ആദിത്യഹൃദയം 1 [അഖിൽ]

Posted by

പക്ഷെ ഞങ്ങൾ ഹാപ്പി ആയിരുന്നു കാരണം ക്ലാസും ഉണ്ടാവില്ല അറ്റെൻഡൻസും കിട്ടും ……അങ്ങനെ സ്ട്രൈക്ക് ഡേ ആഘോഷിക്കാൻ ഞാനും സമീറും കൂടെ കോളേജിനെ ഇറങ്ങി ….. നേരെ തേക്കിൻകാട് മൈതാനം അതാണ് ലക്ഷ്യം …… നടന്നുകൊണ്ടിരിക്കുമ്പോ സമീറിന്റെ ആസ്ഥാന തള്ളും കേട്ട് ചളിയും കേട്ട് ചെന്ന് പെട്ടതോ …….. ചെകുത്താൻറ്റെ മുൻപിൽ …… അതെ EX  MLA വർഗീസിന്റ്റെ  ഒരേയൊരു സന്തതി ജോൺ വർഗീസ് …..

കോളേജിലെ എല്ലാവർക്കും പേടി ഉണ്ടെങ്കി അത് അവനോടാണ് …… ക്യാഷിന്റെ ഹുങ്ങും അപ്പന്റെ സ്വാധീനവും ….. അത് പോരെ…. അവൻ കോളേജിൽ വളരാൻ ….

അവരെ കണ്ടപ്പോ തന്നെ ഞങ്ങൾ സൈലന്റ് ആയി …. എന്നാൽ അവരുണ്ടോ വിടുന്നത് കൂട്ടത്തിലെ നാനൂൽ ആൽബി നേരെ ഞങ്ങളുടെ മുൻപിൽ വന്നു ….

സമീർ……..അളിയാ പെട്ടു

ഡാ …. എന്താടാ ഇവിടെ കിടന്ന് പരുങ്ങുന്നെ ………

അങ്ങനെ ഒന്നും ഇല്ല്യ ചേട്ടാ…

എങ്ങനെ ഒന്നും ഇല്ല്യന് ?? ചോദിച്ചത് കേട്ടില്ലെടാ ???

അല്ല ചേട്ടാ സ്ട്രൈക്ക് അല്ലെ അപ്പൊ പിന്നെ ഹോസ്റ്റലിൽ പോവാന് വിചാരിച്ചു …..

ഹ്മ്മ്  ശരി ….. ഹ്മ്മ്  പോകോ …..

സമീർ – ഹൂ സമാധാനം രക്ഷപെട്ടു …..

അവൻ അത് പറഞ്ഞു തീർന്നതും ….. പിന്നിൽനിന്നും ഒരു വിളി …. ഡാ അവിടെ നിക്കടാ ….

ശബ്‌ദം കേട്ടപ്പോ തന്നെ ആളെ പിടികിട്ടി ജോൺ വർഗീസ് ……

ആദി –  നിൻറ്റെ നാവ് കരി നാവണോടാ തെണ്ടി ??

ജോൺ – ഡാ നിങ്ങക്കെ സീനിയർസിനെ കാണുമ്പോ ഒരു ബഹുമാനം ഒന്നും ഇല്ല്യാലോ ???

സമീർ – ഇല്ല്യ ചേട്ടാ…. ബഹുമാനം ഒക്കെ ഉണ്ട് ….

ഹ്മ്മ് ശരി ….. നിങ്ങൾ ഒരു കാര്യം ചെയ്  ഒരു 2000 രൂപ തന്നിട്ട് പോകോ …..

സമീർ – ആദി നി ഇടയിൽ കേറല്ലേ ഞാൻ സംസാരിക്കാം …..

ചേട്ടാ  കൈയിൽ ഒന്നും ഇല്ല്യ ചേട്ടാ …… ആകെ നൂറേ ഉള്ളോ ….. പിന്നെ വീട്ടിൽ നിന്നും കിട്ടിയിട്ട് വേണം….

എന്നാ നിൻറെ പേഴ്സ് ഒന്നു എടുത്തേ ചേട്ടന്മാർ ഒന്നു കാണട്ടെ …… ജോണിന്റെ കൂട്ടത്തിൽ നിന്നും ആ ശബ്ദം ഉയർന്നു

ജോൺ നേരെ വന്ന് സമീറിൻറ്റെ കൈയിൽ നിന്നും പേഴ്സ് വാങ്ങി തുറന്നതും കിട്ടി നല്ല ഒന്നാതരം അടി ….സമീർ നിന്ന നില്പിൽ നിലത്തേക്ക് വീണു…… കണ്ടു നിന്ന ആദി നേരെ സമീറിൻറ്റെ അടുത്തേക്ക് ഓടി  …………

Leave a Reply

Your email address will not be published. Required fields are marked *