പാർവ്വതി ✍️അൻസിയ✍️

Posted by

പാർവ്വതി

Parvathy | Author : Ansiya

 

(ഇന്സസ്റ്റ് സ്റ്റോറി ആണ് തലപ്പര്യമില്ലാത്തവർ വായിക്കാതിരിക്കുക )

ഇന്നേക്ക് ഒരു വർഷം തികയുന്നു തന്റെ ജീവിതം മാറ്റി മറിച്ച അപകടം നടന്നിട്ട്… തന്റേത് മാത്രമല്ല ഒരു കുടുംബം തന്നെ ഇല്ലാതായിട്ട് ഇന്നേക്ക് ഒരു വർഷം… പാതി ജീവനുള്ള തന്റെ വലതു കാൽ പതിയെ കട്ടിലിൽ നിന്നും താഴേക്ക് ഇറക്കി വെച്ച് പാർവ്വതി ഒന്ന് നെടുവീർപ്പിട്ടു….
പതിവ് തെറ്റിക്കാതെ ഈ ദിവസവും മുന്നിലുള്ള ടേബിളിൽ വെച്ച ചായ എടുത്ത് അവൾ ഉമ്മറത്തേക്ക് ചെന്നു… രണ്ട് മാസം മുന്നേ വരെ സ്റ്റിക്കിന്റെ സഹായത്തോടെ ആണ് നടന്നതെങ്കിൽ ഇപ്പൊ പതിയെ കാൽ നിലത്ത് വലിച്ച് നടക്കാൻ ആവുന്നുണ്ട്… മുന്നേ ശ്രമിക്കുകയായിരുന്നെങ്കിൽ എന്നോ ശരിയായേനെ…. അതിന് നടക്കണം എന്ന ചിന്ത പോയിട്ട് ജീവിക്കാൻ ഉള്ള ആഗ്രഹം പോലും ഇല്ലായിരുന്നല്ലോ… വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെ അനീഷേട്ടന്റെ കൂടെ ഇറങ്ങി വരുമ്പോ ചേട്ടൻ ഉണ്ടാവുമല്ലോ കൂടെ എന്ന സമാധാനം ആയിരുന്നു മനസ്സ് നിറയെ മാതാപിതാക്കളുടെ ശാപം പോലെ തന്നെ പിന്തുടർന്ന അപകടം ഇല്ലാതാക്കിയത് മൂന്ന് ജീവനുകൾ ആണ്… ഏട്ടനും അമ്മയും അനിയനും ബാക്കി ആയത് ജീവനുള്ള രണ്ട് ശവങ്ങൾ . പാതി തളർന്ന കാലുമായി പാർവ്വതിയും ഭർത്താവിന്റെ അച്ഛൻ രാഘവനും…. കഴിഞ്ഞ വർഷം ഇതേ സമയം ഇവിടെയെല്ലാം എത്ര ആളായിരുന്നു അകത്ത് സ്ഥലം ഇല്ലാത്ത ഈ വീട്ടുമുറ്റത്ത് നിരത്തി കിടത്തിയ ചേട്ടനെയും അമ്മയെയും അനിയനെയും കാണാൻ വന്നത്…. അതിനിടയിൽ തന്റെ അച്ഛനും ഉണ്ടായിരുന്നു അബോധവസ്ഥയിലും ആ മുഖം താൻ തിരിച്ചറിഞ്ഞു പക്ഷെ ആ മുഖത്ത് കണ്ടത് സഹതാപം അല്ല സ്വന്തം മോളുടെ ജീവിതം തകർന്ന സന്തോഷം ആയിരുന്നു…

“ആ മോള് എണീറ്റോ….???

അച്ഛൻ വിളിച്ചത് കേട്ട് പാർവ്വതി സ്വാബോധം വീണ്ടെടുത്ത് തലയാട്ടി….

“ഇന്ന് നേരത്തെ വരാമെന്ന് മണിക്യൻ വിളിച്ചു പറഞ്ഞു…. ഞാൻ ഇറങ്ങാൻ നിക്കുക ആയിരുന്നു… മോൾക്ക് എന്തെങ്കിലും വാങ്ങണോ ടൗണിൽ നിന്നും വരുമ്പോ….??

“വേണ്ട….”

അല്ലങ്കിലും എന്ത് വാങ്ങാനാ പറയുക… നാടൻ പച്ചക്കറിക്കെല്ലാം നല്ല ഡിമാന്റ് ആണെന്ന് പറഞ്ഞു കേൾക്കാം എന്ന ചോര നീരാക്കുന്ന പാവങ്ങൾക്ക് എന്താ കിട്ടുന്നത്… ഒരാഴ്ചത്തെ അധ്വാനം കൊണ്ടാണ് അച്ഛൻ ടൗണിൽ പോകാൻ നിക്കുന്നത്… പാവം ഈ കൊണ്ട് പോകുന്ന പച്ചക്കറി വിറ്റ് കിട്ടുന്ന കാശ് കൊണ്ട് വേണം മകന്റെ ഭാര്യയെ പോറ്റാൻ….

Leave a Reply

Your email address will not be published. Required fields are marked *