ദലമർമ്മരം – 2
Dalamarmmaram rathi 2 Author:Rathikkuttan | PREVIOUS PART
ചോര വറ്റിയ മുഖവുമയാണു രവി തിരികെ വീട്ടിലേക്ക് കാറോടിച്ചത്. പിന്നിൽ രണ്ടു പേരും കലപില സംസാരമാണു. രവിയെക്കണ്ടപ്പോൾ പ്രിൻസിയിൽ യാതൊരു ഭാവഭേദവുമുണ്ടായില്ല. ഈ പുന:സമാഗമം പ്രതീക്ഷിച്ചു വന്നതെ പോലെയാണവൾ പെരുമാറിയത്. ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും രവിയോടവൾ കാണിച്ചില്ല. ഇരു മെയ്യുംമൊരു മനസ്സുമായി ദിവ്യ വർഷം തന്നോടൊപ്പം കഴിഞ്ഞവളാണു. അതെല്ലാം അവൾ മറന്നു പോയോ? അതൊ അഭിനയിക്കുകയാണോ? രവിയുടെ തല പുകഞ്ഞു.
വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും രവി വിഷണ്ണന്നായിരുന്നു. ഏതു നിമിഷവും തകരാവുന്ന ദാമ്പത്യജീവിതം അയ്യാളെ തുറിച്ച് നോക്കി. ദിവ്യയൊടെല്ലാം തുറന്ന് പറയേണ്ടതായിരുന്നു. എങ്കിലിപ്പൊ ഇതയും പ്രശ്നമുണ്ടാകുമായിരുന്നില്ല. രവി പ്രിൻസിയെ ഇടം കണ്ണീട്ട് നോക്കി. അലക്ഷ്യമായി പ്ലേറ്റിൽ വിരലോടിച്ചിരിക്കുകയാണവൾ.
“പ്രിൻസിയൊന്നും കഴിയ്ക്കുന്നില്ലെ?”
ഇതു വരെ പ്രിൻസിയോട് ഒരക്ഷരം മിണ്ടിയില്ല, ഭംഗിയ്ക്കെന്തെങ്കിലും ചോദിക്കണം. മണത്ത് കണ്ട് പിടിക്കുന്നവളാണു ദിവ്യ. തന്റെ സ്വഭാവത്തിൽ വന്ന മാറ്റംമവൾ പെട്ടെന്ന് കണ്ടെത്തും
ങേ. ഇവളുടെ ഒർജിനൽ പേരു പ്രിൻസിയാണെന്ന് രവിയേട്ടനെങ്ങിനെയറിയാം? ചോറിടുന്നതിനിടയ്ക്ക് ദിവ്യ ചോദിച്ചു.
രവി ഇടിവെട്ടേറ്റവനെപ്പോലെയിരുന്നു പോയി. ഉമിനീർ വറ്റി. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നു. തുടക്കത്തിൽ തന്നെ കള്ളി വെളിച്ചത്തായിരിക്കുന്നു. എല്ലാം തകർന്നു തരിപ്പണമാകാൻ പോകുന്നു.
അത് നീ കിച്ചനിലേക്ക് പൊയ്യപ്പൊ ഞാൻ ചേട്ടനോട് പറഞ്ഞാരുന്നു എന്റെ ശരിക്കും പേരു പ്രിൻസിയെന്നാണെന്ന്. പെട്ടന്ന് പ്രിൻസി ചാടിക്കേറിപ്പറഞ്ഞു.
രവിയിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു. പെട്ടന്ന് തന്നെ നെഞ്ചിലൂടെ ഇടിമിന്നലോടി.