മൂസാക്കയുടെ സാമ്രാജ്യം 2
Moosakkayude Saamrajyam Part 2 | Author : Koya
[ Previous Part ]
രാവിലത്തെ തിരക്കെല്ലാം കഴിഞ്ഞ് അയ്മൂട്ടി പുറകിലെ പറമ്പിലേക്ക് ഇറങ്ങിയപ്പോൾ ജാനകി അവിടെ ഒരു കല്ലിൽ ചിന്താ നിമഗ്നയായി ഇരിക്കുന്നതാണ് കണ്ടത്.
“എന്താ ജാന്വോ… വെളുക്കനെത്തന്നെ കിനാവ് കാണണത്. അൻ്റെ പണിയെല്ലാം കഴിഞ്ഞോ?”
ജാനകി തിരിഞ്ഞു നോക്കിയപ്പോൾ അയ്മൂട്ടി അവളുടെ നേരെ നടന്നു വരുന്നതാണ് കണ്ടത്. അയാൾ എന്നത്തേയും പോലെ ഒരു ലുങ്കി മടക്കി കെട്ടിയിരിക്കുന്നു. ചുമലിൽ ഒരു മുഷിഞ്ഞ തോർത്തും.
“ഒന്നൂല്യ മൂസാക്ക. പണിയെല്ലാം കഴിഞ്ഞ്. ഞാനിവിടെ ഓരോന്നാലോച്ചിച്ച് ഇരുന്ന് പോയതാ.”
“ആനക്കെന്താ അയിന് ഇത്ര മാത്രം ആലോചിക്കാൻ?”
“വീട്ടിലെ കാര്യാ അയ്മൂട്ടിക്കാ. ദിനേശൻ ഇപ്പൊ പഴയപോലൊന്നും അല്ല. ആ മൂധേവി അവനെ പാവാട ചരടിൽ കെട്ടിക്കൊണ്ട് നടക്കാ. ഓന് ഇപ്പൊ ഓൻ്റെ പെറ്റ തള്ളേനെ വരെ വേണ്ട.”
“ഓര് ചെറുപ്പല്ലേ.. മ്മള് കൊറച്ച് കണ്ടും കെട്ടും നടക്കണം. യ്യ് ൻ്റെ കൂടെ വാ. ആ കൊപ്രക്കളത്തില് കൊറച്ച് പണീണ്ട്.”
ബംഗ്ളാവിനു പുറകിലെ പറമ്പിലാണ് കൊപ്രക്കളം ഉണ്ടാക്കിയത്. പറമ്പിലെ തേങ്ങയെല്ലാം വെട്ടി കൊപ്രയാക്കാൻ ചൂട് കൂട്ടി ഉണക്കാനിടുന്ന സ്ഥലമാണ് കൊപ്രക്കളം. അത് കൂടാതെ പുറകിലെ പറമ്പിൽ ഒരു വലിയ കുളവും ചെറിയ പണിപ്പുരയും ഉണ്ടായിരുന്നു. പണിപ്പുരയിലാണ് തൊട്ടപ്പണിക്ക് വേണ്ട പണിസാധനങ്ങൾ സൂക്ഷിക്കുക.
“മ്മക്ക് മോളീന്ന് ആ കൊപ്രായൊക്കെ എടുത്ത് ചാക്കിൽ കെട്ടണം. ഇതൊക്കെ ആട്ടിയെടുക്കാൻ സമയമായി. ഇനീം വച്ചാൽ കേടായിപ്പോകും. ഞാൻ മോളീന്ന് വാരി നിലത്തേക്കിടാ. ജ്ജ് കൂട്ടി ചാക്കില് നിറച്ചോ.”