പെട്ടന്ന് തന്നെ ആദി ആദിത്യന്റെ കൈയിൽ കയറി പിടിച്ചു….
ആദിത്യൻ പതിയെ ആദിയുടെ മുഖത്തേക്ക് നോക്കി അത് കണ്ടതും ആദിത്യൻ ഭയം കൊണ്ട് വിറച്ചു….
ആദിയുടെ കണ്ണിലെ കൃഷ്ണമണി ചുവന്ന കളറിൽ… ആ തീവ്ര ദൃഷ്ട്ടിയിലേക്ക് നോക്കുവാൻ പോലും ആദിത്യനു പറ്റുന്നില്ല….
പെട്ടന്ന് തന്നെ ആദി തന്റെ നെറ്റികൊണ്ട് ആദിത്യന്റെ മുഖത്ത് ശക്തിയിൽ ഇടിച്ചു…. ഇടിയുടെ ആഘാദത്തിൽ ആദിത്യൻ പിന്നിലേക്ക് തെറിച്ചു വീണു…..ആദി പതിയെ കൈയിലുള്ള വാൾ നേരെയാക്കി പിടിച്ചു…
എന്നിട്ട് പതിയെ ആദിത്യന്റെ അടുത്തേക്ക് നടന്നു…
അടുത്തെത്തിയതും ആദിത്യനോട്…
“ആദിത്യാ…,,, !!!!
ഞാൻ ആരുടേയും അദീനതയിൽ അല്ല…
ഞാൻ ആരുടേയും അദീനതയിൽ അകപെടുകയുമില്ല…
ഇനി ആദിയും ആദിത്യനും ഞാൻ തന്നെ…
എനിക്ക് മനസിലായി ഞാൻ ചെയേണ്ട കർമം എന്താണ് എന്ന് ….
അത് എന്റെ മാത്രം കർമമാണ്….
ഞാൻ എന്റെ മനസ് പറയുന്ന കർമം തീർച്ചയായും ചെയ്തിരിക്കും….
നീ എന്റെ പ്രിയപെട്ടവരുടെ അടുത്തേക്ക് എത്തിയത് ഞാൻ ചെയേണ്ട കർമം ചെയ്യാത്തതുകൊണ്ടാണ്…..
ആ തെറ്റ് ഞാൻ ഇപ്പോ തിരുത്തും….
നീ എന്ന മിഥ്യ ഇനി എന്റെ മനസിൽ വേണ്ടാ….. “”
അത് പറഞ്ഞു തീർന്നതും ആദിയുടെ ദേഹത്ത് പച്ചകുത്തിയിട്ടുള്ള എല്ലാ ചിന്നങ്ങളും ചുവന്ന പ്രകാശത്താൽ കത്തി ജ്വലിച്ചു….
പെട്ടന്ന് തന്നെ ആദി തന്റെ കൈയിലുള്ള വാൾ ആദിത്യന്റെ നെഞ്ചിൽ കുത്തിയിറക്കി…
ആദിത്യൻ പ്രാണ വേദനയാൽ നിലത്ത് വീണു… പതിയെ വലിയ ഒരു പ്രകാശം ആദിത്യന്റെ ദേഹത്ത് നിന്നും ആകാശത്തിലേക്ക് പൊന്തി….
ആ പ്രകാശം മേഘങ്ങളിൽ മുട്ടിയതും…
മുകളിൽ നിന്നും വലിയ തീ ഗോളം താഴേക്ക് അതിവേഗത്തിൽ വന്നുകൊണ്ടിരുന്നു…
എന്നാൽ ആദിയിൽ ഒരു മാറ്റവും സംഭവിച്ചില്ല…
ആദി ആദിത്യന്റെ പ്രാണൻ പോകുന്നതും നോക്കി നിന്നു….
പെട്ടന്ന് തന്നെ ആ തീ ഗോളം ആദി നിൽക്കുന്ന പ്രദേശത്തെ വിഴുങ്ങി….
ആദി പതിയെ സ്വപ്നത്തിൽ നിന്നും കണ്ണ് തുറന്നു….
ആദിയുടെ കണ്ണ് തുറന്നതും ആ തീ ഗോളം ആദിയുടെ കണ്ണിലേക്ക് കയറി… പതിയെ ആദിയുടെ കണ്ണിൽ തന്നെ അലിഞ്ഞു ചേർന്നു….
ആദി കണ്ണ് തുറന്നതും വേഗം തന്നെ ചുറ്റും നോക്കി….
തന്റെ അടുത്തുനിന്നും കുറച്ചകലെ ആറ് കറുത്ത വസ്ത്രധാരികൾ അവർ എന്തോ പറഞ്ഞ് പതിയെ ചിരിക്കുന്നുണ്ട്…..
ആദി വലതു വശത്തേക്ക് നോക്കിയതും തന്റെ ആരികിലായി നേരെത്തെ തെറിച്ചു പോയ ദൈ വാൾ കിടക്കുന്നു….
ആദിക്ക് പെട്ടന്ന് തന്നെ ശരീരത്തിലുള്ള വേദന കുറയുന്നത് പോലെ അതോടൊപ്പം തന്റെ ശരീരത്തിൽ ശക്തി നിറയുന്നത് പോലെ തോന്നി തുടങ്ങി…
ആരോ തനിക്ക് ശക്തി പ്രദാനം ചെയ്യുന്നത് പോലെ…
കിഴക്കു നിന്നും സൂര്യൻ ഉദിച്ചു തുടങ്ങി,, എങ്ങും സൂര്യൻ ഉദിച്ചു പൊങ്ങുന്നതിന്റെ ചുവന്ന പ്രകാശം…..
ആ പ്രകാശ കിരണങ്ങൾ പതിയെ ആദിയുടെ മുഖത്തേക്ക് വീണു തുടങ്ങി….
ആദി പതിയെ കയ്യെത്തിച്ച് തന്റെ അരികിലുള്ള വാൾ കരസ്ഥമാക്കി..
എന്നിട്ട് പതിയെ വീണു കിടക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു അതിനുശേഷം തനിക്ക് ചുറ്റും നിൽക്കുന്ന ആറ് കറുത്ത വസ്ത്രധാരികളെ തീവ്ര ദൃഷ്ടിയോടെ നോക്കി നിന്നു….
പെട്ടന്നാണ് ആ കറുത്ത വസ്ത്രധാരികളിലെ ഒരുത്തൻ ആദി എഴുന്നേറ്റു നിൽക്കുന്നത് കണ്ടത്…
അവൻ വേഗം തന്നെ മറ്റുള്ളവർക്ക് ആദി എഴുന്നേറ്റ് നിൽക്കുന്നത് കാണിച്ച് കൊടുത്തു…
അത് കണ്ടതും നേരത്തെ ആദിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തിയവൻ….