ആദി വീണ്ടും അവർക്ക് നേരെ തിരിഞ്ഞു അവർ ആദിയെ കൊല്ലാനുള്ള ദേഷ്യത്തോടെ ആദിയുടെ നേരെ പാഞ്ഞടുത്തു…..അവർ അതി വേഗത്തിൽ തന്നെ അവരുടെ കൈയിലുള്ള വാളുകൊണ്ട് ആദിയുടെ നേരെ വീശിക്കൊണ്ടിരുന്നു…
ആദിയാണെങ്കിൽ അതെല്ലാം ഒഴിഞ്ഞു മാറിയും തടഞ്ഞു പ്രതിരോധം തീർത്തുകൊണ്ട് അവരോടൊപ്പം പിടിച്ച് നിന്നു….
സമയം പോകും തോറും ആദിക്ക് അവരുടെ വേഗതക്ക് മുൻപിൽ ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല….
ആദ്യം ആദിയെ ആക്രമിക്കുവാൻ ശ്രമിച്ചവൻ ശക്ത്തിൽ ആദിയുടെ നെഞ്ചിനു നേരെ വാൾ വീശി ആദി തന്റെ കൈയിലുള്ള വാളുകൊണ്ട് തടഞ്ഞതും അയാളുടെ വീശലിന്റെ ശക്തിയിൽ ആദിയുടെ കൈയിൽ നിന്നും വാൾ തെറിച്ചു വീണു….
ആദി നിരായുധനായതും അവർ ആദിയുടെ നേരെ വേഗത്തിൽ പാഞ്ഞടുത്തു….
ആദി വേഗം തന്നെ തിരിഞ്ഞു ആമിയെ നോക്കി അവൾ ഇതെല്ലാം കണ്ട് കരഞ്ഞുകൊണ്ടിരിക്കുന്നു….
ആദി തനിക്ക് നേരെ വരുന്നവരെയും നോക്കി പെട്ടന്ന് തന്നെ ആദി മുന്നിൽ വന്നവന്റെ കഴുത്ത് നോക്കി ആഞ്ഞിടിച്ചു അവൻ പെട്ടന്ന് തന്നെ ഇടിയുടെ ആഘാദത്തിൽ താഴേക്ക് ഇരുന്നു…
പിന്നിൽ വരുന്നവൻ തന്റെ കൈയിലുള്ള വാൾ ആദിയുടെ തല നോക്കി വീശി ആദി അത് മനസ്സിലാക്കിയതും വേഗം തന്നെ കുനിഞ്ഞു എന്നിട്ട് തന്റെ ഇരു കൈകൾകൊണ്ടും അയാളെ ആഞ്ഞു തള്ളി അയാൾ തെറിച്ചു പിന്നിലേക്ക് പോയി ആദി വേഗം തന്നെ അയാളുടെ നേരെ ഓടി മുകളിലേക്ക് ഉയർന്നു തന്റെ മുട്ടുകാൽ കൊണ്ട് അയാളുടെ നെഞ്ചിൽ ചവുട്ടി…
അയാൾ ചവുട്ടിന്റെ ആഘാദത്തിൽ പിന്നിലേക്ക് വീണു….
ആദി വേഗം തന്നെ അയാളുടെ നെഞ്ചിലേക്ക് കയറിയിരുന്നു എന്നിട്ട് അയാളുടെ നെഞ്ചിലെ ആയുധങ്ങൾ ഘടിപ്പിക്കുന്ന ബെൽറ്റിൽ നിന്നും കത്തി എടുത്ത് അയാളുടെ മുഖത്തിനു നേരെ ആഞ്ഞു കുത്തിവാൻ ഒരുങ്ങി…
ആ ഒരു നിമിഷം എല്ലാവരും ഭയപ്പെട്ടു അയാളുടെ മരണം എല്ലാവരും മുന്നിൽ കണ്ടു…
എന്നാൽ ആദി ആ കത്തി അയാളുടെ നെറ്റിയുടെ തൊട്ട് മുകളിൽ കൊണ്ടുവന്ന് നിറുത്തി….
ആദിക്ക് അയാളെ കൊല്ലുവാൻ പറ്റുന്നില്ല….
ആദിയുടെ കൈകൾ വിറച്ചു തുടങ്ങി…….
ആദി വീണ്ടും ആഞ്ഞു കുത്തുവാൻ ശ്രമിച്ചു….
ഇല്ലാ ആദിക്ക് പറ്റുന്നില്ല… ആദിയുടെ കണ്ണിൽ നിന്നും ചെറുതായി കണ്ണുനീർ വന്നു തുടങ്ങി…..
പതിയെ ആദി കരയുവാൻ തുടങ്ങി…. ആദിയുടെ കണ്ണുനീർ അവന്റെ കവിളിലൂടെ ധാരയായി ഒഴിക്കികൊണ്ടിരുന്നു….
പെട്ടന്ന് തന്നെ ആദിയുടെ തോൾ ഭാഗത്ത് ശക്തമായി ഇരുമ്പ് വടി കൊണ്ട് പ്രഹരമേറ്റു…
ആദിയുടെ ചവിട്ട് കൊണ്ട് താഴെ വീണവനാണ് ആദിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചത്…
അടി കിട്ടിയതും അയാളുടെ ദേഹത്ത് നിന്നും ആദി തെറിച്ചു വീണു……
ആദി വീണതും ആദിയെ പ്രഹരിച്ചവൻ താഴെ വീണു കിടവനു നേരെ അയാളുടെ കൈകൾ നീട്ടി….
അയാൾ ആ കൈയിൽ പിടിച്ച് അവിടെ നിന്നും എഴുന്നേറ്റു ….
എന്നിട്ട് ആദിയുടെ നേരെ ഓടി..