കറുത്ത മേഘം കൊണ്ട് ആ സുന്ദരമായ വനം മൂടി തുടങ്ങി …
ശക്തമായ ഇടിവെട്ട് ആ കുളത്തിലേക്ക് പതിച്ചു ….
കറുത്ത പുക ….. അതിൽ നിന്നും കുറെ കറുത്ത രൂപങ്ങൾ ….
ആമിയെ നോക്കി കൊണ്ട് നിന്നു….
ആ രൂപങ്ങൾ ആമിയുടെ അടുത്തൊട്ട് വന്നതും ….
ആമി നിലവിളിച്ചുകൊണ്ട് ഓടി ….
അവൾക്ക് കഴിയാവുന്ന അത്രയും വേഗത്തിൽ ….
അവൾ ആ കൊടും വനത്തിലൂടെ ഓടി കൊണ്ടിരുന്നു …
പെട്ടന്ന് ആമി കണ്ടു…
ദൂരെ ഒരു സ്വർണ്ണ പ്രകാശം ….
ആമി ആ പ്രകാശത്തിൻ്റെ അടുത്തൊട്ട് ഓടി ….
ആ സ്വർണ്ണ പ്രകാശം ആ രൂപങ്ങളുടെ മേലെ പതിഞ്ഞതും …
ആ പ്രകാശത്തിൻ്റെ ഊർജം സഹിക്കാൻ പറ്റാതെ …
ആ കറുത്ത രൂപങ്ങൾ എങ്ങോട്ടോ ഓടി മറഞ്ഞു ….
ആമി ആ രൂപങ്ങൾ ഓടി മറയുന്നതും നോക്കി നിന്നു ….
രൂപങ്ങൾ പോയതും ആമിക്ക് സമാധാനം ആയി ….
ആമി തിരിഞ്ഞു നോക്കി ….
ആ സ്വർണ്ണ പ്രകാശം ഒരു വ്യക്തിയായി മാറി …..
ആമി പതിയെ അയാളുടെ അടുത്തോട്ട് നടന്നു ….
പെട്ടന്നു തന്നെ പുറകിൽ നിന്നും ഒരു അലർച്ച …
ആ അലർച്ച കൂടി കൂടി വന്നു ….
ആ വൃക്തി മുട്ടുകുത്തി താഴേക്ക് ഇരുന്നു …
ആമി നോക്കിനിൽക്കെ …..
അയാൾ ഒരു അലർച്ചയോടെ തൻ്റെ കൈയിലുള്ള വാൾ എടുത്തു …
മുകളിലേക്ക് പിടിച്ചു …..
ആമിയുടെ കണ്ണിലേക്ക് ഭയം വന്നുതുടങ്ങി ….
ആ കാഴ്ച്ച കണ്ടിട്ട് …
ആ പച്ചപ്പു നിറഞ്ഞ വനത്തിൽ .
മുകളിൽ നിന്നും ഒരു തീനാളം വന്ന് പതിച്ചു…..
ആ തീയിൽ ആ വനം കത്തി എരിഞ്ഞുകൊണ്ടിരിക്കുന്നു ….
പെട്ടന്ന് ആ സ്വർണ്ണ പ്രകാശം ആമിയെ വിഴുങ്ങി ….
ആമി പേടിച്ചു കണ്ണുതുറന്നു ….
ചുറ്റും നോക്കി ….
താൻ തൻ്റെ മുറിയിൽ തന്നെ …
ആമി ചുമരിലെ ക്ലോക്കിലേക്ക് നോക്കി ….