പേടിക്കാരി 3
Pedikkari Part 3 | Author : John | Previous Part
കഴിഞ്ഞ ഭാഗങൾ തന്ന സപ്പോർട്ടിനു നന്ദി. നിങ്ങൾ തരുന്ന അഭിപ്രായങൾ എല്ലാം കാണുന്നു ഉണ്ട്. വായനക്കാരുടെ അഭിപ്രായങൾ എല്ലാം പരിഗണിച്ചു ആണ് ഓരോ ഭാഗവും എഴുതാൻ ശ്രമിക്കുന്നത്… നിങ്ങളുടെ അഭിപ്രായങൾ ഇനിയും കമെന്റ് ആയി രേഖപ്പെടുത്തണം………
ഇനിയും ഈ സപ്പോർട്ട് തുടരുക…
.
എന്റെ ഉണ്ട കണ്ണുകാരി നാളെ മുതൽ എന്റെ ആണ്……..
അങ്ങനെ അവളെ കുറച്ചു ആലോചിച്ചു ഉറക്കത്തിലേയ്ക്ക് വഴുതി വീണു…
പിറ്റേന്ന് പുലർച്ചെ ഒരു ആറര ആയി കാണും. വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ട് ആണ് ഉണർന്നത്.
കല്യണ ചെക്കൻ ഇപ്പോഴും എഴുന്നേൽകാൻ ഉദ്ദേശം ഒന്നും ഇല്ലേ…. വകയില്ലേ ഒരു അനിയത്തി ആണ്. അവൾ അല്ലേങ്കിലും പണ്ട് മുതലേ ഒരു വയാടി ആണ്. എന്നാലും എന്നെ അവൾക്ക് ജീവൻ ആണ്. ഞാൻ നാട്ടിൽ ലീവിന് വന്നാൽ അവൾ എന്റെ വീട്ടിൽ നിൽക്കാൻ വരും. പിന്നെ എന്റെ മുടി പിടിച്ചു വലിക്കലും പിച്ചലും മാന്താലും ഓക്കേ ആണ് അവളുടെ പണി.പത്ത് വയസ്സ് ആയപ്പോഴേക്കും വലിയ ആൾക്കാർ പറയുന്ന വർത്താനം ആണ് അവൾ പറയുന്നത്.
സാറ മോൾ ആയിരുന്നോ……..
ചേട്ടനെ എഴുന്നേൽക്കാൻ ഉള്ള ഭാവം ഒന്നും ഇല്ലേ…. അവൾ ഇത്തിരി കലിപ്പിൽ ആണ്….
അവിടെ എല്ലാവരും ഒരുക്കം തുടങ്ങി… അവസാനം കല്യാണ ചെക്കനെ ഒരുങ്ങാൻ സമയം കിട്ടിയില്ല എന്ന് പറയരുത്….. ഞാൻ പോയി ഡ്രസ്സ് മാറാൻ പോകുക ആണ്……..
അവൾ വലിയ ഗമയിൽ കയ്യും വീശി തഴെക്ക് പോയി……
ഞാൻ പിന്നെയും കുറച്ചു നേരം കൂടി കിടന്നു….
ഇന്നാണ് കല്യാണം….. ഈ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും ഓർമിപ്പിക്കപ്പെടുന്ന ദിവസം ആയിരിക്കും………….