വിഷ്ണു തൊട്ട് പുറകിൽ ഉള്ള കണ്ട്രോൾ റൂമിൽ കയറി സിസ്റ്റം എല്ലാം ഫോർമാറ്റ് ചെയ്തു ഹാർഡ്‍ഡിസ്ക് എല്ലാം ഊരിയെടുത്തു …. ഹാളിൽ ബോഡി എല്ലാം കൂട്ടി ഇട്ടു …. സെൽഫിലുള്ള മദ്യം എല്ലാം അവൻ അവിടെ ഒഴിച്ചു ….. പിന്നെ വീണു കിടന്ന സിഗാർ പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു … താഴെ കിടക്കുന്ന ലൈറ്റർ എടുത്തു അത് കത്തിച്ചു …… കൈയിൽ ഗൺ എടുത്തു …. രണ്ടു ഗണ്ണും ലോഡ് ചെയ്തു …. കൺസൈന്മെറ്റും കൈയിൽ എടുത്തു ….
ലൈറ്റർ നേരെ ബോഡിയിലോട്ട് എറിഞ്ഞു …. അവിടെ മുഴുവൻ കത്തി പിടിച്ചു തുടങ്ങി ….. വിഷ്ണു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി കൈയിൽ ഒരു ഗണ്ണുമായി ….. മുൻപിൽ വരുന്ന ബോഡി ഗാർഡ്‌സിനെ എല്ലാം വിഷ്ണു കൊന്നു തള്ളി ….ഗ്രൗണ്ട് ഫ്ലോറിൽ എത്തിയതും ഗൺ അരയിൽ തിരുകി പതിയെ പുറത്തോട്ട് ഇറങ്ങി ….പ്ലാൻ ചെയ്തപോലെ തന്നെ വിഷ്ണുവിൻ്റെ കാർ അവിടെ പുറത്തു തന്നെ നിന്നിരുന്നു …. അതിൽ കയറി …. വിഷ്ണു അവിടെ നിന്നും നീങ്ങി………
വിഷ്ണു കൺസൈന്മെറ്റ് ഭദ്രമായി കാറിൽ വെച്ചു ….
എന്നിട്ട് സീറ്റിൽ ചാരി കിടന്നു …. പതിയെ കണ്ണുകളടച്ചു …..
പെട്ടന്ന് തന്നെ ഞെട്ടി …..
വിഷ്ണുവിൻ്റെ ഫോൺ റിങ് ചെയുന്നു …..
പപ്പ കാളിങ് ….
ഹലോ പപ്പാ ….
എല്ലാം റെഡി അല്ലെ വിഷ്ണു ….
എല്ലാം റെഡി ആയി പപ്പാ …
കൺസൈന്മെറ്റ് എൻ്റെ കൈയിൽ തന്നെ ഉണ്ട് …
ഹ്മ്മ് ഞാൻ ഇന്നു രാത്രി ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് കേറും …
അവിടെന്ന് പിറ്റേദിവസ്സം നമ്മൾ ഒരുമിച്ചു പോവും കേരളത്തിലോട്ട് ….
പപ്പാ എന്താണ് പെട്ടന്ന് കേരളത്തിലോട്ട് …??
എല്ലാം പറയാം വിഷ്ണു ….. നാളെ അവിടെ എത്തില്ലേ ….
എല്ലാം പറയാം ….
എന്നാൽ ശരി … നമ്മുക്ക് നാളെ കാണാം …
അതും പറഞ്ഞ് ഫോൺ കട്ടായി ….
വിഷ്ണു നേരെ തൻ്റെ വില്ലയിലോട്ട് ……നീങ്ങി ……
******************************************
രാമപുരത്തെ പുത്തൻപുരക്കൽ തറവാട്
ചന്ദ്രശേഖരനും , അഭിയും, ആമിയും, ശേഖരനും, സുമിത്രമ്മയും കൂടെ ടീൻമേശയിൽ ഇരിക്കുന്നു …
അടുക്കളയിൽ നിന്നും നല്ല സുഗന്ധം …
ദാ കറികളും ചോറും എല്ലാം എടുത്തുകൊണ്ട് മല്ലികയും സൗഭാഗ്യയും ….
എല്ലാവരുടെ മുൻപിലും ഇല വിരിച്ചു …..
രണ്ടു തരം അച്ചാർ,കാളൻ ,അവിൽ ,തോരൻ,ഓലൻ,കൂട്ടുകറി പച്ചടി,കിച്ചടി,സാംബാർ,മോര് ,രസം ,ചോറും …
രണ്ടു തരം പായസം അങ്ങനെ വിഭവ സമൃദ്ധമായ സദ്യ ….
എല്ലാവരും നല്ലപോലെ ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നു …..
ഊണൊക്കെ കഴിഞ്ഞ് എല്ലാവരും കൂടെ വീടിൻ്റെ ഹാളിൽ തന്നെ കൂടി …
ചന്ദ്രശേഖരൻ ശേഖരനോട് …..