പിന്നെ അവർ തമ്മിൽ നിശബ്ദത മാത്രമായി…. കുറച്ചു നേരം കൂടെ അവർ മുൻപിലേക്ക് നടന്നുകൊണ്ടിരിക്കുന്നു….
കുറച്ചു ദൂരം പിന്നിട്ട ശേഷം ആദി പതിയെ ആമിയോട് സംസാരിച്ചു തുടങ്ങി….
“അതെ…
ആതിരയുടെ വീട്ടിൽ…
ആരൊക്കെയുണ്ട്….??? ”
“എല്ലാവരുമുണ്ട്…. അച്ഛൻ അമ്മ ചേട്ടൻ പിന്നെ അങ്കിൾ ആന്റി അവരുടെ മകൻ വിഷ്ണുവേട്ടൻ…
പിന്നെ അച്ഛമ്മയും അച്ചാച്ചനും… ”
“അഹ് എല്ലാവരുമുണ്ടല്ലോ….
ഞാൻ ഒരു കാര്യം ചോദിക്കട്ടെ…??? ”
“ചോദിച്ചോ… ”
“ആരായിരുന്നു…. അവർ…??
നമ്മൾ കണ്ടില്ലേ ആ പൊളിഞ്ഞ ക്ഷേത്രത്തിൻ്റെ അവിടെ വെച്ച്…..
എന്തിനാ നിന്നെ അവർ അവിടേക്ക് കൊണ്ടുവന്നത്…???
നീ എങ്ങനെ ഇവിടെ എത്തി…?? ”
ആമി ഒരു നിമിഷത്തേക്ക് നിന്നു… എന്നിട്ട് പതിയെ ആദിയോട് പറഞ്ഞു തുടങ്ങി….
“അവർ ആരാണെന്ന് എനിക്ക് അറിയില്ല…
ഞാൻ ഫാമിലിയോടൊപ്പം ഇവിടേക്ക് വന്നതാണ്…
എൻ്റെ അങ്കിളിന് ഇവിടെ ഒരു എസ്റ്റേറ്റുണ്ട്….
അവിടെ എന്റെ പിറന്നാൾ ആഘോഷിക്കുബോഴാണ് അവർ എന്നെ ബലമായി പിടിച്ചു അവിടേക്ക് കൊണ്ടുവന്നത്…. ”
“ഏഹ്… ഇത്രയും പേരുടെ മുൻപിൽ വെച്ചോ…?? ”
“അതെ ആദിയേട്ടാ…
എനിക്ക് ഇപ്പോഴും നല്ല പേടിയുണ്ട്…
അവർ ഇനിയും വന്നലോ..??? ”
“ഏയ് അവർ ഇനി വരുമെന്ന് തോന്നുന്നില്ല…
അല്ല ആതിരേ അവർ എങ്ങനെ നിന്നെ എല്ലാവരുടെയും മുൻപിൽ വെച്ച് പിടിച്ചുകൊണ്ടുവന്നേ…??? ”
“എൻ്റെ പിറന്നാളിന് കേക്ക് മുറിച്ചുകഴിഞ്ഞപ്പോൾ..
പെട്ടന്ന് തന്നെ കറന്റ് പോയി…
അവർ എങ്ങനെ അവിടേക്ക് വന്നു എന്ന് അറിയില്ല… ആദിയേട്ടാ….
പെട്ടന്ന് എൻ്റെ വായ അവർ പൊത്തി പിടിച്ചു…
ഞാൻ ശബ്ദമുണ്ടാക്കാൻ നോക്കി…
അപ്പോഴേക്കും അവർ എന്തോ സാധനം കൊണ്ട് എന്റെ വായ മുഴുവൻ ബന്ധിച്ചു… മുഖം എന്തോ തുണികൊണ്ട് മറച്ചു…
എന്നിട്ട് എന്നെ ഒരു ബെൽറ്റിൽ ലോക്ക് ചെയ്തു…
അപ്പോ തന്നെ ഞാൻ പേടിച്ചു… പിന്നെ അവർ എന്നേ ബൈക്കിൽ കയറ്റി അവിടേക്ക് കൊണ്ടുവന്നു… ഞാൻ എൻ്റെ മരണം മുൻപിൽ കണ്ടു പെട്ടന്ന് ആദിയേട്ടനെ കണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്… “….
അത് പറഞ്ഞു തീർന്നപ്പോഴും ആമിയുടെ പക്കപ്പും പേടിയും അവളുടെ മുഖത്തുനിന്നും ആദി മനസിലാക്കിയിരുന്നു….
ആദി പതിയെ ആമിയോട്…
“ഏയ്യ്… അത് കഴിഞ്ഞില്ലേ….
ഇയാള് പേടിക്കാതെ….
ഇനി അവർ വരില്ല….
എന്നെ കണ്ടപ്പോൾ പേടി മാറി എന്നല്ലേ പറഞ്ഞത്…
ഇയാളെ വീട്ടുകാരുടെ അടുത്ത് ആകിയിട്ടേ ഞാൻ തിരിച്ചു പൊകുള്ളോ… പോരെ…??? ”