അവന്മാരെ കിട്ടിയാൽ ചോദ്യം പറച്ചിലൊന്നുമില്ല…
തോക്ക് ചൂണ്ടി കാഞ്ചി വലിച്ചെക്കണം… “”അതൊക്കെ കാർലോസ് നോക്കിക്കോളാം… മോനെ… ”
പെട്ടന്ന് തന്നെ വിഷ്ണു….
“ഇനിയുള്ള ഓരോ ചുവടും
ശ്രദ്ധിച്ചു തന്നെ മുൻപോട്ട് പോകണം….
ആമിയെ എത്രയും വേഗം കണ്ടുപിടിക്കണം..
മനസിലായല്ലോ എല്ലാവർക്കും…”..
അത് പറഞ്ഞു തീർന്നതും എല്ലാവരും വളരെ സൂക്ഷിച്ചു മുൻപിലേക്ക് നടന്നു നീങ്ങി…
കുറച്ച് ദൂരം കൂടെ മുൻപിലേക്ക് നടന്നു നീങ്ങിയ ശേഷം….
പെട്ടന്ന് തന്നെ വിഷ്ണു എന്തോ കേട്ടത് പോലെ നിന്നു…
അഭിക്കും കാർലോസിനും കൂട്ടാളികൾക്കും വിഷ്ണു എന്തിന്നാണ് നിന്നത് എന്ന് മനസിലായില്ല….
അഭി ചോദിക്കാൻ നോക്കിയതും വിഷ്ണു അവനെ കൈകൊണ്ട് വിലക്കി….
എന്നിട്ട് വിഷ്ണു വേഗം തന്നെ അഭിയെ പിടിച്ചു വലിച്ചുകൊണ്ട് അടുത്തുള്ള മരത്തിൻ്റെ മറവിലേക്ക് നീങ്ങി….
എന്നിട്ട് കാർലോസിനും കൂട്ടാളികൾക്കും മരത്തിൻ്റെ മറയിലേക്ക് മാറുവാൻ കൈകൊണ്ട് നിർദേശവും നൽകി….
എല്ലാവരും വിഷ്ണു പറഞ്ഞത് പോലെ മരത്തിൻ്റെ മറയിലേക്ക് കയറി നിന്നു…..
പതിയെ പതിയെ കിളികളുടെ കലപില ശബ്ദം കൂടിക്കൊണ്ടിരുന്നു…..
കുരങ്ങമാരുടെ കരച്ചിലും അവർ മരത്തിലൂടെ ഓടിമറയുന്ന ശബ്ദവും അവിടെ പ്രതിഫലിച്ചു നിന്നു….
കുറച്ച് നിമിഷത്തിനു ശേഷം വിഷ്ണു പതിയെ മരത്തിൻ്റെ മറയിൽ നിന്നും പിൻഭാഗത്തിലേക്ക് പതിയെ ശബ്ദമുണ്ടാക്കാതെ നോക്കി….
പെട്ടന്നാണ് അവർ എല്ലാവരും അത് കേട്ടത്…
ഭയാനകമായ ഒരു അലർച്ച….
എല്ലാവരും ശബ്ദമുണ്ടാക്കാതെ പതിയെ അവിടേക്ക് നോക്കി…
അവരുടെ പിൻഭാഗത്ത്… ഒരു അസാമാന്യ വലിപ്പമുള്ള..”” വരയൻ പുലി””….
പുലിയെ കണ്ടതും എല്ലാവരും നല്ല പോലെ പേടിച്ചിരുന്നു….
പുലി പതിയെ അവിടെ നിന്നും മുൻപിലേക്ക് നടന്നു തുടങ്ങി… ഗർജ്ജിച്ചുകൊണ്ട്….
നടക്കുമ്പോഴും പുലി ഇരുവശത്തേക്കും നോകുന്നുണ്ട്….
അത് കണ്ടതോടെ എല്ലാവരും ശബ്ദമുണ്ടാക്കാതെ മരത്തിൻ്റെ മറവിൽ പതുങ്ങിയിരുന്നു…
പുലി അവരുടെ അടുത്തേക്ക് നടന്നടുക്കും തോറും…
അവർ എല്ലാവരും പുലിയുടെ കണ്ണിൽ പെടാതെ പതിയെ മരത്തിൻ്റെ വശത്തേക്ക് പതിയെ ശബ്ദമുണ്ടാക്കാതെ നീങ്ങികൊണ്ടിരുന്നു..
പെട്ടന്നാണ് അതിലെ ഒരുത്തൻ…
താഴെ വീണുകിടന്നിരുന്ന ഉണങ്ങിയ ഇലയിൽ ചവുട്ടിയത്….
അതോടെ ആ നിശബ്ദമായ സ്ഥലത്ത് ആ ഉണങ്ങിയ ഇലയുടെ ശബ്ദം മാത്രം പ്രതിഫലിച്ചുനിന്നു….
ആ ശബ്ദം കേട്ടതും നടന്നു പോയിക്കൊണ്ടിരുന്ന വരയൻ പുലി പതിയെ നിന്ന നില്പിൽ തന്നെ പതുങ്ങി…
എന്നിട്ട് പതിയെ ശബ്ദം കേട്ട സ്ഥലത്തേക്ക് ഒറ്റ കുതിപ്പ്…
പുലിയുടെ കുതിപ്പ് കണ്ടതും അവരുടെ കൂട്ടാളികളിലെ അഞ്ചുപേരും പേടികൊണ്ട് അവിടെ നിന്നും ഓടി….
അവർ ഓടുന്നത് കണ്ടതും കാർലോസിൻ്റെ ഒപ്പമുള്ള രണ്ട് സഹായികളും അവരോടൊപ്പം ഓടാൻ തുടങ്ങിയതും പെട്ടന്ന് തന്നെ കാർലോസ് അവരെ തടഞ്ഞു…..
അവർ ഓടുന്നത് കണ്ടതും പുലി ഗർജിച്ചുകൊണ്ട് അവരുടെ പിന്നാലെ ഓടി….
അവർ ഓടി തുടങ്ങും മുൻപ് തന്നെ പുലി അവരുടെ അടുത്തെത്തിയിരുന്നു….