ആദി പതിയെ തൻ്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു ….
അപ്പോഴാണ് ആദി തൻ്റെ വണ്ടിയുടെ അടുത്ത് പാർക്ക് ചെയ്‌തിരിക്കുന്ന ….വണ്ടിയെ ശ്രദ്ധിച്ചത് …
ഒരു ബ്ലാക്ക് കളർ ബെൻസ് AMG ….
പുറത്തുനിന്നും നോക്കിയാൽ ഒന്നും തന്നെ ഉള്ളിലോട്ട് കാണുവാൻ പറ്റില്ല …
പതിയെ അതിൻ്റെ…. ഡ്രൈവിംഗ് സൈഡിലെ ഗ്ലാസ് താഴേക്ക് താഴ്ന്നു …
ആദി ആ വണ്ടി ഓടിക്കുന്ന വ്യക്തിയെ കണ്ടു ….
ഒരു പെണ്ണാണ് ആ വണ്ടി ഓടിക്കുന്നത് …
വെള്ള ഷാൾ കൊണ്ട് മുഖം മറച്ചിരിക്കുന്നു …
പെട്ടന്ന് ആ പെണ്ണ് ആദിയെ കണ്ടു ……
രണ്ടുപേരും തങ്ങളുടെ കണ്ണിലോട്ട് നോക്കി ….
പെട്ടന്ന് തന്നെ ആ പെണ്ണ് വണ്ടി മുൻപോട്ട് ഓടിച്ചു …
എന്നാൽ ആദി അവിടെ തന്നെ നിന്ന് ആ വണ്ടി പോകുന്നതും നോക്കി നിന്നു ….
ആ കണ്ണുകൾ താൻ എവിടെയോ കണ്ടിട്ടുണ്ട് …
എന്നാൽ ആദിക്ക് അത് എവിടെ വെച്ചാണ് കണ്ടത് എന്ന് ഓർമ്മിക്കാൻ പറ്റുന്നില്ല ….
ഇതേസമയം മാർക്കറ്റിൽ കൂടെ നടക്കുന്ന വർഗീസിൻ്റെ മല്ലന്മാരിൽ ഒരുവൻ ആദിയെ കണ്ടു ….
അവൻ ബാക്കി ഉള്ളവരെയും കൂടെ വിളിച്ചു ….
ആദിയെ അവർ നീരിക്ഷിച്ചു കൊണ്ടിരുന്നു ….
നല്ല ഒരു സമയത്തിനും സന്ദർഭത്തിനും വേണ്ടി …..
ആദി തൻ്റെ ചിന്തയിൽ നിന്നും ഉണർന്നു ….
പതിയെ വണ്ടിയുടെ അടുത്തൊട്ട് നടന്നു …
ഒരു ആത്മഗതം പറയുന്ന പോലെ …. തോന്നിയതാവും എന്ന് വിചാരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു …
നേരെ അർജുനേട്ടൻ്റെ വീട്ടിലോട്ട് നീങ്ങി …..
പിന്നാലെ വർഗീസിൻ്റെ മല്ലന്മാരും ….
അർജുനേട്ടൻ്റെ വീട്ടിൽ എത്തിയതും
ആദി അവർക്ക് മുല്ലപ്പൂവ് കൊടുത്തു ….
പിന്നെ തമാശയും കളിയും ചിരിയുമായി….
എല്ലാവരും സന്തോഷത്തോടെ ആഘോഷിച്ചു ….
സമയം ആയപ്പോൾ ആത്മികയും കൂട്ടികാരികളും കൂടെ ക്ഷേത്രത്തിലോട്ട് പോയി …
സമയം ഒൻപതാവാറായപ്പോൾ അർജുനേട്ടനും ആദിയും കൂടെ ക്ഷേത്രത്തിലേക്ക് നീങ്ങി ….
ഇതേ സമയം തന്നെ പുത്തൻപുരക്കൽ തറവാട്ടിലെ എല്ലാവരും…..
പരുപാടി നടക്കുന്ന സ്ഥലത്തു എത്തിയിരുന്നു …