തൊട്ടടുത്ത് തന്നെ ഒരു വലിയ കല്ല്… അത് കണ്ടതും… ആദി ആമിയെ പിടിച്ചു തൻ്റെ പുറകിലേക്ക് മാറ്റി നിറുത്തി…
എന്നിട്ട് ആ കല്ല് കൈകൾ കൊണ്ട് എടുത്തു…
ശക്തിയിൽ തന്നെ ചിതൽ പുറ്റിലേക്ക് ആ വലിയ കല്ല് വലിച്ചെറിഞ്ഞു….
ഒരു ചെറിയ ശബ്ദത്തോടെ ആ പുറ്റ് പൊളിഞ്ഞുപോയി ….
ആ കാഴ്ച്ച കണ്ടതും ആദിയും ആമിയും സന്തോഷിച്ചു….
ഒരിക്കലും രക്ഷപെടാൻ പറ്റില്ല എന്ന് വിചാരിച്ച സ്ഥലത്തുനിന്നും….
അവർ ആ ഗുഹാമുഖത്തിലൂടെ പുറത്തേക്ക് കടന്നു….എന്നാൽ അവർ കടന്നത് താടകാ വനത്തിലെ ഉൾകാട്ടിലേക്കായിരുന്നു ….
പുറ്റ് കൊണ്ട് മൂടപ്പെട്ടിരുന്ന ഗുഹ ആയതിന്നാൽ അവിടെ അങ്ങനെ ഒരു സ്ഥലം ഉള്ളതായി ആർക്കും തന്നെ അറിയില്ലായിരുന്നു….
ഗുഹയിൽ നിന്നും ആദിയും ആമിയും സന്തോഷത്തോടെ പുറത്തേക്കിറങ്ങി….
ചുറ്റും കൊടും കാട്…. ആ കൊടും കാട്ടിലും അവർ ആ കാഴ്ച്ച ആസ്വദിച്ചു നിന്നു….തങ്ങൾക്ക് വഴി കാണിച്ചു തന്ന മിന്നിമിനുങ്ങുകളുടെ കൂട്ടത്തെ… ആ പ്രാണികൾ മരങ്ങൾക്ക് ഇടയിലൂടെ മിന്നിക്കൊണ്ട് പറന്നു പോകുന്ന കാഴ്ച്ച….
ആ കാഴ്ച്ച മനസ്സുനിറയെ കണ്ടതിനുശേഷം അവർ ആ കാട്ടിലൂടെ നടന്നു നീങ്ങി…. പതിയെ ആദി ആമിയോട്….
“അതെ എങ്ങോട്ടാണ് പോകേണ്ടത്….???
എനിക്ക് വഴി ഒന്നും അറിയില്ല…. ”
“എനിക്കും അറിയില്ല..
എന്റെ അങ്കിളിന്റെ എസ്റ്റേറ്റിന് അടുത്തായി
ഒരു വെള്ളചാട്ടമുണ്ട്….
അവിടേക്ക് എത്തുവാൻ എന്തെങ്കിലും വഴിയുണ്ടോ..??? ”
“നമ്മൾ വന്നപ്പോൾ ചെറിയ വെള്ളകേട്ട് കണ്ടില്ലേ ഈ ഭാഗത്ത് എവിടെയോ നദിയുണ്ട്..
നദിയുടെ അടുത്ത് എത്തിയാൽ അതിൻ്റെ ഒഴുക്ക് നോക്കി പോയാൽ നമുക്ക് വെള്ളച്ചാട്ടം കണ്ടുപിടിക്കാം….
ഇവിടെ നിന്നിട്ട് കാര്യമില്ലലോ വാ പോകാം… ”
“അതെ എനിക്ക് ഇരുട്ട് പേടിയാണ്….
തീരെ കാണുവാനും പറ്റുന്നില്ല….
പിന്നെ കാടിൻ്റെ ശബ്ദവും…
എനിക്ക് പേടിയാവുന്നു… ”
ആമി അത് പറഞ്ഞു തീർന്നതും…. ആദി ആദിയുടെ കൈ ആമിക്ക് നേരെ നീട്ടി….
അത് കണ്ടതും ആമി പതിയെ തന്റെ കൈ ആദിയുടെ കൈയിലേക്ക് വെച്ചു…
ആദി ആമിയുടെ കൈ മുറുകെ പിടിച്ചു….
എന്നിട്ട് അവർ രണ്ടുപേരും കൂടെ നദി ലക്ഷ്യമാക്കി നടന്നു നീങ്ങി…
************************************
ഇതേ സമയം സജീവിൻ്റെ എസ്റ്റേറ്റിൽ
എല്ലാവരും ആമിയെ കാണാതെ വിഷമത്തിൽ…
എസ്റ്റേറ്റിൻ്റെ പടിയിൽ തന്നെ ഗേറ്റിലേക്ക് നോക്കികൊണ്ടിരുന്നു ….
സുമിത്രമ്മയും മല്ലികയും നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു …..
ആമിയുടെ അസാന്നിധ്യം അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു ….
സൗഭാഗ്യയും കരച്ചിലിൻ്റെ വക്കിൽ തന്നെ …
പക്ഷെ താനുംകൂടെ കരഞ്ഞാൽ….ഏട്ടത്തിയെയും അമ്മയെയും ആര് സമാധാനിപ്പിച്ചുമെന്ന ചിന്ത സൗഭാഗ്യയുടെ കണ്ണുനീരിനെ പിടിച്ചുകെട്ടി …..
ചന്ദ്രശേഖറിൻ്റെ അവസ്ഥയും അതേപോലെ തന്നെ ….
എന്നാൽ താനും കൂടെ തളർന്നാൽ എല്ലാം ഇവിടെ തീരുമെന്ന …
ഉത്തമ ബോധ്യം അയാളെ കരുതനാക്കി …..