നിമിഷ നേരത്തിൽ തന്നെ ആദി അയാളുടെ വലത്തേ കൈ തന്റെ ഇടത്തേ കൈകൊണ്ട് പിടിച്ച് തന്റെ കയ്യിലുള്ള വാളുകൊണ്ട് അയാളുടെ വലത്തേ കൈ അറുത്തുമാറ്റി….
അയാൾ നിലവിളിക്കും മുൻപ് തന്നെ ആദി തന്റെ കൈയിലുള്ള വാലുകൊണ്ട് അയാളുടെ കഴുത്തിലൂടെ മുകളിലേക്ക് വാൾ കുത്തിയിറക്കി എന്നിട്ട് ശക്തിയിൽ മുകളിലേക്ക് വാൾ വലിച്ചതും അയാളുടെ തല അറുത്തു കൊണ്ട് ആ വാൾ ആദി ഊരി എടുത്തു അപ്പോഴും അയാളുടെ തല വാളിൽ തന്നെ ഇരിക്കുന്നു… അത് കണ്ടതും ആദി വാൾ മുകളിലേക്ക് ഉയർത്തി താഴേക്ക് വീശിയതും അയാളുടെ തല വാളിൽ നിന്നും വേർപെട്ട് താഴേക്ക് തെറിച്ചു വീണു….ആദി പതിയെ തനിക്ക് ചുറ്റും നോക്കി എല്ലാവരും മരണത്തിനു കീഴടങ്ങിയിരുന്നു….
ആദിക്ക് അപ്പോഴും അടക്കുവാൻ പറ്റാത്ത അത്രയും ദേഷ്യം…
ആദി വേഗം തന്നെ തന്റെ രണ്ട് കൈയും താഴേക്ക് വിടർത്തി പിടിച്ച് എന്നിട്ട് ഉദിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കി എന്നിട്ട് തന്റെ കണ്ണിലേക്കു കയറി പോയ തീ ഗോളത്തെ മനസ്സിൽ ആലോചിക്കൊണ്ട് സൂര്യനെ നോക്കി അലറി…… “”ആ.. ആ.. ആ… ”
ഭയാനകമായ താടകാ വനം പോലും ആദിയുടെ അലർച്ചയിൽ പേടിച്ചു വിറച്ചു….
ആദി പതിയെ ചുറ്റും നോക്കി പതിയെ തന്റെ കൈയിലുള്ള വാൾ താഴേ കുത്തി നിറുത്തി…
എന്നിട്ട് തന്റെ ഇരു കൈകളിലേക്കും നോക്കി…
രണ്ട് കൈകളിലും അവരുടെ രക്തം അത് കണ്ടതും ആദി ശക്തിയിൽ തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു…
പതിയെ തന്റെ കണ്ണുകളടച്ചു ശ്വാസം ഉള്ളിലേക്ക് എടുത്തു പതിയെ പുറത്തേക്ക് വിട്ടു…
ആദിക്ക് അന്ന് മീര ഡോക്ടറുടെ ഹോസ്പിറ്റലിൽ വെച്ച് ഉണ്ടായിരുന്ന അതേ അനുഭൂതി…
ആദി പതിയെ കണ്ണുകൾ തുറന്നു തന്റെ കണ്ണുകൾക്ക് എല്ലാം വ്യക്തമായി കാണുവാൻ സാധിക്കുന്നു….
കാട്ടിലെ ഓരോ ശബ്ദങ്ങളും വ്യക്തമായി കേൾക്കുവാൻ സാധിക്കുന്നു…
വിവിധ തരത്തിലുള്ള ഗന്ധങ്ങളും ഒരേസമയം മൂക്കിലേക്ക് കേറി പോകുന്നത് പോലെ…. എന്നാലും ആ ഗന്ധം ഏതെന്ന് മനസ്സിലാക്കുവാൻ ആദിക്ക് സാധിക്കുന്നു…
പെട്ടന്നാണ് ആദിക്ക് ആമിയുടെ ഓർമ്മകൾ മനസിലേക്ക് കടന്നു വന്നത്
ആദിയുടെ കണ്ണുകളെല്ലാം ചുവ്വന്നു.. പേശികളെല്ലാം വലിഞ്ഞു മുറുകി….
ആദി വേഗത്തിൽ തന്നെ താഴെ നിന്നും വാളെടുത്തു….
തീവ്രഗതിയിൽ ആദി ആമിയെ തേടി അവിടെ നിന്നും അതിവേഗത്തിൽ ഓടി….
ഇതേസമയം …..
സംഘത്തിനെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയും
കൂട്ടാളികളായ രണ്ടു പേരും കൂടെ ആമിയെ ആ കൊടും കാട്ടിലൂടെ വലിച്ചെഴച്ചു …..
ആമി കരഞ്ഞുകൊണ്ട് തനിക്ക് കഴിയുന്നതുപോലെ ….
പ്രതികരിക്കാൻ ശ്രമിച്ചുകൊണ്ടിരിന്നു ….
എന്നാൽ അവരുടെ ശക്തിയുടെ മുൻപിൽ ആമിക്ക് ഒന്നിനും പറ്റുന്നില്ല …
കുറച്ചു ദൂരം മുൻപിലേക്ക് പോയതിനുശേഷം ….
അവർ അതിഭയങ്കരമായ ഒരു അലർച്ചകേട്ടു …..
അവർ മൂന്നുപേരും അത് കേട്ടതും ആമിയെ നോക്കി ചിരിച്ചു …..
അവർ പെട്ടന് അവിടെ നിന്നു ആമിയെ പിടിച്ചെഴുനേൽപ്പിച്ചു …..
എന്നിട്ട് അവളോട്….
“””നിൻ്റെ മറ്റവൻ്റെ അലർച്ചയാടി ഇപ്പോ തന്നെ കേട്ടത് ….
അവൻ അവരുടെ വാളിൻ്റെ മൂർച്ച ഇപ്പോ അറിഞ്ഞിട്ടുണ്ടാകും ….””””
അവർ മൂന്നുപേരും വീണ്ടും അട്ടഹസിച്ചു ചിരിച്ചു ……
അത് കണ്ടതും … ആമി ആകെ തളർന്നിരുന്നു ……
ധൈര്യമെല്ലാം ചോർന്നു പോയതുപോലെ …..