അത് പറഞ്ഞു തീർന്നതോടെ ഫോൺ കട്ട് ആയി…
ആ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി…
വേഗം തന്നെ എല്ലാവരെയും അടുത്തേക്ക് വിളിച്ചു…
അവർ എല്ലാവരും വേഗം തന്നെ ആ വ്യക്തിയുടെ അടുത്തേക്ക് ശബ്ദമുണ്ടാക്കാതെ നീങ്ങി….
അടുത്തെത്തിയതും അയാൾ അവരോടായി പതിയെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു…
“നമ്മൾ ഇവിടെ നിന്നും സർ ഉള്ള സ്ഥലത്തേക്ക് പോകണം…. അവരെ രണ്ടുപേരെയും അന്വേഷിച്ചുകൊണ്ട്…… ”
എന്നിട്ട് കൂട്ടത്തിലെ ഒരുത്തനെ ചൂണ്ടി…. അവനോടായി പറഞ്ഞു…
“നീ ഗുഹയിലൂടെ അവിടേക്ക് എത്തണം…
അവർ ഗുഹയിലുണ്ടെങ്കിൽ……
ഒരിക്കലും അവർ രെക്ഷപെടാൻ പാടില്ല …
മനസിലായല്ലോ…?? ”
അവൻ മനസിലായി എന്നും പറഞ്ഞു….
“എന്നാൽ..,,
ഒട്ടും വൈകിക്കേണ്ട….
ഇപ്പോ തന്നെ പൊയ്ക്കോളൂ… ”
അത് പറഞ്ഞു തീർന്നതും അവൻ തന്റെ ആയുധങ്ങളുമായി ആ ഗുഹ ലക്ഷ്യമാക്കി നീങ്ങി…
ആ മേൽ നോട്ടം വഹിക്കുന്ന വ്യക്തി…
ബാക്കിയുള്ളവരെ കൂട്ടി… ആദിയെയും ആമിയെയും വേട്ടയാടുവാൻ ആ കൊടും കാട്ടിലൂടെ നടന്നു നീങ്ങി……
ഇതേസമയം തന്നെ പ്രധാനിയുടെ സംഘത്തിൽ നിന്നും ഒരുത്തനെ അവരുടെ അടുത്തുള്ള ഗുഹയിലേക്ക് അയാളും അയച്ചു…
***************************************
ഇതേസമയം
വിഷ്ണുവും അഭിയും കൂട്ടാളികളും കൂടെ ആമിയെ അന്വേഷിച്ചു വനത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു…
കുറച്ചു ദൂരം കൂടെ അവിടെ നോക്കിയതിനു ശേഷം കാർലോസ് പറഞ്ഞതുപോലെ അവർ അവിടെ വന്നതിന്റെ ഒരു ലക്ഷണവും കാണാത്തതുകൊണ്ട് വിഷ്‌ണുവും അഭിയും കൂട്ടാളികളും അവിടെ നിന്നും വിഷമത്തോടെ തിരിച്ചു നടന്നു….
അല്പസമയത്തിനുള്ളിൽ അവർ എവിടെനിന്നുമാണോ പിരിഞ്ഞത് അവിടെക്ക് തന്നെ തിരിച്ചെത്തി….
അധികം വൈകാതെ തന്നെ കാർലോസും കൂട്ടാളികളും തിരിച്ചെത്തി അവിടെയും നിരാശ മാത്രം….
വന്നപാടെ കാർലോസ് വിഷ്ണുവിനോടും അഭിയോടും പറഞ്ഞു തുടങ്ങി…
“അഭി..,,
അവിടെ മുഴുവൻ ഞങ്ങൾ അന്വേഷിച്ചു…
ആമിമോൾ അവിടെ എത്തിയതിൻ്റെ ഒരു ലക്ഷണവും അവിടെ കാണുന്നില്ല… ”
പെട്ടന്ന് തന്നെ വിഷ്ണു പറഞ്ഞു…
“കാർലോസ് ചേട്ടാ…
അവിടെയും അങ്ങനെ തന്നെ….
എൻ്റെ ഊഹം ശരിയാണെങ്കിൽ ….
അവർ ഈ നദി മുറിച്ചു കടന്നിരിക്കണം….
നമ്മുക്ക് നഷ്ട്ടപെടുത്താൻ ഒട്ടും സമയമില്ല…
ഇപ്പോ തന്നെ നമുക്ക് നദി മുറിച്ചു കടക്കണം…. ”
അത് പറഞ്ഞു തീർന്നതും എല്ലാവരും വേഗം തന്നെ നദിയുടെ തീരത്തേക്ക് നടന്നു… അവിടെ എത്തിയതും കൂട്ടാളികൾ ഒറ്റക്ക് നദി മുറിച്ചു കടക്കുവാൻ തുടങ്ങിയതും വിഷ്ണു അവരെ വിലക്കി….. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു…
“നിങ്ങൾ ഈ നദി കണ്ടില്ലേ…