( മൈൻഡ് ശെരിയല്ലായിരുന്നു എഴുത്ത് വിചാരിച്ചു പോലെ നീങ്ങിയില്ല അത് കൊണ്ട് ആണ് ഈ പാർട്ട് പറഞ്ഞ ടൈം ൽ തരാൻ പറ്റാഞ്ഞത്, ടോട്ടൽ മൂഡ് ഓഫ് ആണ് സൊ ഈ പാർട്ട് നിങ്ങളുടെ expectations നൊത്ത് ഉയർന്നോ എന്ന് അറിയില്ല, ഒരു മുൻകൂർ ജാമ്യം ആയി കണ്ടു ക്ഷമിക്കണം
സസ്നേഹം Arrow 💛)
കടുംകെട്ട് 4
KadumKettu Part 4 | Author : Arrow | Previous Part
” ചേച്ചി എഴുന്നേൽക്ക്”
” ആതു, ഒരു അഞ്ചു മിനിറ്റ് കൂടി ” എന്നും പറഞ്ഞു ഞാൻ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു, അപ്പോഴാണ് അത് ആതു വിന്റെ ശബ്ദം അല്ലെന്ന് തിരിച്ചറിഞ്ഞത്, ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ അശ്വതിയെ ആണ് കണ്ടത്, എന്റെ കെട്ടിയോന്റെ പെങ്ങൾ.
” ഗുഡ് മോർണിംഗ് ചേച്ചി ” അവൾ ഒരു ചിരിയോടെ വിഷ് ചെയ്തു. പിന്നെ കയ്യിൽ ഇരുന്ന കപ്പ് എന്റെ നേരെ നീട്ടി.
” ഗുഡ് മോർണിംഗ് അശ്വതി, ബെഡ് കോഫി ശീലമില്ല ” ഞാൻ ആ കപ്പ് വാങ്ങിക്കൊണ്ടു പറഞ്ഞു.
” അത് സാരമില്ല, ഇനി ശീലം ആയിക്കോളും, പിന്നെ ഈ അശ്വതി വിളി വേണ്ട കേട്ടോ, അച്ചു എന്ന് വിളിച്ചാ മതി ”
” ആം ഇനി അങ്ങനെയെ വിളിക്കൂ പോരെ ” എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോഴാണ് ക്ലോക്കിലെ ടൈം ശ്രദ്ധിച്ചത്, ഏഴ് അര കഴിഞ്ഞിരിക്കുന്നു.
” അയ്യോ ഇത്രയും വൈകിയോ??, കെട്ടി കേറി വന്ന ദിവസം തന്നെ ഇത്ര നേരം കിടന്ന് ഉറങ്ങിയാൽ അമ്മ എന്ത് വിചാരിക്കും, അതെങ്ങനെയാ പുലർച്ചെ ഒക്കെ ആയപ്പോഴാ ഒന്ന് മയങ്ങിയേ ”
” അത് ഓർത്ത് ചേച്ചി പെണ്ണ് പേടിക്കണ്ട, അമ്മ സീരിയൽ ടൈപ്പ് അമ്മായി അമ്മ ഒന്നുമല്ല, പിന്നെ ഇന്നത്തെ ദിവസം ചേച്ചി ഉണരാൻ ഇത്തിരി വൈകും എന്ന് ഒക്കെ ഉള്ള ബോധം അമ്മക്ക് ഉണ്ട് ” ഒരു കുസൃതി ചിരിയോടെ അച്ചു അത് പറഞ്ഞപ്പോഴാണ് എന്റെ ആത്മഗതം ഉച്ചത്തിൽ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഞാൻ ഒന്ന് ഒന്ന് ചമ്മി.
അല്ല ഞാൻ എപ്പോഴാണ് കട്ടിലിൽ കയറി കിടന്നത്?? അപ്പോഴാണ് അങ്ങനെ ഒരു ചോദ്യം എന്നെ കുഴക്കിയത്. ഞാൻ എഴുന്നേറ്റുവന്നു കിടന്നതല്ല എന്ന് ഉറപ്പ് ആണ്, ഇനി അയാൾ എന്നെ എടുത്തു കിടത്തിയത് ആവുമോ?? അതെങ്ങനെയാ ഉറക്കം വന്നാൽ പിന്നെ ബോധം ഇല്ലാലോ. പറഞ്ഞപോലെ എന്റെ കെട്ടിയോൻ എന്ന് പറയുന്ന മഹാൻ എവിടെ പോയി അനക്കം ഒന്നും കേൾക്കാൻ ഇല്ലല്ലോ, ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കി.