സർ അതിനുള്ള അനുവാദം തന്നിട്ടുണ്ട് …..
ഞാൻ ഇവളെയും കൊണ്ട് സാറിൻ്റെ അടുത്തേക്ക് പോകുന്നു …
മനസിലായാലോ ഞാൻ പറഞ്ഞത് …???…”അത് പറഞ്ഞു കഴിഞ്ഞതും എല്ലാവരും ഒരേ സ്വരത്തിൽ മനസ്സലായി എന്ന് പറഞ്ഞു ….
അതിനുശേഷം ആ വ്യക്തിയും രണ്ട് കൂട്ടാളികളും ആമിയെ വലിച്ചഴച്ചു നടന്നു നീങ്ങി …
ആമി അലറി കരഞ്ഞുകൊണ്ടിരുന്നു … ആ വ്യക്തിയുടെ വാക്കുകൾ കേട്ടിട്ട് …..
ആദിയെ ഒന്നും ചെയ്യരുത് എന്ന് ആമി അവരോട് തന്നെ വലിച്ചിഴക്കുമ്പോൾ കെഞ്ചി പറഞ്ഞു …
എന്നാൽ ആമിയുടെ യാചന ഒന്നും തന്നെ അവരുടെ മുൻപിൽ വില പോയില്ല ….
ആമിയുടെ അലറിയുള്ള കരച്ചിൽ അവർക്ക് സന്തോഷം മാത്രം നൽകിക്കൊണ്ടിരുന്നു …
അവർ പടിഞ്ഞാറേ ഗുഹാമുഖത്ത് നിൽക്കുന്ന പ്രധാനിയുടെ അടുത്തേക്ക് നടന്നു നീങ്ങി….
****************************************
ഇതേസമയം ഇരു ഗുഹാമുഖത്തിലൂടെ ആദിയെയും ആമിയെയും അന്വേഷിച്ചു പോയിരുന്ന ഇരു സംഘത്തിലെയും കൂട്ടാളികൾ ഗുഹ മൂന്നു തുരങ്കവുമായി തിരിയുന്ന സ്ഥലത്ത് വെച്ച് കണ്ടുമുട്ടി…. അവർ ഇരുവരും ആമിയും ആദിയും ഗുഹയിൽ ഇല്ലാ എന്ന് മനസിലാക്കിയതോടെ നേരെ തുരങ്കതിലൂടെ അവരുടെ കൂട്ടത്തിലെ പ്രധാനിയെ
വിവരമറിയിക്കാൻ അവിടെനിന്നും വേഗത്തിൽ തന്നെ നടന്നു നീങ്ങി…..
*****************************************
ആദി ആ കറുത്ത വസ്ത്രധാരികളുടെ അടികൊണ്ട് താഴെ വീണു കിടക്കുന്നു….
ആദിയുടെ ആ ദുരവസ്ഥ…… അങ്ങ് ദൂരെ കിലോമീറ്ററുകൾക്കപ്പുറം ഇരുമ്പ് ചങ്ങലയയിൽ ബന്ധിച്ചിരിക്കുന്ന ജരാനരകൾ ബാധിച്ച വ്യക്തിയും അറിഞ്ഞിരുന്നു….
ദീർഘ നിദ്രയിലായിരുന്ന അയാൾ ആദി വീണതും പെട്ടന്ന് തന്നെ പേടിച്ചുകൊണ്ട് എഴുന്നേറ്റു….
അയാൾക്ക് ദേഹം മുഴുവൻ വേദന അനുഭവപ്പെട്ടു…
അയാൾ തന്റെ അസഹനീയമായ വേദന കടിച്ചമർത്തി താഴെ നിന്നും എഴുന്നേറ്റു….
എന്നിട്ട് ആ ഇരുമ്പ് കരാഗ്രഹത്തിൽ നിന്നും ചന്ദ്രനെ നോക്കി നിന്നും…..
എന്നിട്ട് പതിയെ മന്ത്രിച്ചു…
“””സൂര്യനും, ചന്ദ്രനും, സത്യവും…. ഒരിക്കലും മറക്കയുവാൻ കഴിയില്ല…. അങ്ങനെ മറക്കയുവാൻ ശ്രമിച്ചാൽ അത് ഒരുനാൾ മറ നീക്കി പുറത്ത് വരുക തന്നെ ചെയ്യും… “””
അയാൾ തന്റെ മുൻപിലുള്ള ഇരുമ്പ് വാതിലിൽ ശ്രദ്ധിച്ചു നോക്കി…
എന്നിട്ട് തനിക്ക് പറ്റാവുന്ന അത്ര ബലത്തിൽ അലറി കൊണ്ട് ആ കട്ടിയുള്ള ചങ്ങലയുടെ പൂട്ട് ആയാൾ പൊട്ടിച്ചു….
അതിനുശേഷം അയാൾ തന്റെ ഇരു മുഷ്ട്ടിയും ചുരുട്ടി പിടിച്ചു എന്നിട്ട് ആ ഇരുമ്പ് വാതിലിൽ ശക്തിയിൽ ഇടിച്ചു കൊണ്ടിരിന്നു….
അയാളുടെ കൈയിൽ നിന്നും രക്തം ഒഴുകുന്നത് വരെ അയാൾ ആ പ്രവർത്തി ചെയ്തുകൊണ്ടിരിന്നു…
രക്തം വന്നതും അയാൾ ആ പ്രവർത്തി നിറുത്തി…
എന്നിട്ട് തന്റെ കഴുത്തിലുള്ള മാല അയാൾ എടുത്തു…
അതിന്റെ അറ്റത്ത് ഇട്ടിരിക്കുന്നത് ഒരു ചെറിയ കുടത്തിന്റെ ആകൃതിയിലുള്ള ലോക്കറ്റാണ്…
അയാൾ പതിയെ ആ ലോക്കറ്റ് കൈയിലേക്ക് എടുത്തു എന്നിട്ട് ആ കുടത്തിന്റെ മൂടി പോലുള്ള വസ്തു തുറന്നു….
അത് തുറന്നതും ചുറ്റും ചുവന്ന പ്രകാശം…..
ആ പ്രകാശം വരുന്നത് ആ ലോക്കറ്റ് പോലെയുള്ള കുടത്തിലെ ആറ് തുള്ളി വെള്ളത്തിൽ നിന്നും….
അയാൾ ആ വെള്ളം തന്റെ വായിലേക്ക് ഒഴിച്ചു….