൊണ്ട് വന്ന് അയാളുടെ തല ലക്ഷ്യമാക്കി വീശി….
അയാൾ തലയും ഉടലും വേവേറെയായി നിലത്തേക്ക് വീണു….
ആമി ഒരു നിലവിളിയുടെയാണ് ആ കാഴ്ച്ച കണ്ടത് അവൾ അയാളുടെ തല ദേഹത്ത് നിന്ന് അറ്റ് വീഴുന്നത് നിലവിളിച്ചുകൊണ്ട് നോക്കി നിന്നു…
ആദ്യമായി ഇതെല്ലാം കാണുന്നതുകൊണ്ടും രാത്രി മുഴുവൻ ഉറങ്ങാതെയുള്ള ഓട്ടവും അതിന്റെ ക്ഷീണവും ആമിയെ നല്ലപോലെ ബാധിച്ചിരുന്നു…
അതിന്റെ കൂടെ ആദി അയാളുടെ തല അറുത്തതും കൂടെ നേരിൽ കണ്ടപ്പോൾ ആമിക്ക് അത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു….
ആദി പതിയെ തന്റെ വാൾ തിരികെ ഉറയിലേക്ക് വെച്ചു എന്നിട്ട് വേഗം തന്നെ ആമിയുടെ അടുത്തേക്ക് നീങ്ങി….
ആദി തന്റെ നേരെ വരുന്നത് കണ്ടതും ആമിക്ക് ചെറുതായി തല കറങ്ങുന്നത് പോലെ ആദി അടുത്തെത്താറായതും ആമി ബോധം നഷ്ട്ടപെട്ട് താഴേക്ക് വീണു……
അത് കണ്ടതും ആദി വേഗം തന്നെ ആമിയുടെ അടുത്തേക്ക് ഓടി…. അവളെ പതിയെ തട്ടി വിളിച്ചു ആമിയിൽ നിന്നും ചെറിയ മൂളലും ഞെരക്കവും മാത്രം…..
ആദി വേഗം തന്നെ ആമിയെ എടുത്ത് തന്റെ തോളിലേക്ക് വെച്ചു… എന്നിട്ട് വെള്ളച്ചാട്ടത്തിന്റെ മുറുഭാഗത്തേക്ക് നോക്കി….
അവിടെ മൂടൽ മഞ്ഞിന്റെ മറ നീങ്ങിയതും ആദി കണ്ടു ആമി പറഞ്ഞ അവളുടെ അങ്കിൾ സജീവിന്റെ എസ്റ്റേറ്റ്….
ആദി വെള്ളച്ചാട്ടത്തിന്റെ വലത്തേ ഭാഗത്തേക്ക് നോക്കി കുത്തനെയുള്ള ഇറക്കം അതിലെ പതിയെ ഇറങ്ങിയാൽ മറുഭാഗത്തേക്ക് നടക്കുവാൻ സാധിക്കും താഴെ എത്തിയാൽ പുഴ മുറിച്ചു കടക്കുവാൻ മുളകൊണ്ട് പണിതീർത്ത ചെറു പാലവും ആദി കണ്ടു….