ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..
ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
ആദിത്യഹൃദയം 5
Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂
Previous parts
പെട്ടന്ന് ഗോഡൗണിലെ കറൻറ്റ് പോയി ….
ഇരുട്ട് മാത്രം …..
വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …”
അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും ….
അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് …
എല്ലാവരും പേടിച്ചു …..
ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു ….
ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി ….
രക്തത്തിൽ കുളിച്ചു കിടക്കുന്നു ….
പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ ….
ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു ….
ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി …..
ആരെയും കാണുന്നില്ല ……
എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി …
ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു …..
ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി….
ആദി മാത്രം അവരെ കണ്ടു …..
തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ …..
കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ ……
അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു ….
അവർ വേഗത്തിൽ ആദിയുടെ നേരെ വന്നുകൊണ്ടിരിക്കുന്നു ….
അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം …..
അവർ മൂന്നുപേരും പറയുന്നത് ഒരേ വരി മാത്രം ……
Kill them,,,, Kill them all
( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )