അ ഒരു നിമിഷം
Aa Oru Nimisham | Author : Olive
ഹലോ കൂട്ടുകാരെ ഞാൻ ആദ്യമായാണ് ഇവിടെ കഥ എഴുതുന്നത് ആദ്യത്തെ കഥ അയതിനൽ തെറ്റുകൾ ഉണ്ടെങ്കിൽ ശേമിക്കും എന്ന് കരുതുന്നു
നമുക്ക് കഥയിലേക്ക് വരാം .
അപ്പൊ തുടങ്ങിയാലോ.
പാലക്കാടിനടുത്തുള്ള ഒരു ചെറിയ ഗ്രാമ പ്രദേശത്താണ് എൻറെ വീട് വളരെ ഭൂസോത്തുക്കൾ ഉള്ള ഒരു തറവാട് ആണ് എന്റെത് . അച്ഛൻ പ്രസന്നൻ നായർ 60 നോട് അടുക്കും പ്രായം
അമ്മ നന്ദിനി 53 വയസ്സോളം വരും
എനിക്ക് ഒരു ചേട്ടനും കൂടി ഉണ്ട്
അവൻ നാട്ടിൽ എംബിബിഎസ് പൂർത്തിയാക്കി ഇപ്പോൾ U K ൽ ആണ്
ഞാൻ വൈഷ്ണവി +2 കഴിഞ്ഞ് നിൽക്കുന്നു അടുത്തത് എന്ത് ചെയ്യണം എന്ന് വീട്ടുകാരുടെ തീരുമാനത്തിന് വിട്ടുകൊടുത്ത് കാത്തിരിക്കുന്ന സമയം. നല്ല മഴയുള്ള ഒരു പ്രഭാതം ഉറക്കത്തിൽ നിന്നും കണ്ണു തുറന്നു ഉമ്മറത്തേക്ക് വരുമ്പോൾ അവിടെ അച്ഛൻ ആരോടൊക്കെയോ സംസാരിക്കുന്നു ഞാൻ നോക്കുമ്പോൾ അവിടെ അമ്മാവനും അമ്മായിയും വന്നിട്ടുണ്ട് അച്ഛൻ അവരോടയി ഓരോ വിശേഷങ്ങളും ചോദിച്ചും പറഞ്ഞും ഉമ്മറത്ത് ഇരിക്കുന്നു .
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു അവിടെ അമ്മ ചായാ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു എന്നെ കണ്ടതും അമ്മ എഴുന്നേറ്റോ പോയി പല്ലുത്തെച്ച് ഫ്രഷ് ആയി വരാൻ പറഞ്ഞു .. ഞാൻ പുറത്തിറങ്ങി പല്ലുത്തെച്ച് മുഖം ഫേസ്‌വാഷ് ചെയ്തു ഉമ്മറത്തേക്ക് ചെന്നു അവിടെ അമ്മയും അച്ഛനും അമ്മാവനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നെ കണ്ടതും അമ്മായി എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങി.
അമ്മായി എന്നോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു .അടുത്തത് എന്തിനാ പോകുന്നത് എന്ന് ചോദിച്ചു അപ്പോൾ അച്ഛൻ പറഞ്ഞു ഇനി അവളെ എൻജിനീയറിങ്ങിന് വിടണം അത് ചോദിക്കാനും കൂടെയാണ് നിങ്ങളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്
അമ്മാവനും അമ്മായിയും കോയമ്പത്തൂർ ആണ് താമസിക്കുന്നത് അമ്മാവൻ അവിടെ ഒരു വലിയ എക്സ്പോർട്ടിങ് കമ്പനിയിലാണ് ജോലി അമ്മായി വീട്ടിൽ തന്നെയാണ് അവർക്ക് ഒരു മകൾ ഉണ്ട് കെട്ടിച്ചു അയച്ചു. ഇപ്പോൾ അവിടെ അമ്മാവനും അമ്മായിയും മാത്രമേ ഉള്ളൂ വീട്ടിൽ . എന്നെ കോയമ്പത്തൂർ ഉള്ള ഒരു കോളേജിൽ എൻജിനീയറിങ്ങിന് ചേർക്കാനാണ് അച്ഛൻറെ തീരുമാനം