വില്ലൻ 10
Villan Part 10 | Author : Villan | Previous Part
“ഡാ………എന്നാ ഞങ്ങൾ വിട്ടാലോ…………”………….സമർ കുഞ്ഞുട്ടനോട് ചോദിച്ചു…………..
“ആ പോയി വാ………..ഉഷാറാക്ക്…………”………….കുഞ്ഞുട്ടൻ പറഞ്ഞു…………
“നീ ഓക്കേ അല്ലെ……….”……..സമർ അവനോട് ചോദിച്ചു…………..
“ഓ പിന്നെ…………ഞാൻ ഓക്കേ അല്ലാന്ന് പറഞ്ഞാൽ നീ ഇവിടെ നിക്കുമോ………..വെറുതെ ഷോ ഇടാതെ പോടാ…………പോയി പൊളിക്ക്……………”……………കുഞ്ഞുട്ടൻ പറഞ്ഞു………..
“നിന്റെ ജീപ്പ് ഞാൻ എടുത്തിട്ടുണ്ട്…………കാറിന്റെയും ബൈക്കിന്റെയും കീ മേശയിലുണ്ട്………….”………….സമർ പറഞ്ഞു………….
“ഹാ………….”………..കുഞ്ഞുട്ടൻ മൂളി…………..
“ഞങ്ങൾ പോവ്വാട്ടോ………റ്റാറ്റാ………..”………..ഷാഹി പറഞ്ഞു…………..
“ഓക്കേ നന്ദി ഡോക്ടർ…………..”……….കുഞ്ഞുട്ടൻ പറഞ്ഞു…………..
“ഈ………….”…………അവൾ ഇളിച്ചുകാട്ടി……………
“ബിസിനസ് മീറ്റിംഗ് തകർത്തോണം…………..”…………കുഞ്ഞുട്ടൻ ഒരു വളിച്ച ചിരിയോടെ സമറിനോട് പറഞ്ഞു………….
സമറിന് ആ വളിച്ച ചിരിയുടെ പൊരുൾ കിട്ടി…………..
സമർ ഒരു തമ്പ്സ് അപ്പ് ചിരിച്ചുകൊണ്ട് കാണിച്ചുകൊടുത്തു…………….
സമർ പുറത്തേക്ക് നടക്കാനൊരുങ്ങി…………
“ഡാ………….”…………കുഞ്ഞുട്ടൻ സമറിനെ വിളിച്ചു…………..
സമർ അവന്റെ അടുത്തേക്ക് ചെന്നു……….
“കൊച്ചി പഴയ കൊച്ചിയല്ല……………”………കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…………….
സമർ അതുകേട്ട് ചിരിച്ചു………….
“പക്ഷെ……….സമർ പഴയ സമർ തന്നെയാ………….”……..സമർ അതും പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു……
സമർ ഷാഹിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി ജീപ്പിന്റെ പിന്നിലേക്കിട്ടു………..
സമറും ഷാഹിയും ജീപ്പിൽ കയറി…………കുഞ്ഞുട്ടന് കൈ കാണിച്ചിട്ട് സമർ വണ്ടിയെടുത്തു………..
അവർ പുറപ്പെട്ടു……..
ആദ്യ ലക്ഷ്യം കൊച്ചി……….
രണ്ടാമത്തേത് ഷാഹിയുടെ നാട്……….