യുഗം 13
Yugam Part 13 | Author : Achilies | Previous part
റൂമിലെ പണികളൊതുക്കി ഞാൻ സോഫയിലായിരുന്നു കുറച്ചു നേരം.
എന്നോടൊപ്പമിരുന്നു മനസ്സിന്റെ ഭാരം ഇറക്കി വെച്ച ഹേമേട്ടത്തി അവിടെ തന്നെ ഇരുന്നു മയങ്ങി പോയിരുന്നു. അവരോടെനിക്കിപ്പോൾ ദേഷ്യമോ വെറുപ്പോ ഇല്ല സഹതാപവും സ്നേഹവും മാത്രം പതിയെ അവരുടെ മുടിയിൽ ഒന്ന് തഴുകി. പിന്നെ എഴുന്നേറ്റു ഡ്രസ്സ് മാറ്റി പുറത്തുപോയി കഴിക്കാനുള്ള ഫുഡ് വാങ്ങി വന്നു, കരഞ്ഞും പണിയെടുത്തും തളർന്ന അവരെ കൊണ്ട് ഇനി ഭക്ഷണം കൂടി വെപ്പിക്കണ്ട എന്ന് കരുതിയിരുന്നു . ഉച്ചക്കത്തെ ഭക്ഷണവുമായി വന്ന എന്നെ കാത്തു നിന്ന അവരെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി.
“മോൻ എവിടെ പോയതാ ഞാൻ ഉണർന്നപ്പോൾ കണ്ടില്ല….”
“ഞാൻ കഴിക്കാൻ എന്തേലും വാങ്ങാൻ പോയതാ ഇനി ഉച്ചക്കത്തേക്ക് ഒന്നും ഉണ്ടാക്കി കഷ്ടപ്പെടേണ്ട…”
“വേണ്ടായിരുന്നു……..എന്നെ വിളിച്ചിരുന്നേൽ ഞാൻ ഉണ്ടാക്കിയേനെ….”
“എന്റെ ഏടത്തി നമ്മൾ രണ്ടു പേരും പണിയെടുത്തു തളർന്നതാ….. ഇനി കഴിക്കാനും കൂടി ഉണ്ടാക്കി വെറുതെ വിഷമിക്കണ്ട എന്ന് കരുതി.
ഹേമ പിന്നെ ഒന്നും പറഞ്ഞില്ല കയ്യിൽ ഉണ്ടായിരുന്ന കവർ വാങ്ങി അകത്തേക്കു പോയി തിരികെ പ്ലേറ്റിലാക്കി ഭക്ഷണം കൊണ്ട് വന്നു വച്ചു, ഊണും പിന്നെ സ്പെഷ്യൽ ബീഫ് ഫ്രൈയും വാങ്ങി ഇരുന്നു പക്ഷെ എന്റെ പ്ലേറ്റിൽ അത്യാവശ്യം കൂടുതൽ ഉണ്ടായിരുന്നെങ്കിലും അവരുടെ പ്ലേറ്റിൽ പേരിനു രണ്ട് കഷണം മാത്രമേ ഉണ്ടായിരുന്നുള്ളു.
“കറി ഇത്രയേ ഉണ്ടായിരുന്നുള്ളോ ഞാൻ കൂടുതൽ വാങ്ങീതാണല്ലോ,…….”
അവരുടെ പ്ലേറ്റിൽ നോക്കി ഞാൻ ചോദിച്ചതും അവർ പെട്ടെന്ന് എന്നെ നോക്കി.
“അത് മോനെ പിള്ളേർ വരുമ്പോ അവർക്ക് കൂടി വേണ്ടി ഞാൻ മാറ്റിയിരുന്നു. അതാ”
അവിടെ ഞാൻ ഹേമയുടെ ഉള്ളിലെ അമ്മയെ കാണുകയായിരുന്നു. തനിക്കില്ലേലും മക്കൾക്ക് വേണ്ടി മാറ്റിവെക്കുന്ന അമ്മയെ….വസൂനെയും ഗംഗയെയും മീനുവിനെ പോലെ തന്നെ കാണുന്ന അവരിലെ ഒരിക്കലും വറ്റാത്ത മാതൃസ്നേഹത്തെ….
“ഹേമേടത്തി അവശ്യത്തിനെടുത്തു കഴിച്ചോളൂ അവർ മിക്കവാറും പുറത്തൂന്നു കഴിച്ചിട്ടേ വരുള്ളൂ….”