വീണ്ടും ഒരു പൂക്കാലം വരവായി 1

Posted by

വീണ്ടും ഒരു പൂക്കാലം വരവായി 1

Veendum Oru Pookkalam Varavayi part1 by shilog

 

കുറിഞ്ഞി പൂക്കൾ വിരിയുന്ന മനോഹരമായ കുറിഞ്ഞിമലയിലെ പേരു കേട്ട ആദിവാസി മൂപ്പനായിരുന്നു. ചേരനാശാൻ. അയാളുടെ വലം കൈ ആയിരുന്നു. നാണു വൈദ്യർ. എന്നാലും മൂപ്പന്റെ വാക്കിന് ആയിരുന്നു അവിടെയുളളവർ വില കൽപിച്ചിരുന്നത്.

കാട്ടിലെ എല്ലാ അധികാരവും മൂപ്പന് ആയിരുന്നു……
കാട്ടിലെ പോലീസും പട്ടാളവും കോടതിയും എല്ലാം മൂപ്പൻ ചേരനാശാൻ തന്നെ ആയിരുന്നു. സുഖവും ദുഃഖവും സന്തോഷവും അവര്‍ കഴിച്ചുകൂട്ടിയിരുന്നത് ആ കാട്ടിലായിരുന്നു…….! .
അത് കൊണ്ട് തന്നെ ആ… കാടായിരുന്നു……. മൂപ്പന്റെയും കാട്ടിലെ മറ്റുളളവരുടെയും ലോകം ആ….. കാടിന് അപ്പുറത്തേക്ക് വേറൊരു ലോക മുളളത് മൂപ്പനും ആ…. മലയിലെ മറ്റുളളവര്‍ക്കും അറിയില്ലായിരുന്നു…….?
മൂപ്പന്റെ ഒരേയൊരു മകളാണ് ചിരുത കാണാന്‍ നല്ല സുന്ദരിയാണ് അധികം വെളുത്ത നിറമല്ലെങ്കിലും കാണാന്‍ നല്ല ഭംഗിയാണ്. കണ്ടാല്‍ ആദിവാസി കുട്ടിയാണെന്ന് പറയില്ല ‍ ഇപ്പോള്‍ ഇരുപത്തി ഒന്ന് വയസ്സ് കഴിഞ്ഞു. ചുവന്ന ചുണ്ടുകളും മുല്ല മൊട്ടുപോലുളള പല്ലുകളും കൂർത്ത കുഞ്ഞു മുലകളും കണ്ടാല്‍ ആരേയും അവളിലേക്ക്….പെട്ടെന്ന്.! ആകർഷിക്കുമായിരുന്നു…….?
ഒരു തനി നാടന്‍ ഗ്രാമീണ സുന്ദരി..! അവളുടെ അമ്മയുടെ സൗന്ദര്യമാണ് അവള്‍ക്ക് കിട്ടിയത് അമ്മയും ഒരു കൊച്ചു സുന്ദരിയായിരുന്നു….,!
കുഞ്ഞുനാളിലെ ഒരു മഴക്കാലത്ത് ഉരുൾപൊട്ടലിൽ പെട്ട് മരിച്ചതാണ് അവളുടെ അമ്മ കാതര…. .
അത് കൊണ്ട് അച്ഛനും അമ്മയും എല്ലാം മൂപ്പൻ തന്നെ ആയിരുന്നു അവൾക്ക്. അവളെ പിരിഞ്ഞു താന്‍ ഒറ്റയ്ക്ക് ആവും എന്ന തോന്നൽ കൊണ്ട് അവളുടെ വിവാഹം മനപൂർവ്വം തന്നെ നീട്ടി വെയ്ക്കുക ആയിരുന്നു..മൂപ്പൻ ചേരനാശാൻ..!

Leave a Reply

Your email address will not be published. Required fields are marked *