സിന്ദൂരരേഖ 14
Sindhura Rekha Part 14 | Author : Ajith Krishna | Previous Part
വണ്ടിയിൽ ഇരിക്കുമ്പോളും അഞ്ജലിയുടെ വെപ്രാളം കണ്ട് സംഗീതയ്ക്ക് മനസ്സിൽ വല്ലാതെ ചിരി വന്നു. അഞ്ജലിയുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു അവൾ കൈയിൽ ഇരുന്ന ബാഗിൽ വിരലുകൾ പാറി നടന്നു.
സംഗീത :അല്ല തനിക്ക് എന്താ നല്ല ഭയം തോന്നുണ്ടോ.?
അഞ്ജലി :എന്തിന്???
സംഗീത :അല്ല തന്റെ കൈയ്യുടെ വിറയൽ കണ്ട് ചോദിച്ചു പോയതാ.
അഞ്ജലി :അത് എന്തോ ഒരു വല്ലാത്ത ടെൻഷൻ. ചേട്ടൻ എന്നെ തിരക്കി സ്കൂൾ വരെ ചെന്നില്ലേ ഞാൻ അവിടെ ഇല്ലായെന്ന് അറിഞ്ഞപ്പോൾ.
സംഗീത :അതിനു എന്താ താൻ അയാളുടെ ഭാര്യ ഒക്കെ തന്നെ സമ്മതിച്ചു പക്ഷേ എന്ന് കരുതി തനിക്ക് സ്വന്തമായി ഒരു ഫ്രീഡം ഇല്ലേ.
അഞ്ജലി :അത് ഞാൻ എന്ത് പറയാനാ എന്തെങ്കിലും പറഞ്ഞാൽ എന്റെ കഴുത്തിൽ പിടിക്കാൻ വരും.
സംഗീത :അതൊക്കെ അങ്ങ് പണ്ട് കാലത്തെ പരുപാടി അല്ലെ. അഞ്ജലി താൻ ഇനി ഇതൊന്നും സഹിച്ചു കഴിയേണ്ട കാര്യം ഇല്ല പ്രതികരിക്കണം.
അഞ്ജലി :ഉം.
സംഗീത :ഞാൻ പറഞ്ഞന്നേ ഉള്ളു അല്ലെങ്കിൽ ജീവിത കാലം മുഴുവൻ അയാളെ ഇങ്ങനെ സഹിച്ചു കഴിയേണ്ടി വരും.
അഞ്ജലി മറുപടിയായി ഒന്നും പറഞ്ഞില്ല അവൾ പുറത്തേക്ക് നോക്കി നോക്കി ഇരുന്നു. കുറച്ചു സമയത്തിനുള്ളിൽ കാർ അഞ്ജലിയുടെ വീട്ടിൽ ചെന്ന് നിന്നു. അഞ്ജലി കാർ തുറന്നു വീട്ടിലേക്കു നോക്കി ഭാഗ്യം വീട്ടിൽ ആരും തന്നെ ഇല്ല. പുറത്തേക്ക് ഇറങ്ങാതെ സംഗീത വണ്ടിയിൽ ഇരുന്നു തല പുറത്തേക്ക് ഇട്ട് അഞ്ജലിയ്ക്ക് നേരെ ചോദിച്ചു .
സംഗീത: അല്ല ഇവിടെ ആരും ഇല്ലേ.
അഞ്ജലി :ഇല്ല ഡോർ ലോക്ക് ആണ് മോള് വൈകുന്നേരം ആകും എത്താൻ.
സംഗീത :ഓക്കെ, എന്തെങ്കിലും പ്രോബ്ലം ആകുക ആണെങ്കിൽ വിളിക്ക്.
അഞ്ജലി :ഉം ശെരി. അല്ല ഇറങ്ങുന്നില്ലേ ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ.
സംഗീത :അതിനൊക്കെ ഇനി സമയം ഉണ്ടല്ലോ മറ്റൊരിക്കൽ ആകട്ടെ.
സംഗീത വേഗം കാർ റിവേഴ്സ് എടുത്തു എന്നിട്ട് അഞ്ജലിയെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കാർ ഡ്രൈവ് ചെയ്തു പോയി. അഞ്ജലി വേഗം തന്നെ കീ എടുത്തു ഡോർ തുറന്നു ഉള്ളിലേക്ക് പോയി. ഉള്ളിൽ ചെന്ന് തന്റെ ഹാൻഡ് ബാഗ് സഹിതം മേശപ്പുറത്തു വെച്ചു ബെഡിൽ പോയി ഒന്ന് കിടന്നു. എന്നിട്ട് ചെരിഞ്ഞു ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ക്ലോക്കിലേക്ക് നോക്കി സമയം 3:00 ആകുന്നു. തന്റെ ഭർത്താവ് വന്നാൽ ഇനി എന്തൊക്കെ കാര്യങ്ങൾ ആകും ചോദിക്കുക എന്നോർത്തപ്പോൾ അവൾക്ക് എന്തോ ഒരു വേവലാതി തോന്നി.കാര്യം ഇപ്പോൾ ഇവർക്കിടയിൽ ഒരു തല്ല് കൊള്ളി ഭർത്താവ് ആയി പോയിരുന്നു എങ്കിലും ഒരിക്കൽ ഒരു ബ്രില്ലിയൻറ് പോലീസ് ഓഫീസർ തന്നെ ആയിരുന്നു വൈശാഖൻ പ്രായം കൂടിയത് കൊണ്ട് ആണോ എന്നറിയില്ല അയാളുടെ ശരീരം പഴയ പോലെ വഴക്കം ഇല്ലാതെ ആയി.