ആദിത്യഹൃദയം 6 [അഖിൽ]

Posted by

ആ കാഴ്ച്ച കണ്ടതും എല്ലാവരും ഒരേപോലെ ഞെട്ടി… കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയുമായി ഒരു മുരൾച്ചയോടെ നിൽക്കുന്ന പുലി…
അവർ പുലിയെ നോക്കിയതും പുലി അലറി ഗർജ്ജിച്ചു ഭയാനകമായ ഗർജനം…
അത് കേട്ടതും അവർ എല്ലാവരും ഒട്ടും താമസിക്കാതെ ആമിയും ആദിയും ഇരിക്കുന്നു ദിശയുടെ എതിർ ദിശയിലേക്ക് ഓടി….
പിന്നാലെ നരഭോജിയായ വരയൻ പുലിയും…
പുലി ഓടി അടുക്കുന്നത് അഭിയുടെ പിന്നാലെയാണ് അത് മനസ്സിലാക്കിയതും അഭി വേഗത്തിൽ തന്നെ മരങ്ങളുടെ ഇടയിലൂടെ ഓടി… പിന്നാലെ പുലിയും
പെട്ടന്നാണ് അഭിയുടെ മുൻപിൽ ഒരു വലിയ മരം വീണു കിടക്കുന്നത് അഭി കണ്ടത് ആ വലിയ മരം ചാടി കടക്കാൻ പറ്റില്ല എന്ന് അഭിക്ക് മാമാസിലായി… പെട്ടന്ന് അഭി മരത്തിൻ്റെ താഴേക്ക് നോക്കി അവിടെ ഒരാൾക്ക് കടന്നു പോകുവാൻ പറ്റാവുന്ന വിടവുണ്ട് മരം മുഴുവനായും നിലം പതിച്ചിട്ടില്ല…
അഭി ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ പുലി അടുത്ത് എത്താറായിരിക്കുന്നു….
അഭി വേഗം തന്നെ നിരങ്ങി കൊണ്ട് ആ മരത്തിനടിയിലൂടെ നീങ്ങി തൊട്ട് അടുത്തുള്ള മരത്തിൻ്റെ ചെറിയ തടിയും ആ മരത്തിൻ്റെ അടിയിലൂടെ നിരങ്ങുമ്പോൾ അഭി കരസ്ഥമാക്കി…
പിന്നിലൂടെ പാഞ്ഞു വന്ന പുലി അഭിയെ ലക്ഷ്യമാക്കി ആ മരത്തിൻ്റെ മുകളിലൂടെ ചാടി അഭിയുടെ മുഖം നോക്കി കടിക്കുവാൻ ശ്രമിച്ചു…
അതെ സമയം തന്നെ അഭി ആ ചെറിയ മര തടി കടിക്കുവാൻ വന്ന പുലിയുടെ നേരെ വെച്ചു…
കടി കൊണ്ടത് മരത്തിന്…. പിന്നെയും കടിക്കുവാൻ നോക്കിയതും വീണ്ടും അഭി ആ മര തടികൊണ്ട് പുലിയെ തടഞ്ഞുകൊണ്ടിരുന്നു…ഇതെല്ലാം കണ്ട വിഷ്ണുവും കാർലോസും കൂട്ടാളിയും അഭിയുടെ അടുത്തേക്ക് വേഗത്തിൽ ഓടി…
ഓടുന്നുതിനിടയിൽ കൂട്ടാളിയുടെ കൈയിൽ കണ്ട കത്തി വിഷ്ണു നിമിഷ നേരത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കരസ്ഥമാക്കി…
ഒട്ടും താമസിക്കാതെ തന്നെ ആ കത്തി പുലിയുടെ ഇടത്തെ കണ്ണ് ലക്ഷ്യമാക്കി വിഷ്ണു എറിഞ്ഞു…
എന്നാൽ ഈ പ്രാവിശ്യം പുലി അഭിയുമായി മൽപിടിത്തം നടത്തുന്നതുകൊണ്ട് വിഷ്ണു എറിഞ്ഞ കത്തി ലക്ഷ്യം മാറി പുലിയുടെ ദേഹത്ത് തറച്ചു കേറി….
കത്തി കൊണ്ടതും പുലി അഭിയുടെ ദേഹത്തു നിന്നും മാറി വിഷ്ണുവിനെ നോക്കി….
വിഷ്ണുവിനെ കണ്ടതും പുലി വിഷ്ണുവിൻ്റെ നേരെ ഗർജിച്ചുകൊണ്ട് പാഞ്ഞു…
അത് മനസ്സിലാക്കിയതും വിഷ്ണു തിരിഞ്ഞോടുവാൻ നിന്ന കാർലോസിൻ്റെ കൈയിൽ നിന്നും ഗൺ വാങ്ങി അലറികൊണ്ട് പുലിയുടെ നേരെ പാഞ്ഞു….
കാർലോസും അഭിയും കൂട്ടാളിയും വിഷ്ണുവിനെ തന്നെ നോക്കി നിന്നും….
പുലി അടുത്തെത്താറായതും വിഷ്ണു ചാടുന്നത് പോലെ കാണിച്ച് താഴെ മണ്ണിലൂടെ നിരങ്ങി…
വിഷ്ണു ചാടുവാൻ ശ്രമിച്ചത് കണ്ട് പുലി നേരെ വിഷ്ണുവിൻ്റെ മുഖം നോക്കി ചാടി….
പുലി വിഷ്ണുവിൻ്റെ നേരെ മുകളിൽ എത്തിയതും വിഷ്ണു കൈയിലുള്ള തോക്ക് കൊണ്ട് നിമിഷനേരത്തിൽ തന്നെ ഷൂട്ട്‌ ചെയ്ത് അഞ്ചു ബുള്ളറ്റ് പുലിയുടെ ദേഹത്തേക്ക് കയറ്റി….
ചാടി താഴെ നിന്ന പുലി ചെറിയ ഞെരക്കത്തോടെ താഴേക്ക് വീണു…
വിഷ്ണു പതിയെ എഴുന്നേറ്റു എന്നിട്ട് വേഗത്തിൽ തന്നെ പുലിയുടെ അടുത്തേക്ക് ഓടി…
പുലിയുടെ ദേഹത്ത് തറച്ചിരുന്ന കത്തി വേഗത്തിൽ തന്നെ വലിച്ചൂരി പുലിയുടെ ദേഹത്ത് വീണ്ടും വീണ്ടും കുത്തി….
പുലി മരിച്ചതോടെ വിഷ്ണു കുത്തിയ കത്തി വലിച്ചൂരി….
പതിയെ വീണു കിടക്കുന്ന മരത്തിനെ ലക്ഷമാക്കി നടന്നു… അവിടെ എത്തിയതും വിഷ്ണു പതിയെ മരത്തിൻ്റെ താഴെ അഭിയുടെ അടുത്തായി ഇരുന്നു…
കാർലോസും കൂട്ടാളിയും വേഗം തന്നെ വിഷ്ണുവിൻ്റെയും അഭിയുടെയും അടുത്തേക്ക് ഓടി ചെന്നു….
അടുത്ത് എത്തിയതും എല്ലാവരും വിഷ്ണുവിനെ അത്ഭുതത്തോടെ നോക്കി നിന്നു…
എല്ലാവർക്കും ഒരേ സംശയം…

Leave a Reply

Your email address will not be published. Required fields are marked *